ഇതുപോലൊരു മദ്യനയം എവിടെയെങ്കിലും ഉണ്ടാകുമോ?
- Featured, Kerala, LATEST NEWS
- April 15, 2025
സ്വന്തം ലേഖകന്‍ ഏറ്റവും ആദ്യം ബൈബിള്‍ എഴുതി കൊണ്ടുവരുന്നവര്‍ക്ക് സമ്മാനം ഉണ്ടാകുമെന്ന് പള്ളിയില്‍നിന്ന് അറിയിപ്പ് കേട്ടാണ് ലിസി പൗലോസ് എന്ന വീട്ടമ്മ ബൈബിള്‍ എഴുതാന്‍ തുടങ്ങിയത്. എന്നാല്‍ കേവലം ഭൗതിക സമ്മാനങ്ങള്‍ക്കപ്പുറം അനേക ആത്മീയ സമ്മാനങ്ങളാണ് ലിസിക്ക് ദൈവം ഇതിലൂടെ നല്‍കിയത്. കൊറോണ മഹാമാരി വ്യാപിച്ചിരുന്ന സമയത്തായിരുന്നു കോഴിക്കോട് ജില്ലയിലെ മുതുകാട് കൊമ്മറ്റത്തില്‍ പൗലോസിന്റെ ഭാര്യയായ ലിസി തന്റെ ഉദ്യമം ആരംഭിച്ചത്. പത്തുമാസംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ എഴുതി തീര്‍ത്തു. നോട്ട് ബുക്കില്‍ എഴുതിയ ഈ കൈയെഴുത്തു പ്രതി
കാക്കനാട്: ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്‌കാരത്തിനു അര്‍ഹനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധനാണെന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാര്‍ഡിയോ-തൊറാസിക് സര്‍ജറി രംഗത്ത് ഏകദേശം മൂന്നരപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഡോ. പെരിയപ്പുറത്തിന്റെ സേവനവും സമര്‍പ്പണവും വൈദഗ്ധ്യവും പരിഗണിച്ചുകൊണ്ടാണ് ഇന്ത്യാ ഗവണ്മെന്റ് ഈ പുരസ്‌കാരം നല്കി അദ്ദേഹത്തെ ആദരിച്ചതെന്നു മേജര്‍ ആര്‍ച്ചുബിഷപ് അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. സീറോമലബാര്‍സഭയുടെ അഭിമാനമാണ് തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ ഡോ. പെരിയപ്പുറം. കേരളത്തില്‍ ‘ബീറ്റിംഗ്
എറണാകുളം: പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പത്മഭൂഷണ്‍ പുരസ്‌കാരം. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം മേധാവിയായ ഡോക്ടറിന് 2011-ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിരുന്നു. പദ്മഭൂഷണ്‍ പുരസ്‌കാരം കേരളത്തിനും കേരളത്തിലെ ആരോഗ്യമേഖലയുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും സമര്‍പ്പിക്കുന്നതായി ഡോ. ജോസ് ചാക്കോ പെരിയപ്പുറം പ്രതികരിച്ചു. എറണാകുളം സൗത്ത് പറവൂര്‍ സ്വദേശിയായ ഡോ. ജോസ് ചാക്കോയാണ് കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഹൃദ്രോഗികള്‍ക്ക് ഹൃദയശസ്ത്രക്രിയകള്‍ക്കായി സഹായം നല്‍കുന്ന
ഇരിട്ടി: വാര്‍ദ്ധക്യത്തിനു ചേര്‍ന്ന ക്രിയാത്മകതയില്‍ കുടുംബങ്ങളില്‍, സമൂഹത്തി ല്‍, ഇടവകയില്‍, സന്തോഷത്തോടെ ജീവിക്കാന്‍ 60 കഴിഞ്ഞവരെ സഹായിക്കുകയാണ് സഖറിയാസ് മിഷന്‍. മലബാറിലെ ക്രിസ്റ്റീന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിവരുന്ന തലശേരി അതിരൂപതയിലെ കല്ലുമുതിരക്കുന്ന് ഇടവകാംഗമായ ജോയ്‌സ് കുരുവിത്താനത്താണ് ഈ ശുശ്രൂഷ ആരംഭിച്ചത്. ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറയുടെ നേതൃത്വത്തിലുള്ള തലശേരി അതിരൂപത ഫാമിലി അപ്പോസ്‌തോലേറ്റ് ശുശ്രൂഷയില്‍ കൂട്ടത്തരവാദിത്വം വഹിച്ച് രൂപതയിലെ എല്ലാ ഫൊറോനകളിലും 60 വയസ് കഴിഞ്ഞവരുടെ സ്‌നേഹസംഗമമായ സഖറിയാസ് കണ്‍വെന്‍ഷന്‍ നടത്തിയത് ഈ ശുശ്രൂഷയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇപ്പോള്‍
ജോസഫ് കുമ്പുക്കന്‍ പാലാ: ചീങ്കല്ലേല്‍ സെന്റ് തോമസ് ദൈവാലയമുറ്റത്ത് കടന്നുചെന്നാല്‍ അവിടെ കൃഷി ചെയ്തിരിക്കുന്ന കാബേജും കോളീഫ്ലവറും ആരെയും ആകര്‍ഷിക്കും. വികാരി ഫാ. ജോണ്‍ പൊതിട്ടേലിന്റെയും അസിസ്റ്റന്റ് വികാരി ഫാ. അനൂപ് വാഴേപ്പറമ്പിലിന്റെയും നേതൃത്വത്തില്‍ കൈക്കാരന്മാരായ ജോര്‍ജ് ഇരുപ്പുഴക്കാട്ടില്‍, സണ്ണി വാക്കാട്ടില്‍പുത്തന്‍പുര, ജോസ് തെന്നംകുഴിയില്‍, ദൈവാലയ ശുശ്രൂഷി നിമിഷ് എന്നിവരുടെ സഹകരണത്തോടെയാണ് കൃഷി ചെയ്തിരിക്കുന്നത്. കുറവിലങ്ങാട്-മൂവാറ്റുപുഴ റൂട്ടിലാണ് ചീങ്കല്ലേല്‍ ദൈവാലയം. റോഡില്‍നിന്നും ദൈവാലയമുറ്റത്തേക്ക് കയറുന്ന റോഡിന്റെ ഇരുവശങ്ങളിലും ദൈവാലയമുറ്റത്തും നിരനിരയായി ഇവ കൃഷി ചെയ്തിരിക്കുന്നു. ഫാ. ജോണ്‍
ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ (ലേഖകന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ്) ജനാധിപത്യ ഭരണപ്രക്രിയയില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ പദങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ക്കാണ് പ്രസക്തി. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടാനുള്ള സാധ്യതയേറും. ഇതൊഴിവാക്കാനുള്ള സംരക്ഷണ കവചമാണ് ഇന്ത്യന്‍ ഭരണഘടന ദീര്‍ഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയാണ് ഭരണഘടനാശില്പികളുടെ പ്രതിബദ്ധതയെ നാം തിരിച്ചറിയേണ്ടത്. അതിനാല്‍ത്തന്നെ ന്യൂനപക്ഷപദവി അവകാശത്തേക്കാളുപരി സംരക്ഷണമാണ്. ഈ സംരക്ഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുമ്പോഴാണ് വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകളുടെ സ്വരമുയരുന്നത്.
ലിജു ആന്റണി മാഡ്രിഡ്/സ്‌പെയിന്‍: ജനുവരി 12-ന് സ്‌പെയിനിലെ മാഡ്രിഡില്‍ ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ട സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ സഹോദരി ബിബിസി ന്യൂസിനോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘പത്ത് ലക്ഷം വര്‍ഷമെടുത്താലും ഇവള്‍ കന്യാസ്ത്രീയാകുമെന്ന് വിചാരിച്ചില്ല, പിന്നെയല്ലെ വിശുദ്ധപദവിയിലേക്കുള്ള നാമകരണ നടപടി.’ ടെലിവിഷന്‍ താരത്തില്‍ നിന്ന് സന്യാസജീവിതം തിരഞ്ഞെടുത്ത് ഇപ്പോള്‍ ദൈവദാസിപദവി വരെയെത്തി നില്‍ക്കുന്ന തന്റെ സഹോദരിയുടെ ജീവിതത്തിലുണ്ടായ മാനസാന്തരകഥയിലുള്ള അത്ഭുതം മുഴുവന്‍ ആ വാക്കുകളില്‍ അടങ്ങിയിട്ടുണ്ട്. 2016-ല്‍ അന്തരിച്ച യുവസന്യാസിനിയായ സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ നാമകരണ നടപടികള്‍ മാഡ്രിഡിലെ
ന്യൂഡല്‍ഹി: ചരിത്ര നിമിഷങ്ങള്‍ക്ക് രാജ്യം സാക്ഷ്യംവഹിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തില്‍നിന്നുള്ള പന്ത്രണ്ട് അംഗ (6 പെണ്‍കുട്ടികളും 6 ആണ്‍കുട്ടികളും) നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) വോളണ്ടിയര്‍മാരെ നയിക്കുന്നത് മലയാളിയായ സിസ്റ്റര്‍ ഡോ. നോയല്‍ റോസ് സിഎംസിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സന്യാസിനി റിപ്പബ്ലിക് ദിന പരേഡില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നത്. കര്‍മ്മലീത്താ സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ നോയല്‍ റോസ് തൊടുപുഴ
Don’t want to skip an update or a post?