Follow Us On

21

September

2024

Saturday

  • സംസ്ഥാന സര്‍ക്കാരിന്റേത് ബാര്‍ വളര്‍ത്തുന്ന മദ്യനയം

    സംസ്ഥാന സര്‍ക്കാരിന്റേത് ബാര്‍ വളര്‍ത്തുന്ന മദ്യനയം0

    കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റേത് ബാര്‍ വളര്‍ത്തുന്ന മദ്യനയമാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഇടതു സര്‍ക്കാര്‍ മദ്യശാലകളുടെ എണ്ണം കൂട്ടുന്ന തിരക്കിലാണ് ഏകോപന സമിതി ആരോപിച്ചു. ഇടതുമുന്നണി അധികാരത്തില്‍ വന്ന ശേഷം ബാറുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിച്ചു. അതോടൊപ്പം മയക്കുമരുന്നുകളും സംസ്ഥാനത്തു വ്യാപകമായി. ബാറുകളുടെ എണ്ണം കുറഞ്ഞാല്‍ മയക്കുമരുന്നു വ്യാപനം വര്‍ധിക്കുമെന്ന് പറഞ്ഞവര്‍ മൂഢസ്വര്‍ഗത്തിലായിരുന്നുവെന്ന് കാലം തെളിയിച്ചതായി മദ്യവിരുദ്ധ ഏകോപന സമിതി നേതൃയോഗം ചൂണ്ടിക്കാട്ടി. നിരോധിത ഉത്പന്നങ്ങള്‍ ഇവിടെ വ്യാപകമായി വില്‍ക്കുന്നു എന്നതാണ്

  • ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണം

    ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണം0

    ബത്തേരി: ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയമിതമായ ജെ.ബി. കോശി കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്  ഉടന്‍ നടപ്പാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി ഫൊറോന സമിതി ആവശ്യപ്പെട്ടു. കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകുന്നതും ക്രൈസ്തവ സമൂഹത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതും ക്രൈസ്തവരോടുള്ള അവഗണനയാണെന്ന് യോഗം വിലയിരുത്തി. എത്രയും പെട്ടെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും സഭാ നേതൃത്വവുമായി കൂടിയാലോ ചിച്ച് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ്

  • കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി 12 മുതല്‍ 14 വരെ  എറണാകുളത്ത്

    കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി 12 മുതല്‍ 14 വരെ എറണാകുളത്ത്0

    കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) 43-ാം ജനറല്‍ അസംബ്ലി ജൂലൈ 12 മുതല്‍ 14 വരെ എറണാകുളം ആശീര്‍ഭവനില്‍ നടക്കും. മതബോധനവും മാധ്യമങ്ങളും സമുദായ ശക്തികരണത്തിന് എന്നതാണ് ത്രിദിന ജനറല്‍ അസംബ്ലിയുടെ പ്രധാന ചര്‍ച്ചാവിഷയം. 12 ന് രാവിലെ 10:30 ന് നിയമ-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അസംബ്ലി ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത

  • ഭ്രുണഹത്യയിലൂടെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് വേദനാജനകം:  ആര്‍ച്ചുബിഷപ് കളത്തിപറമ്പില്‍

    ഭ്രുണഹത്യയിലൂടെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് വേദനാജനകം: ആര്‍ച്ചുബിഷപ് കളത്തിപറമ്പില്‍0

    കൊച്ചി: ഏറ്റവും സുരക്ഷിതമായ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍വെച്ച് കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് വേദനാജനകമാണെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍. കെസിബിസി പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവസംരക്ഷണ യാത്രയ്ക്ക് വരാപ്പുഴ അതിരുപതയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവസംരക്ഷണ സന്ദേശ യാത്ര ടീമില്‍ കെസിബിസി പ്രോ- ലൈഫ് സമിതി ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പ്രസിഡന്റ് ജോണ്‍സന്‍ സി. എബ്രഹാം, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍ (ക്യാപ്റ്റന്‍), ആനിമേറ്റര്‍ സാബു ജോസ് (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍),

  • കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച മലയാളി വൈദികനെ മോചിപ്പിക്കണം

    കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച മലയാളി വൈദികനെ മോചിപ്പിക്കണം0

    കാഞ്ഞിരപ്പള്ളി: മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെടുത്തി കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചിരിക്കുന്ന മലയാളി വൈദികന്‍ ഫാ. എബ്രഹാം താഴത്തേടത്തിനെ ഉടന്‍ മോചിപ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആവശ്യപ്പെട്ടു. ജബല്‍പ്പൂര്‍ രൂപതയുടെ വിദ്യാഭ്യാസ ഏജന്‍സിയായ ജബല്‍പ്പൂര്‍ ഡയോസിഷന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ വൈസ് ചെയര്‍മാനും വികാരി ജനറാളുമാണ് എലിക്കുളം ഇടവകാംഗവും കാരക്കുളം സ്വദേശിയുമായ ഫാ. എബ്രഹാം താഴത്തേടത്ത്. ഈ സൊസൈറ്റിയുടെ കീഴില്‍ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന സെന്റ് അലോഷ്യസ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട

  • റാങ്ക് തിളക്കത്തില്‍ രണ്ടു വൈദികര്‍

    റാങ്ക് തിളക്കത്തില്‍ രണ്ടു വൈദികര്‍0

    കണ്ണൂര്‍: എം.എ സോഷ്യല്‍ സയന്‍സ് വിത്ത് സ്‌പെഷ്യ ലൈസേഷന്‍ ഇന്‍ ഹിസ്റ്ററിയില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നും രണ്ടും റാങ്കുകള്‍ തലശേരി അതിരൂപതയിലെ രണ്ടു യുവവൈദികര്‍ക്ക്. തടിക്കടവ് സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. ജോണ്‍സണ്‍ (ഫാ. ഷിന്റോ) പുലിയുറുമ്പിലിന് ഒന്നാം റാങ്കും, വിമലഗിരി സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോസഫ് (ജോബിന്‍) കൊട്ടാരത്തിലിന് രണ്ടാം റാങ്കുമാണ് ലഭിച്ചത്.  ഉദുമ ഗവ. ആര്‍ട്ടസ് ആന്റ് സയന്‍സ് കോളേജിലായിരുന്നു ഇരുവരുടെയും പഠനം. സീറോ- മലബാര്‍ സഭാ കുന്നോത്ത് ഗുഡ്

  • നവീകരിച്ച ഭരണങ്ങാനം അല്‍ഫോന്‍സാ ചാപ്പല്‍  ആശീര്‍വാദം 11 ന്

    നവീകരിച്ച ഭരണങ്ങാനം അല്‍ഫോന്‍സാ ചാപ്പല്‍ ആശീര്‍വാദം 11 ന്0

    ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച ചാപ്പലിന്റെയും അള്‍ത്താരയുടെയും ആശീര്‍വാദം നാളെ (ജൂലൈ 11) വൈകുന്നേരം മൂന്നിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ സഹകാര്‍മികനാകും. അള്‍ത്താരയുടെ മധ്യത്തില്‍ മാര്‍ത്തോമാ കുരിശും വശങ്ങളിലും മുകളിലും ഐക്കണുകളും സ്ഥാപിച്ചിട്ടുണ്ട്. പൂര്‍ണമായും തടി ഉപയോഗിച്ചാണ് നിര്‍മാണം. ഒട്ടേറെ കൊത്തുപണികളുമുണ്ട്. അള്‍ത്താരയുടെ വശങ്ങളിലെ ഭിത്തികളില്‍ ഈശോയുടെ തിരുപ്പിറവി, ജ്ഞാനസ്‌നാനം, പുനരുദ്ധാനം, പന്തക്കുസ്താ ദിവസം തീനാവുകളാല്‍ അഭിഷിക്തരായ ശിഷ്യന്മാരുടെ ഐക്കണുകള്‍ എന്നിവയെല്ലാം സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ

  • ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ റാഫേല്‍ തട്ടില്‍

    ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.  മാര്‍ച്ച് ഫോര്‍ കേരള -ജീവസംരക്ഷണ സന്ദേശ യാത്രക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. എന്റെ മാതാപിതാക്കള്‍, ഇപ്പോഴത്തെ മാതാപിതാക്കളുടെ മനോഭാവപ്രകാരം രണ്ട് കുട്ടികള്‍ മതിയെന്ന് തീരുമാനി ച്ചിരുന്നുവെങ്കില്‍, പത്താമത്തെ കുഞ്ഞായി ജനിക്കുവാന്‍ എനിക്ക് അവസരം ലഭിക്കുകയില്ലായിരുന്നുവെന്നു അദ്ദേഹം

Latest Posts

Don’t want to skip an update or a post?