Follow Us On

09

January

2026

Friday

എയ്ഡഡ് സ്‌കൂള്‍ നിയമനം; സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി

എയ്ഡഡ് സ്‌കൂള്‍ നിയമനം; സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി
കരിമ്പന്‍: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് 2018 മുതല്‍ ഏഴു വര്‍ഷമായി നിയമനാംഗീകാരമില്ലാതെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരോടുള്ള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് ഇടുക്കി രൂപത ജാഗ്രതാ സമിതി.
1996 മുതല്‍ സംസ്ഥാനത്തെ എയ്ഡഡ്  വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നാല് ശതമാനം അധ്യാപക സംവരണം ഒറ്റയടിക്ക് നടപ്പിലാക്കാന്‍ ശ്രമിച്ചതാണ് അധ്യാപകനിയമന പ്രശ്‌നം ഗുരുതരമാക്കിയത്. ഭിന്നശേഷി സംവരണം നടപ്പിലാക്കാന്‍ എയ്ഡഡ് സ്‌കൂളുകള്‍ സന്നദ്ധമായിരുന്നു. സര്‍ക്കാര്‍ നിച്ഛയിച്ച മാനദണ്ഡ പ്രകാരമുള്ള തസ്തികകള്‍ മാറ്റിയിട്ട് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തതാണ്.
എന്നാല്‍ ഭിന്നശേഷി നിയമത്തിന്റെ പരിധിയില്‍ വരുന്ന യോഗ്യരായ അധ്യാപകരുടെ അഭാവം മൂലം സര്‍ക്കാരിന് പോലും നിയമനം നടത്താന്‍ സാധിക്കാതെ വന്നു. ഭിന്നശേഷി വിഭാഗത്തില്‍ മൂവായിരത്തോളം ഒഴിവുകള്‍ വിവിധ എയ്ഡഡ് സ്‌കൂളുകള്‍ മാറ്റിവെച്ചിട്ടുണ്ടങ്കിലും ഈ വിഭാഗത്തില്‍ യോഗ്യതയുള്ള അഞ്ഞൂറോളം അധ്യാപകരെ മാത്രമേ നിയമന ത്തിനായി എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ച്കള്‍  വഴി ലഭ്യമാ യിട്ടുള്ളൂ.
         ഇരുപത്തിയഞ്ചുവര്‍ഷത്തെ  ബാക്ക്‌ലോഗ് പൂര്‍ണമായി പരിഹരിച്ചാല്‍ മാത്രമേ അധ്യാപക നിയമനങ്ങള്‍ അംഗീക രിക്കുകയുള്ളു എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഈ ഉത്തരവാണ്  എന്‍എസ്എസ്  സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തതും അനുകൂല വിധി സമ്പാദിച്ചതും.
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട അധ്യാപക തസ്തികകള്‍ മാറ്റിവെച്ചതിനുശേഷം മറ്റ്  തസ്തികകളിലെ നിയമനം അംഗീ കരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ചില മാനേജ്‌മെന്റുകളെ പരിഗണിച്ചതും ചില മാനേജ്‌മെന്റുകളെ അവഗണിച്ചതും.
 സമാനമായ കേസുകളില്‍ മറ്റ് അധ്യാപകര്‍ക്കും നിയമനാഗീകാരം  നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചി രുന്നതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് മാര്‍ച്ച് പതിനേഴിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിയമനാംഗീകാരം എന്‍ എസ്എസ് മാനേജ്‌മെന്റിലെ അധ്യാപകര്‍ക്ക് മാത്രമായി പരിമിതപെടുത്തി. തുടര്‍ന്ന് കെസിബിസി മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യം  ഹൈക്കോടതിയെ  സമീപിക്കുകയും സമാനവിധി നേടുകയും ചെയ്തു.
എന്നാല്‍ എന്‍എസ്എസിനു ലഭിച്ച കോടതി വിധിയുടെ സമാന സാഹചര്യം ഉണ്ടായിട്ടും കത്തോലിക്കാ സഭയുടെ മാനേജ്‌മെന്റുകളിലെ അധ്യാപക നിയമനം നിരസിച്ചുകൊണ്ട് ജൂലൈ  മുപ്പത്തിയൊന്നിനു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് കടുത്ത വിവേചനമാണെന്ന് ജാഗ്രതാ സമിതി വ്യക്തമാക്കി.
ഇടുക്കി രൂപതാ കാര്യാലയത്തില്‍ കൂടിയ ജാഗ്രതാ സമിതി യോഗത്തില്‍ ഇടുക്കി രൂപതാ വികാരി ജനറാള്‍ മോണ്‍.ജോസ് കരിവേലിക്കല്‍ അധ്യക്ഷനായിരുന്നു. ജാഗ്രതാ സമിതി ഭാരവാഹികളായ ഫാ. ജിന്‍സ് കാരക്കാട്ട്, ബിനോയി  മഠത്തില്‍, എം.വി ജോര്‍ജുകുട്ടി, ബിനോയി ചെമ്മരപ്പള്ളില്‍, ജിജി കൂട്ടുംങ്കല്‍, ജോര്‍ജ് കോയിക്കല്‍, സിജോ ഇലന്തൂര്‍ എന്നിവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?