മുനമ്പത്തെ സമരം നീതിയ്ക്കു വേണ്ടിയുള്ള രോദനം
- ASIA, Featured, Kerala, LATEST NEWS
- November 23, 2024
കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന് ലീഗ് കാഞ്ഞിരപ്പള്ളി രൂപത നേതൃത്വം നല്കുന്ന ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച ഉപ്പുതറയില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ ഹൈറേഞ്ച് മേഖലയിലുള്ള 5 ഫൊറോനകളില്‍ നിന്നുള്ളവര്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കും. ഹൈറേഞ്ചില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ട വി.യൂദാ തദേവൂസ് കപ്പേളയുടെ മുന്‍പില്‍നിന്ന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോനപ്പള്ളിയിലേക്കാണ് തീര്‍ത്ഥാടനം. രാവിലെ 9. 45 ന് വി.യൂദാ തദേവൂസ് കപ്പേളയുടെ മുമ്പില്‍ നിന്ന് ആരംഭിക്കുന്ന മരിയന്‍ റാലി ഉപ്പുതറ ഫൊറോന വികാരി
തൃശൂര്‍: ആതുരശുശ്രൂഷകള്‍ക്ക് യേശുവിന്റെ കാരുണ്യത്തിന്റെ മുഖം ഉണ്ടാകണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ (ചായ്) കേരള ചാപ്റ്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗം വ്യവസായമേഖലയായി മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ അതിനെ സേവനമേഖലയാക്കി തിരിച്ചുകൊണ്ടുവരുന്നതില്‍ ചായ് ആശുപത്രികള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് മാര്‍ താഴത്ത് പറഞ്ഞു. ക്രൈസ്തവര്‍ക്ക് ക്രിസ്തു നിര്‍ദേശിച്ച ദൗത്യങ്ങളാണ് പഠിപ്പിക്കുക, സുഖപ്പെടുത്തുക, ദൈവരാജ്യത്തിലേക്ക്
എറണാകുളം: പതിനാലാമത് വല്ലാര്‍പാടം ബൈബിള്‍ കണ്വന്ഷന് ഒമ്പതുമുതല്‍ 13 വരെ നടക്കും. ബിഷപ് ഡോ. പ്രിന്‍സ് ആന്റണി പാണേങ്ങാടന് കണ്വന്ഷന് നയിക്കും. ദിവസവും വൈകന്നേരം നാലര മുതല്‍ ഒമ്പതുമണി വരെയാണ് കണ്വന്ഷന് ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ 16 മുതല്‍ 24 വരെ ആഘോഷിക്കും. തിരുച്ചിത്ര പ്രതിഷ്ഠയുടെ അഞ്ഞൂറാം വാര്‍ഷികവും മഹാജൂബിലി തിരുനാളും 29 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ നടക്കും.
ഇടുക്കി: ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അടിമാലി സെന്റ് ജൂഡ് ഫൊറോനാ ദൈവാലയത്തില്‍ നിന്നും സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച വൈകുംന്നേരം മൂന്ന് മണിക്ക് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ കാല്‍നടതീര്‍ത്ഥാനം ആരംഭിക്കും. അടിമാലി, കൂമ്പന്‍പാറ, തോക്കുപാറ, ആനച്ചാല്‍, കുഞ്ചിത്തണ്ണി, എല്ലക്കല് വഴിയാണ്
താമരശേരി: താമരശേരി രൂപതയുടെ ത്രിതീയ മെത്രാനായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമവാര്‍ഷികാചരണം നാളെ (സെപ്റ്റംബര്‍ 6) നടക്കും. താമരശേരി മേരിമാതാ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും രാവിലെ 10.3-ന് ആരംഭിക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാനക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സീറോമലബാര്‍ സഭ കൂരിയ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, താമരശേരി
കൊച്ചി: പുതിയ ഇഎസ്എ വിജ്ഞാപനത്തില്‍ ജനവാസ മേഖലകളും കൃഷി സ്ഥലങ്ങളും ഉള്‍പ്പെടുന്ന വില്ലേജുകളെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും, മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന് ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8 ഞായര്‍ ജാഗ്രതാ ദിനമായി ആചരിക്കും. അന്നേ ദിവസം എല്ലാ യൂണിറ്റുകളും ഈ വിഷയങ്ങളില്‍ ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് മീറ്റിംഗുകള്‍, പ്രതിഷേധങ്ങള്‍, നിവേദനം സമര്‍പ്പിക്കലുകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ പ്രതികരണങ്ങള്‍ നടത്താനും തീരുമാനിച്ചു.
കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് സാന്ത്വനവുമായി സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വിലങ്ങാട് എത്തിയ അദ്ദേഹത്തെ കാണാന്‍ ജാതി-മതഭേദമന്യേ ദുരിതബാധിതര്‍ വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ദൈവാലയങ്കണത്തില്‍ തടിച്ചുകൂടി. ജാതി-മത സംസ്കാരങ്ങളുടെ മുകളില്‍ മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന വേലിക്കെട്ടുകള്‍ പൊളിക്കുന്ന സന്ദര്‍ഭമാണ് പ്രകൃതിദുരന്തങ്ങളെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. ദൈവത്തിന്റെ കരംപിടിച്ച് മനുഷ്യര്‍ പരസ്പരം കരംകോര്‍ത്ത് ഈ ദുരന്തത്തെ അതിജീവിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കെസിബിസി നിര്‍മിക്കുന്ന വീടുകളുടെ കാര്യത്തില്‍ മതം
ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് പത്താം ക്ലാസില്‍ രാഷ്ട്രഭാഷ പഠിപ്പിച്ച നാരായണപ്പിള്ള മാഷിനെ നാളിതുവരെ മറന്നിട്ടില്ല. ഹിന്ദിയെന്ന ‘ഗുരു’വായ ഭാഷ ഇത്ര ‘ലഘു’വായും സരസമായും പറഞ്ഞുതന്ന മറ്റൊരു അധ്യാപകനെ അന്നുവരെ കണ്ടിരുന്നില്ല. അക്കാരണത്താല്‍തന്നെ ഒമ്പതാംതരംവരെ കട്ടിയായിരുന്ന ആ വിഷയം പത്താംതരത്തില്‍ എത്തിയപ്പോള്‍ കുട്ടിയെപ്പോലെ കൂട്ടായി. അതിനുള്ള കാരണം മുഖ്യമായും ആ അധ്യാപകന്റെ തനതായ അധ്യയനശൈലിയായിരുന്നു. അതില്‍ എടുത്തുപറയേണ്ടത് അദ്ദേഹത്തിന്റെ ശിക്ഷണരീതിയാണ്. ക്ലാസില്‍ കുസൃതി കാട്ടുന്നവര്‍ക്കും ഉത്തരങ്ങള്‍ തെറ്റിക്കുന്നവര്‍ക്കും ഗൃഹപാഠങ്ങള്‍ മുഴുമിപ്പിക്കാതെ വരുന്നവര്‍ക്കുമൊക്കെ അദ്ദേഹം കൊടുത്തിരുന്ന ശിക്ഷ ചൂരല്‍കഷായമോ
Don’t want to skip an update or a post?