കാഞ്ഞിരപ്പള്ളി: മാതാവിന്റെ 30 പ്രത്യക്ഷീകരണങ്ങളുമായി നടത്തിയ മരിയന്‍ തീര്‍ത്ഥാടനം ശ്രദ്ധേയമായി. ഈശോയുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലിയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിയുടെയും മാതൃവേദിയുടെ 30-ാം വാര്ഷികത്തോടനുബന്ധിച്ചായിരുന് നു തീര്‍ത്ഥാടനം ഒരുക്കിയത്.
രൂപതാ മാതൃവേദിയുടെയും എസ്എംവൈ എമ്മിന്റെയും നേതൃത്വത്തിലായിരുന്നു തീര്‍ത്ഥാടനം. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തി. തുടര്‍ന്ന് രൂപതാ വികാരി ജനറാള്‍മാരായ ഫാ. ജോസഫ് വെള്ളമറ്റം മാതൃവേദി പതാകയും, ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എസ്എംവൈഎം പതാകയും രൂപതാ പ്രസിഡന്റുമാര്‍ക്കു നല്‍കി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ജപമാല ചൊല്ലി ടൗണ്‍ചുറ്റി അക്കരപ്പളളി അങ്കണത്തില്‍ എത്തി. അക്കരപ്പള്ളിയില്‍ എത്തി ച്ചേര്‍ന്ന തീര്‍ത്ഥാടകരെ കത്തീഡ്രല്‍ വികാരി റവ. ഡോ. കുര്യന്‍ താമരശേരി സ്വാഗതം ചെയ്തു.
തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ മരിയന്‍ സന്ദേശം നല്‍കി. ഹൃദയത്തിലും ഉദര ത്തിലും വചനത്തെ സ്വീകരിച്ച് പരിശുദ്ധ അമ്മ നടത്തിയ തീര്‍ത്ഥാടനത്തില്‍ നാമും ആത്മനാ പങ്കുചേരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *