Follow Us On

18

August

2025

Monday

ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണം

ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണം
കാക്കനാട്: ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത്  അവസാനിപ്പിക്കണമെന്ന് സീറോമലബാര്‍ സഭ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാര്‍ ജോസഫ് പാംപ്ലാനി ക്കെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍  നടത്തിവരുന്ന നിരുത്തരവാദപരവും തെറ്റിദ്ധാ രണാജനകവുമായ പ്രസ്താവനകള്‍ അസ്വസ്ഥത ജനിപ്പിക്കുന്ന താണെന്ന്  സീറോമലബാര്‍ സഭാ വക്താവ് ഫാ. ടോം ഓലിക്ക രോട്ട് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഛത്തീസ്ഘട്ടില്‍ ജയിലിലടക്കപ്പെട്ട കത്തോലിക്കാ സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കേന്ദ്ര ആഭ്യന്ത രമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞ വിഷയം അനവസരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള സിപിഐഎം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്.
സന്യാസിനിമാരുടെ മോചനം സാധ്യമാക്കുന്നതിനു  സഹായിച്ച കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും നന്ദി പ്രകാശിപ്പിക്കുന്ന സീറോമലബാര്‍ സഭയുടെ ഔദ്യാഗികമായ  പൊതുനിലപാട്  ആവര്‍ത്തിക്കുക മാത്രമാണ് മാര്‍ ജോസഫ് പാംപ്ലാനി ചെയ്തിട്ടുള്ളത്.
എന്നാല്‍ ഈ  വിഷയത്തില്‍ തങ്ങളുടെ രാഷ്ട്രീയതാല്പര്യ സംരക്ഷണത്തിനായി ഒരു രാഷ്ട്രീയപാര്‍ട്ടി അവരുടെ വിവിധ സംവിധാനങ്ങളിലൂടെ  അനവസരത്തിലുള്ള പ്രസ്താവനകള്‍ വഴി അകാരണമായി മാര്‍ പാംപ്ലാനിയെ  അക്രമിക്കുകയാ ണുണ്ടായത്. ഇത്  കേവലം സന്ദര്‍ഭികമായ ഒരു പ്രസ്താവന മാത്രമല്ലന്നു  തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ തുടര്‍പ്ര തികരണങ്ങള്‍.
സീറോമലബാര്‍ സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല.  സഭയുടെ രാഷ്ട്രീയം വിഷയങ്ങ ളോടുള്ള നിലപാടുകളില്‍ അധിഷ്ഠിതമാണ്.. തെറ്റ് ചെയ്യുമ്പോള്‍ അതു തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും, ശരി ചെയ്യുമ്പോള്‍ അത് അംഗീകരിക്കാനും  സഭയ്ക്കു മടിയില്ല.  ആര്‍ക്കു എപ്പോള്‍ നന്ദി പറയണം, ആരെ വിമര്‍ശിക്കണം എന്നത് തീരുമാനിക്കുന്ന പ്രക്രിയയില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇടമില്ല.
 ജനാധിപത്യ മര്യാദ രാഷ്ട്രീയ നേതാക്കള്‍ അവരുടെ പ്രസ്താവനകളിലും ഇടപെടലുകളിലും പ്രകടിപ്പിക്കണമെന്നു സഭ ആഗ്രഹിക്കുന്നു. അതിനാല്‍ മാര്‍ ജോസഫ് പാംപ്ലാനിയെ  ഒറ്റപ്പെടുത്തി വിമര്‍ശിക്കാനുള്ള പ്രവണതയില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും, ആവശ്യത്തിലധികം സംസാരിച്ചു കഴിഞ്ഞതിനാല്‍ ഈ വിഷയം ഉടന്‍ അവസാനിപ്പിക്കണമെന്നും പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?