കൊച്ചി: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവിലൂടെ ഇന്ത്യയുടെ മതേതരത്വത്തെ വെല്ലുവിളിക്കാനും തകര്‍ക്കാനും ആരെയും അനുവദിക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍.
വര്‍ഗീയ വിഷം ചീറ്റി മതസൗഹാര്‍ദ്ദം തകര്‍ക്കുവാനും ജനങ്ങളില്‍ ഭിന്നിപ്പ് സൃഷ്ടിക്കുവാനും വര്‍ഗീയവാദികളും സാമൂഹ്യവിരുദ്ധരും നടത്തുന്ന ബോധപൂര്‍വ്വമായ നീക്കങ്ങള്‍ എതിര്‍ക്കപ്പെടണം. ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പാക്കുന്ന മൗലികാവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല.
വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെ മതഭീകര പ്രസ്ഥാനങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ ഇന്ത്യയിലും മറ്റൊരുരൂപത്തില്‍ ഇതാവര്‍ത്തിക്കുന്നത് ദുഃഖകരവും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണസംവിധാനത്തെ വികൃതമാക്കുന്നതുമാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗ ങ്ങള്‍ക്കും ഭരണഘടന വിഭാവനം ചെയ്യുന്ന സുരക്ഷിതത്വവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള കേന്ദ്ര സര്‍ക്കാര്‍ മൗനം വെടിയണം.
കത്തോലിക്ക സഭ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താറില്ല. മനഃപരിവര്‍ത്തനത്തിനു വിധേയരാകുന്നവരെ മാത്രമാണ് സഭ സ്വീകരിക്കാറുള്ളത്. നിര്‍ബന്ധിപ്പിച്ചോ പ്രലോഭിപ്പിച്ചോ വാഗ്ദാനങ്ങള്‍ നല്‍കിയോ ആരെയും സഭയില്‍ ചേര്‍ക്കാറില്ല. വസ്തുത ഇതായിരിക്കെ ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ മതപരിവര്‍ത്തന നിരോധന നിയമനിര്‍മ്മാണം തികച്ചും ദുരുദ്ദേശപരമാണ്.
രാജ്യത്തെ പൗരന്മാര്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും തങ്ങളുടെ മതം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ആര്‍ക്കും നിഷേധിക്കാന്‍ പാടില്ല. ആരെങ്കിലും മതസ്വാതന്ത്ര്യം ദുരുപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ ഇരുപതോളം നിയമവകുപ്പുകള്‍ നിലവില്‍ രാജ്യത്തുണ്ടന്നുള്ളത് മറക്കരുത്.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ക്രൈസ്തവര്‍ക്കു നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന മതേതരത്വ മൂല്യങ്ങളെ വെല്ലു വിളിക്കുന്നതും തകര്‍ക്കുന്നതുമാണ്. ഇതിനെതിരേ പൊതു മനഃസാക്ഷി ഉണരണമെന്ന് വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *