കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷണല്‍ യൂത്ത് കോണ്‍ഫ്രന്‍സിന്റെ ലോഗോ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ചങ്ങനാശേരി അതിരൂപത മെത്രാന്‍ മാര്‍ തോമസ് തറയിലിന് കൈമാറി പ്രകാശനം ചെയ്തു.
പാലക്കാട് രൂപതയുടെ ആതിഥേയത്വത്തില്‍ ഓഗസ്റ്റ് 16, 17 തീയതികളില്‍ മുണ്ടൂര്‍ യുവക്ഷേത്ര കോളേജില്‍ വച്ചാണ് നാഷണല്‍ യൂത്ത് കോണ്‍ഫ്രന്‍സ് നടക്കുന്നത്.
രാഷ്ട്രീയ മാധ്യമ മേഖലകളിലെ യുവജനങ്ങളുടെ പങ്കാളിത്ത വും, സമുദായിക സംഘടനാ പ്രവര്‍ത്തനങ്ങളും പഠന വിഷയങ്ങ ളാകുന്ന യൂത്ത് കോണ്‍ഫ്രന്‍സില്‍ സാമൂഹിക രാഷ്ട്രീയ സാമുദായിക മേഖലകളിലെ പ്രമുഖര്‍ സെമിനാറുകളും ചര്‍ച്ചകളും നയിക്കും. വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തിര ഞ്ഞെടുപ്പ് പ്രത്യേക വിഷയമായി കോണ്‍ഫ്രന്‍സ് പരിഗണിക്കും.
ലോഗോ പ്രകാശന ചടങ്ങിന് മുന്നോടിയായി യൂത്ത് കൗണ്‍സില്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സിജോ ഇലന്തൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃസംഗമത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യന്‍, നാഷണല്‍ യൂത്ത് കോണ്‍ഫ്രന്‍സ് ജനറല്‍ കണ്‍വീനര്‍ ജോയ്‌സ് മേരി ആന്റണി, യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഷിജോ ഇടയാടിയില്‍, സിജോ കണ്ണേഴത്ത്, അബി മാത്യൂസ് കാഞ്ഞിരംപാറ, അപര്‍ണ ജോസഫ്, ആന്റോ തൊറയന്‍, ജെറിന്‍ ജെ.പട്ടാംകുളം, സിജോ ബേബി, ഷാന്റോ തകിടിയേല്‍, ലോഗോ ഡിസൈന്‍ ചെയ്ത സാന്‍ജോ സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *