Follow Us On

08

September

2025

Monday

ഫാ. ഇഗ്നേഷ്യസ് ചുങ്കത്ത് നിര്യാതനായി

ഫാ. ഇഗ്നേഷ്യസ് ചുങ്കത്ത് നിര്യാതനായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. ഇഗ്‌ന്യേഷ്യസ്  ചുങ്കത്ത് (89) നിര്യാതനായി. ജൂലൈ 24  വ്യാഴാഴ്ച്ച  രാത്രി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1964 മാര്‍ച്ച് 11ന് മാര്‍ ജോര്‍ജ് ആലപ്പാട്ടില്‍നിന്നും പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പുതുക്കാട് ഫൊറോന, കുറ്റിക്കാട് ഫൊറോന എന്നിവിടങ്ങളില്‍ അസ്‌തേന്തിയായും പൂമല, പൊങ്ങണംകാട് , കുണ്ടുകാട്, വിജയപുരം (ചേറൂര്‍), കുഴിക്കാട്ടുശേരി, പോട്ട, മൂന്നുമുറി, മേലഡൂര്‍, ചേലൂര്‍, പടിയൂര്‍, അമ്പഴക്കാട് ഫൊറോന, പഴൂക്കര, കുറ്റിക്കാട് ഫൊറോന, പുത്തന്‍ചിറ ഫൊറോന, കല്‍പ്പറമ്പ് ഫൊറോന, ആനന്ദപുരം, കാരൂര്‍, നോര്‍ത്ത് ചാലക്കുടി, പൂവത്തിങ്കല്‍, മാരാങ്കോട് എന്നിവിടങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു.
ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ സ്പിരിച്വല്‍ ഫാദര്‍ ആയും രൂപത മാതൃവേദി, ലീജിയന്‍ ഓഫ് മേരി, കരിസ്മാറ്റിക് മൂവ്‌മെന്റ്, ജീസസ് യൂത്ത്, വനിതാ കമ്മീഷന്‍, വിമന്‍സ് ഡസ്‌ക് എന്നിവയുടെ ഡയറക്ടറായും വിവിധ കോണ്‍വെന്റുകളുടെയും സ്ഥാപനങ്ങളുടെയും കപ്ലോനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1936 ആഗസ്റ്റ് 26 ന്  ചുങ്കത്ത് ചെറിയകുട്ടി – ഏല്യക്കുട്ടി ദമ്പതികളുടെ മകനായി ആനത്തടം പ്രദേശത്ത് ജനിച്ചു.  റപ്പായി, സിസ്റ്റര്‍ ജോര്‍ജീന സിഎച്ച്എഫ്, അഗസ്റ്റിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
അച്ചന്റ് മൃതദേഹം  25 ന്  ഉച്ചകഴിഞ്ഞ്  04 മുതല്‍ 05 വരെ ചാലക്കുടി, സെന്റ് ജെയിംസ് ആശുപത്രിയോടനുബന്ധിച്ചുള്ള സെന്റ് ജോസഫ് വൈദിക ഭവനത്തിലും തുടര്‍ന്ന് 05.30 മുതല്‍ ആനത്തടത്തുള്ള അദ്ദേഹത്തിന്റെ സഹോദരന്‍ അഗസ്റ്റിന്‍ ചുങ്കത്തിന്റെ ഭവനത്തിലും പൊതുദര്‍ശനത്തിന് വയ്ക്കുന്ന താണ്.
മൃതസംസ്‌കാര കര്‍മ്മത്തിന്റെ ആദ്യ ഭാഗം 26ന്  രാവിലെ 11.30ന് പ്രസ്തുത ഭവനത്തില്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ ആനത്തടം, സെന്റ് തോമസ് ദൈവാലയത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് വയ്ക്കുന്നതാണ്. ഉച്ചകഴിഞ്ഞ് 02.30 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും ശേഷം ആനത്തടം ഇടവക  സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഹൊസൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലി പറമ്പില്‍ എന്നിവര്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?