Follow Us On

26

July

2025

Saturday

പാലാ രൂപതയുടെ മുന്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് ചൂരക്കാട്ട് അന്തരിച്ചു

പാലാ രൂപതയുടെ മുന്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് ചൂരക്കാട്ട് അന്തരിച്ചു
പാലാ:  പാലാ രൂപതയുടെ മുന്‍ വികാരി ജനറാളും പിഒസി മുന്‍ ഡയറക്ടറും പാലാ കത്തീഡ്രല്‍ ഇടവക വികാരിയു മായിരുന്ന ഫാ. ജോര്‍ജ്ജ് ചൂരക്കാട്ട് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പാലാ രൂപതയ്ക്ക് മാത്രമല്ല, കേരള കത്തോലിക്കാ സഭയ്ക്ക് മുഴുവന്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ ഒരു വൈദികനാണ് വിടവാങ്ങിയിരിക്കുന്നത്.
1971 ല്‍ തന്റെ ഇരുപത്തെട്ടാം വയസ് മുതലുള്ള പതിമൂന്ന് വര്‍ഷക്കാലം അച്ചന്റെ പ്രധാന പ്രവര്‍ത്തനമേഖല കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പിഒസിയില്‍ ആയിരുന്നു. പിഒസി എന്ന പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടറായിരുന്ന ജോസഫ് കണ്ണാത്തച്ചന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് പാലാ, ളാലം പള്ളിയില്‍ സഹവികാരിയായിരുന്ന ഫാ. ജോര്‍ജ്ജ് ചൂരക്കാട്ടിനെ  പാലാ രൂപതാധ്യക്ഷനായിരുന്ന ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിഒസിയിലേക്ക് അയച്ചത്.
മതബോധന പുസ്തകങ്ങള്‍ തയ്യാറാക്കുക, പരിശീലന പരിപാടികള്‍ നടത്തുക, ഓഡിയോ വിഷ്വലുകള്‍ നിര്‍മ്മിക്കുക തുടങ്ങിയവയായിരുന്നു അക്കാലത്തെ പിഒസിയിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഒരുവര്‍ഷക്കാലം പിഒസിയില്‍ സേവനം ചെയ്തതിന് ശേഷം ഫാ. ജോര്‍ജ്ജ് ചൂരക്കാട്ട് മീഡിയ പഠനത്തിനായി മുംബൈയിലേക്ക് പോകുകയും ഏഴുമാസ ത്തിന് ശേഷം തിരികെയെത്തുകയും ചെയ്തു.
സെന്റ് സേവ്യേഴ്‌സ് കോളേജിലെ പരിശീലന കാലയളവില്‍ മുഖ്യമായും ടെലിവിഷന്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കുക, ഓഡിയോ വിഷ്വല്‍ പഠനോപാധികള്‍ തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നേടിയത്. പിന്നീട് ഉപരിപഠന ത്തിനായി ബെല്‍ജിയത്തില്‍ പോയ അച്ചന്‍ 1976 ല്‍ തിരികെ പിഒസിയില്‍ എത്തി.
1976 മുതലുള്ള കാലഘട്ടത്തില്‍ ഫാ. ജോര്‍ജ്ജ് ചൂരക്കാട്ട്  മതാധ്യാപകര്‍ക്കുള്ള പരിശീലന പരിപാടികളുടെ ചുമതലക്കാരന്‍, മതബോധന കമ്മീഷന്റെ സെക്രട്ടറി, മീഡിയ കമ്മീഷന്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ക്ക് പുറമെ, 1983 – 84 കാലയളവില്‍ പിഒസി ഡയറക്ടറായും സേവനമനുഷ്ഠി ച്ചിരുന്നു. കേരളത്തിലെ എല്ലാ രൂപതകള്‍ക്കുമായി പിഒസിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വേദപാഠപുസ്ത കങ്ങളുടെ പിന്നണിപ്രവര്‍ത്തനങ്ങളിലും പിഒസി ബൈബിളിന്റെ പ്രസിദ്ധീകരണപ്രവര്‍ത്തനങ്ങളിലും അച്ചന്‍ പങ്കാളിയായി രുന്നു.
പിന്നീടുള്ള കാലത്ത് പാലാരൂപതയിലെ വിവിധ ഇടവകകളില്‍ വികാരി, സെമിനാരി അധ്യാപകന്‍, മൈനര്‍ സെമിനാരി റെക്ടര്‍, പാലാ കത്തീഡ്രല്‍ പള്ളി വികാരി, വികാരി ജനറാള്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ച ഫാ. ജോര്‍ജ്ജ് ചൂരക്കാട്ട് നിലവില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പാദുവ ഇടവകാം ഗമായ ഫാ. ജോര്‍ജ്ജ് ചൂരക്കാട്ട് 1943 ഡിസംബര്‍ 24നാണ് ജനിച്ചത്. 1968 ഡിസംബര്‍ 19ന് പൗരോഹിത്യം സ്വീകരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?