കൊച്ചി: സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചെറായി-മുനമ്പം നിവാസികള്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബീച്ച് വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തില്‍ നടത്തിവരുന്ന അനിശ്ചിത കാല റിലേ നിരാഹാര സമരം നാളെ (ഓഗസ്റ്റ് 8) 300-ാം ദിവസത്തിലേക്ക്.
മുനമ്പം, ചെറായി മേഖലകളിലെ 600 ഓളം കുടുംബങ്ങളാണ് തങ്ങളുടെ ഭൂമിയില്‍ വഖഫ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് കുടിയിറക്കു ഭീഷണി നേരിടുന്നത്.10 മാസത്തോളമായി ഒരു പ്രദേശത്തെ ജനങ്ങള്‍ സമരമുഖത്ത് തുടരുമ്പോഴും അവരുടെ പ്രശ്‌നപരിഹാരം നീണ്ടുപോകുന്നതില്‍ പ്രതിഷേധം ശക്തമാണ്.
വിഷയം പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വഖഫ് നിയമഭേദഗതി ബില്‍ പാസായതോടെ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് പ്രചരിപ്പിക്കപ്പെട്ടെങ്കിലും മുനമ്പം നിവാസികള്‍ക്ക് യാതൊരുവിധത്തിലുള്ള പ്രയോജനങ്ങളും ലഭിച്ചിട്ടില്ല.
വഖഫ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് മുനമ്പം, ചെറായി നിവാസികള്‍ക്ക് സ്വന്തം ഭൂമി ബാങ്കുകളില്‍ പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *