ഇതുപോലൊരു മദ്യനയം എവിടെയെങ്കിലും ഉണ്ടാകുമോ?
- Featured, Kerala, LATEST NEWS
- April 15, 2025
കാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണം രൂക്ഷമായ മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ നിലവിളി സര്ക്കാരും വനംവകുപ്പും കേള്ക്കുന്നില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര് ജോസ് പുളിക്കല്. ഇന്ഫാം കേരള സംസ്ഥാന അസംബ്ലിയില് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മാര് പുളിക്കല്. പ്രശ്നത്തില് ഇടപെടേണ്ട സര്ക്കാരും വനംവകുപ്പും മന്ത്രിമാരും എവിടെപ്പോയി. എങ്ങനെ ഇവര്ക്ക് നിശബ്ദരായി ഇരിക്കാന് സാധിക്കും. കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായ കര്ഷകരുടെ ജീവനെക്കുറിച്ച് അധികാരികള്ക്ക് ആകുലതയില്ലേ; മാര് പുളിക്കല് ചോദിച്ചു. അധികാരത്തിലെത്തിച്ച ജനതയുടെ സ്വരം ഭരണാധികാരികള് കേള്ക്കുന്നില്ല. ഉത്തരവാദിത്വം ബന്ധപ്പെട്ട
കാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം വകുപ്പ് മന്ത്രി രാജി വയ്ക്കണമെന്ന് ഇന്ഫാം ദേശീയ രക്ഷാധികാരിയും താമരശേരി രൂപതാധ്യക്ഷനുമായ മാര് റെമീജിയോസ് ഇഞ്ചനാനിയില്. പാറത്തോട് മലനാട് ഡവലപ്മെന്റ് ഓഡിറ്റോറിയത്തില് നടന്ന ഇന്ഫാം സംസ്ഥാന അസംബ്ലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങളെ തമസ്കരിക്കുന്ന കാഴ്ചയാണ് ഇപ്പോള് കാണുന്നത്. മലയോര മേഖലയിലെ കര്ഷകര്ക്ക് ഇവിടെ ജീവിക്കാനുള്ള അവകാശമില്ലേ? നഗരത്തില് താമസിക്കുന്നവര്ക്കു മാത്രമേ ജീവിക്കാന് അവകാശമുള്ളോ?; മാര് ഇഞ്ചനാനിയില് ചോദിച്ചു. വന്യമൃഗ ആക്രമണം തടയാനുള്ള ഉത്തരവാദിത്വം
തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭയുടെ പൊതുശബ്ദമായ മലങ്കര കാത്തലിക് അസോസിയേഷന് പൊതുസമൂഹത്തിനുവേണ്ടിയും ഇടപെടലുകള് നടത്തണമെന്ന് മലങ്കര കത്തോലിക്ക സഭാ മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ. മലങ്കര കാത്തലിക് അസോസിയേഷന്റെ 2025-26 വര്ഷത്തെ സഭാതല ഭാരവാഹികളുടെ സത്യപ്രതിജ്ഞാചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കാതോലിക്കേറ്റ് സെന്ററില് നടന്ന ചടങ്ങില് എംസിഎ സഭാതല ചെയര്മാന് ബിഷപ് ഡോ. ജോഷ്വാ മാര് ഇഗ്നാത്തിയോസ് മുഖ്യസന്ദേശം നല്കി. കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് ഭാരവാഹികള്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സഭാതല
കാക്കനാട്: ചെറുപുഷ്പ മിഷന് ലീഗിന്റെ പരിഷ്ക്കരിച്ച ലോഗോ പ്രകാശനം ചെയ്തു. മിഷന് ലീഗിന്റെ പ്രവര്ത്തനങ്ങള് വിവിധ രാജ്യങ്ങളില് വ്യാപിച്ച്, അന്താരാഷ്ട്ര അല്തമായ സംഘടനയായി ഉയര്ന്നതിനെ തുടര്ന്നാണ് ലോഗോ പരിഷ്ക്കരിച്ചത്. സീറോമലബാര് സഭയുടെ ദൈവവിളി കമ്മീഷന് ചെയര്മാനും ചെറുപുഷ്പ മിഷന് ലീഗിന്റെ സഹ രക്ഷാധികാരിയുമായ ബിഷപ് മാര് ജോസഫ് അരുമച്ചാടത്ത് ലോഗോ പ്രകാശനം ചെയ്തു. ദൈവവിളി കമ്മീഷന് അംഗങ്ങളായ ബിഷപ് മാര് വിന്സെന്റ് നെല്ലിപറമ്പില്, ബിഷപ് മാര് മാത്യു നെല്ലിക്കുന്നേല്, കമ്മീഷന് സെക്രട്ടറി ഫാ. തോമസ് മേല്വെട്ടത്ത്, മിഷന്
കാഞ്ഞിരപ്പള്ളി: വന്യജീവികളുടെ ആക്രമണം അനിയന്ത്രിതമായി വര്ധിച്ചുവരുന്ന ദുരവസ്ഥയില് മനുഷ്യസുരക്ഷ ഉറപ്പാക്കുന്നതില് സര്ക്കാര് വീഴ്ചവരുത്തരുതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്. പെരുവന്താനം ചെന്നാപ്പാറ കൊമ്പന്പാറയില് ഇസ്മായിലിന്റെ ഭാര്യ സോഫിയ എന്ന വീട്ടമ്മ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം വേദനാജനകമാണ്. ഇനിയും ഇങ്ങനെയുള്ള സംഭവങ്ങള് ആവര്ത്തിക്കാതിരിക്കുവാനുള്ള ജാഗ്രതയും നടപടികളും ഉത്തരവാദിത്വപ്പെട്ടവരില് നിന്നും ഉണ്ടാകണമെന്നും മാര് ജോസ് പുളിക്കല് പറഞ്ഞു. കണമലയില് കാട്ടുപോത്ത് രണ്ടുപേരെയും തുലാപ്പള്ളിയില് കാട്ടാന ഒരാളെയും അരുംകൊലചെയ്ത സംഭവങ്ങളുടെ നടുക്കം മാറുംമുന്പാണ് ചെന്നാപ്പാറയിലെ ദുരന്തം. വന്യമൃഗ ആക്രമണത്തില് മരണം
പയ്യാവൂര്: പുതിയ തലമുറയിലുള്ളവരെ തമ്മിലടിപ്പിച്ച് കത്തോലിക്ക സമുദായത്തിന്റെ ശക്തി ഇല്ലാതാക്കാന് ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു മുന്നോട്ട് പോകണമെന്ന് തലശേരി അതിരൂപതാധ്യക്ഷന് മാര് ജോസഫ് പാംപ്ലാനി. കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലെ ഇരുന്നൂറ്റിപ്പത്ത് യൂണിറ്റുകളില്നിന്നുള്ള കത്തോലിക്ക കോണ്ഗ്രസ് ഭാരവാഹികളുടെ നേതൃസമ്മേളനവും ഗ്ലോബല് ഭാരവാഹികള്ക്കുള്ള സ്വീകരണവും ചെമ്പേരി മദര് തെരേസ ഓഡിറ്റോറിയത്തില് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലബാറിലേക്ക് കുടിയേറിയ പൂര്വപിതാക്കന്മാര് സകല പ്രതിസന്ധികളെയും അതിജീവിച്ചവരാണെന്നും അവരുടെ പിന്തലമുറക്കാരായ നാം കത്തോലിക്ക സഭയില് ഒറ്റക്കെട്ടായി നിലകൊള്ളുമ്പോള് സമുദായം കൂട്ടായ്മയുടെയും കെട്ടുറപ്പിന്റെയും സജീവസാക്ഷ്യമാകുമെന്നും മാര്
തിരുവല്ല: മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സീറോമലങ്കര സഭ വചനവര്ഷമായി പ്രഖ്യാപിച്ചിട്ടുള്ള 2024-2025 ല് സഭയിലെ അല്മായര്ക്കും സിസ്റ്റേഴ്സിനും വചനപ്രഘോഷകരാകാന് അവസരം ഒരുക്കുന്നു. മലങ്കര കത്തോലിക്കാ സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില് ഫെബ്രുവരി 12 ബുധനാഴ്ച ആരംഭിക്കുന്ന വചനപ്രഘോഷണ പരിശീലന പരിപാടി ഓഗസ്റ്റ് 15 ന് പൂര്ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ബുധനാഴ്ച്ചകളിലും രാത്രി 8.30 മുതല് 10.00 വരെ ഓണ്ലൈന് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന പരിശീലനത്തില് ആദ്യം പേര് രജിസ്റ്റര് ചെയ്യുന്ന ആയിരം പേര്ക്കാണ് പ്രവേശനം നല്കുക.
കൊച്ചി: പാലക്കാട് മദ്യ നിര്മാണ കമ്പനിക്ക് അനുമതി നല്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില് ജനകീയ പ്രക്ഷോഭമെന്ന് കെ സിബിസി മദ്യവിരുദ്ധ സമിതി. യുവതലമുറയെ ലഹരിയില് മുക്കിക്കൊല്ലുന്നതിനുള്ള ആസൂത്രിത നീക്കങ്ങള് മദ്യലോബിയുമായി ചേര്ന്നു സംസ്ഥാന സര്ക്കാര് നടത്തുന്നത് ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി മധ്യമേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പാലക്കാട് കഞ്ചിക്കോട് ബ്രൂവറിയും, ഡിസ്റ്റിലറിയും കൂടാതെ സംസ്ഥാനത്ത് വ്യാപകമായി ബിയര്, വൈന് പാര്ലറുകളും യഥേഷ്ടം അനുവദിക്കുന്നത് ജനവഞ്ചനയാണെന്ന് മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി. മദ്യവര്ജനമെന്ന ഭംഗിവാക്കു പറഞ്ഞ് ലഹരിയെ പ്രോല്സാഹിപ്പിക്കുന്ന മദ്യനയം സര്ക്കാര്
Don’t want to skip an update or a post?