Follow Us On

05

December

2025

Friday

എംസിബിഎസ് അരുണാചല്‍ മിഷന്റെ മിഷന്‍ കൗണ്‍സിലര്‍ ഫാ. സുരേഷ് പട്ടേട്ട് നിര്യാതനായി

എംസിബിഎസ് അരുണാചല്‍ മിഷന്റെ മിഷന്‍ കൗണ്‍സിലര്‍ ഫാ. സുരേഷ് പട്ടേട്ട് നിര്യാതനായി
ന്യൂഡല്‍ഹി: ദിവ്യകാരുണ്യ മിഷനറി സന്യാസ സഭയുടെ (എംസിബിഎസ്) അരുണാചല്‍ മിഷന്റെ മിഷന്‍ കൗണ്‍സിലര്‍ ഫാ.  സുരേഷ് പട്ടേട്ട് (33) എംസിബിഎസ് നിര്യാതനായി.
2021ല്‍ അരുണാചല്‍പ്രദേശില്‍ എത്തിയ ഫാ. സുരേഷ് പട്ടേട്ട് ഇറ്റാനഗര്‍ രൂപതയിലെ മെങ്കിയോ കോര്‍പ്പസ് ക്രിസ്റ്റി ദൈവാലയ വികാരിയാണ്.  രണ്ടാഴ്ച മുമ്പ് ടൈഫോയിഡും ഹെപ്പറ്റൈറ്റിസും ബാധിച്ച് ഗോഹട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്  വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ സ്വകാര്യ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അരുണാചല്‍പ്രദേശിലെ എജാലി ദൈവാലയ സഹവികാരി, രാഘാ (അരുണാചല്‍പ്രദേശ്) സെന്റ് ആന്റണീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. മൃതദേഹം വെള്ളിയാഴ്ച (ഓഗസ്റ്റ് 8) ഉച്ചകഴിഞ്ഞ് കോട്ടയം കടുവാക്കുളത്തുള്ള എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ എത്തിക്കും. ശനിയാഴ്ചയാണ് മൃതസംസ്‌കാരം.
എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍സ് അംഗമായ ഫാ. സുരേഷ് പാലാ രൂപതയിലെ വെള്ളികുളം ഇടവകയിലെ പട്ടേട്ട് മേരിക്കുട്ടി-ജെയിംസ് ദമ്പതികളുടെ മകനാണ്. സച്ചു, ആന്‍മരിയ, ഐറിന്‍ അല്‍ഫോന്‍സ എന്നിവര്‍ സഹോദരങ്ങളാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?