കൊച്ചി: സൈബര്‍ ലോകത്തെ വിശുദ്ധന്‍ എന്നറിയപ്പെടുന്ന കാര്‍ലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച പുണ്യദിനത്തില്‍ തന്നെ വരാപ്പുഴ അതിരൂപതയിലെ പള്ളിക്ക രയില്‍ കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തിലുള്ള ലോകത്തി ലെ പ്രഥമ ദേവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ ആശീര്‍വദിച്ചു.
യുവാക്കള്‍ക്ക് പുണ്യമാതൃകയും ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനുമായിരുന്ന വി. കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തില്‍ കാക്കനാട് പള്ളിക്കരയില്‍ ദേവാലയം ആശീര്‍ വദിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് അതൊരു ആത്മീയ ഉത്സവമായി മാറി.
വികാരി ജനറാള്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. സോജന്‍ മാളിയേക്കല്‍, ഇടവ വികാരി ഫാ. റോക്കി കൊല്ലംപറമ്പില്‍, ഫെറോനാ വികാരി ഫാ. പാട്രിക് ഇലവുങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *