Follow Us On

22

November

2025

Saturday

മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയിലെ അതിക്രമം; നാലു പേരെ അറസ്റ്റു ചെയ്തു

മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയിലെ അതിക്രമം; നാലു പേരെ അറസ്റ്റു ചെയ്തു
എറണാകുളം: കളമശേരിയിലെ മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ക്കുകയും കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ സ്ഥാപിക്കുകയും ചെയ്ത സംഭവത്തില്‍ ഒടുവില്‍ നിയമനടപടി. നാലു പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ജെസിബി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കോടതി ഉത്തരവ് ലംഘിച്ച് അതിക്രമം നടത്തിയവര്‍ക്കെതിരെ 20 ദിവസത്തിനുശേഷമാണ് നിയമനടപടികള്‍ ഉണ്ടായത്.
നിയമ നടപടി വൈകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും മാര്‍ത്തോമാ ഭവനം സുപ്പീരിയര്‍ ഫാ. ജോര്‍ജ് പാറയ്ക്ക പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ രംഗത്തുവരുകയും ചെയ്തതിന് ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്.
തൃക്കാക്കര മുണ്ടംപാലം പുക്കാട്ട് പനയപ്പിള്ളി അബ്ദുള്‍ മജീദ് (56), കളമശേരി ശാന്തിനഗറിന് സമീപം നീറുങ്കല്‍ ഹനീഫ (53), ചാവക്കാട് അകലാട് അട്ടൂരയില്‍ ജംഷീര്‍ (22), കാസര്‍കോട് കുമ്പളം കടപ്പുറം ഹൈദര്‍ മന്‍സില്‍ പെരുമാട് ഹൈദര്‍ അലി (29) എന്നിവരെയാണ് കളമശേരി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
45 വര്‍ഷമായി നിലനില്ക്കുന്ന 7 അടി ഉയരവും 100 മീറ്ററോളം നീളവുമുള്ള ദൈവവചനം എഴുതിയ മതിലും ഗേറ്റും ജല വിതരണത്തിനുള്ള പൈപ്പുകളും സിസിടിവി ക്യാമറകളുമാണ് അതിക്രമിച്ചു കയറിയവര്‍ തകര്‍ത്തത്. പത്തോളം സന്യാസിനിമാര്‍ താമസിക്കുന്ന കോണ്‍വെന്റിലേക്കുള്ള വഴി തടസപ്പെടുത്തുകയും കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ അവിടെ സ്ഥാപിക്കുകയും ചെയ്തതിന് പുറമെ, ആശ്രമ അന്തേവാസികളെ ഭീഷണിപ്പെടു ത്തുകയും ചെയ്തു.
എറണാകുളം സബ് കോടതിയുടെ 2007 ലെ ഡിക്രിയും ഇന്‍ജങ്ഷന്‍ ഓര്‍ഡറും ലംഘിച്ചാണ് സെപ്റ്റംബര്‍ നാലിന് പുലര്‍ച്ച ഒരു മണിക്ക് എഴുപതോളം പേര്‍  കളമശേരി മാര്‍ത്തോ മാ ഭവന്റെ കൈവശമുള്ള ഭൂമിയില്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയത്. അവര്‍ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കുകയും നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുകയും ചെയ്തു.
പണം വാങ്ങി 1982 ല്‍ മാര്‍ത്തോമാ ഭവനം അധികൃതര്‍ക്ക് വിറ്റ സ്ഥലം ആദ്യ ഉടമസ്ഥന്റെ മരണശേഷം മക്കള്‍ 2010 ല്‍ വസ്തുതകള്‍ക്ക് നിരക്കാത്ത വാദങ്ങളുമായി മറ്റൊരാള്‍ക്ക് വില്ക്കുകയായിരുന്നു. സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ മാര്‍ത്തോമാ ഭവനം തന്നെയെന്ന് എറണാകുളം സബ് കോടതി ഉത്തരവിട്ടിരുന്നു. മറ്റാരും ആ ഭൂമിയില്‍ പ്രവേശിക്കാന്‍ പാടുള്ള തല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നതുമാണ്.
 പ്രദേശത്തെ സാമൂഹിക ഐക്യത്തിനു വിഘാതമാകാത്ത തരത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവ സമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?