തൊടുപുഴ: ഛത്തീസ്ഗഡില്‍ അന്യായമായി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച കന്യാസ്ത്രീമാര്‍ക്കു ജാമ്യം നല്‍കിയാല്‍മാത്രം പോരെന്നും കുറ്റപത്രം പിന്‍വലിക്കണമെന്നും കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.
ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീമാരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനെതിരെ കോതമംഗലം രൂപത തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരിവര്‍ത്തനമാണ് സഭ ചെയ്തിരുന്നതെങ്കില്‍ രാജ്യം മുഴുവന്‍ കത്തോലിക്കരായി മാറുമായിരുന്നെന്നും മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.
തൊടുപുഴ മുന്‍സിപ്പല്‍ മൈതാനിയില്‍നിന്ന് ആരംഭിച്ച ജപമാലറാലി ടൗണ്‍ പള്ളിയങ്കണത്തില്‍ സമാപിച്ചു. പ്രാര്‍ത്ഥനാറാലിയിലും പ്രതിഷേധ സംഗമത്തിലും ആയിരങ്ങള്‍ അണിനിരന്നു. കോതമംഗലം രൂപതയിലെ സിആര്‍ഐ സന്യാസ സമൂഹത്തിന്റെയും രൂപതിലെ വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.
ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, സിസ്റ്റര്‍ ജോസിയാ എസ്ഡി എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *