Follow Us On

16

September

2025

Tuesday

കെസിബിസി പ്രൊഫഷണല്‍ നാടകമേള 19ന് തുടങ്ങും

കെസിബിസി പ്രൊഫഷണല്‍ നാടകമേള 19ന് തുടങ്ങും
കൊച്ചി: 36-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 19 മുതല്‍ 28വരെ പാലാരിവട്ടം പിഒ സിയില്‍ നടക്കും. 19ന് വൈകുന്നേരം 5.30ന് നാടകമേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആദ്യ മത്സരനാടകം അവതരിപ്പിക്കും.
അമ്പലപ്പുഴ അക്ഷരജ്വാലയുടെ വാര്‍ത്ത, തിരുവനന്തപുരം നവോദയയുടെ സുകുമാരി, കോഴിക്കോട് സങ്കീര്‍ത്തനയുടെ കാലം പറക്ക്ണ്, കൊല്ലം അനശ്വരയുടെ ആകാശത്തൊരു കടല്‍, തൃശൂര്‍ സദ്ഗമയയുടെ സൈറണ്‍,തിരുവനന്തപുരം അമ്മ തിയേറ്ററിന്റെ ഭഗത് സിംഗ്, തിരുവനന്തപുരം നടനകലയുടെ നിറം, കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ, വള്ളുവനാട് ബ്രഹ്‌മ്മയുടെ പകലില്‍ മറഞ്ഞിരുന്നൊരാള്‍ എന്നീ നാടകങ്ങളാണ് മത്സരവിഭാഗത്തില്‍ അവതരിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 28ന് സമ്മാനദാനം. തുടര്‍ന്ന് പ്രദര്‍ശന നാടകമായ തിരുവനന്തപുരം സംഘകേളിയുടെ ലക്ഷമണ രേഖ അവതരിപ്പിക്കും.
1000/ രൂപയാണ് സീസണ്‍ ടിക്കറ്റിന്റെ നിരക്ക്. സിംഗിള്‍ ടിക്കറ്റിന് 150/ രൂപയും. സീസണ്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ സീറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281054656,9633249382, 8593953953.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?