കോട്ടപ്പുറം: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച മലയാളികളായ കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം അപലപനീയവും ഭരണഘടനയ്ക്ക് നിരക്കാത്തതുമാണെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിലും രോഗിപരിചരണത്തിലും വലിയ സംഭാവനകള്‍ നല്‍കിയ സന്യാസ സമൂഹമാണ് ഈ സിസ്റ്റേഴ്‌സ് അംഗങ്ങളായിരിക്കുന്ന ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്‌സ്. നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ ഉന്നതിക്കും സാമൂഹിക പുനര്‍നിര്‍മ്മിതിക്കും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വരാണ് ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരായത്.
നിയമവാഴ്ച തകര്‍ന്നതിന്റെയും നിയമ സംവിധാനങ്ങള്‍ പക്ഷപാതപരമായി മാറുന്നതിന്റെയും തെളിവാണിതെന്ന് ബിഷപ് പുത്തന്‍വീട്ടില്‍ പറഞ്ഞു. ക്രൈസ്തവര്‍ക്കും വൈദികര്‍ക്കും സന്യസ്ര്‍ക്കുമെതിരെ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശ ങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തക്ക ശിക്ഷ ഉറപ്പുവ രുത്തണമെന്നും ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *