കെസിവൈഎം കലോത്സവം; മണിക്കടവ് ജേതാക്കള്
- ASIA, Featured, Kerala, LATEST NEWS
- November 3, 2025

കാഞ്ഞിരപ്പള്ളി: കല്യാണ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാര് സെബാസ്റ്റ്യന് വാണിയപ്പുരയ്ക്കലിന് കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തില് സ്വീകരണം നല്കി. മാര് സെബാസ്റ്റ്യന് വാണിയപ്പുരയ്ക്കലിന്റെ നൂറ്റിയൊന്ന് വയസ് പൂര്ത്തിയാക്കിയ പിതാവ് തൊമ്മന് കൊച്ചിന്റെ സാന്നിധ്യം സ്വീകരണ സമ്മേളനത്തെ ഹൃദ്യമാക്കി. സഹോദരങ്ങള്, കുടുംബാംഗങ്ങള്, കുടുംബാംഗങ്ങളായ വൈദികര് എന്നിവര്ക്കൊപ്പമായിരുന്നു മാര് വാണിയപ്പുരയ്ക്കല് എത്തിയത്. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്, മുന് മേലധ്യക്ഷന് മാര് മാത്യു അറയ്ക്കല്, വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്, ഫാ. സെബാസ്റ്റ്യന്

കാഞ്ഞിരപ്പള്ളി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലിയോട് ചേര്ന്നും, കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്ണ്ണ ജൂബിലിക്കൊരുക്കമായും രൂപതയില് മാതൃവേദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന്റെ 30-ാം വാര്ഷികത്തോടനുബന്ധിച്ചും സെപ്റ്റംബര് മൂന്നിന് രൂപത എസ്എം വൈഎമ്മും, മാതൃവേദിയും സംയുക്തമായി മരിയന് തീര്ത്ഥാടനം നടത്തുന്നു. രാവിലെ 9.30ന് രൂപതയിലെ വിവിധ ഇടവകയില് നിന്നുള്ള മാതാക്കളും യുവജനങ്ങളുമൊരുമിച്ച് കത്തീഡ്രല് പള്ളിയില് ദിവ്യകാരുണ്യാരാധന നടത്തും. തുടര്ന്ന് കാഞ്ഞിരപ്പള്ളി ടൗണ് ചുറ്റി ജപമാല പ്രദക്ഷിണം നടക്കും. പരിശുദ്ധ അമ്മയുടെ 30 പ്രത്യക്ഷീകരണങ്ങള് ഉള്ച്ചേര്ത്തുകൊണ്ടാണ് പ്രദക്ഷിണം നടത്തുന്നത്. പ്രദക്ഷിണം പള്ളിയിലെത്തുമ്പോള് രൂപതാധ്യക്ഷന്

മൂന്നാര്: അതിഥി തൊഴിലാളികള്ക്ക് അവരുടെ ഭാഷയില് വിശുദ്ധ കുര്ബാന അര്പ്പിക്കുന്നതിനൊപ്പം ഉച്ചഭക്ഷണവും നല്കി വ്യത്യസ്തമാകുകയാണ് ഇടുക്കി ജില്ലയിലെ മൂന്നാര് മൗണ്ട് കാര്മല് മൈനര് ബസിലിക്ക. മറ്റു സംസ്ഥാനങ്ങളില്നിന്ന് എത്തിയ നിരവധി അതിഥി തൊഴിലാളികള് എല്ലാ ഞായറാഴ്ചയും ദൈവാലയത്തില് വിശുദ്ധ കുര്ബാനയ്ക്ക് എത്തിയിരുന്നു. ഭാഷ മനസിലായില്ലായിരുന്നെങ്കിലും അവര് വിശുദ്ധ കുര്ബാന മുടക്കാറില്ലായിരുന്നു. അതിനിടയിലാണ് സ്വന്തം ഭാഷയില് ദിവ്യബലി യില് പങ്കെടുക്കാനുള്ള ആഗ്രഹം ബസിലിക്ക റെക്ടര് ഫാ. മൈക്കിള് വലയിഞ്ചിയിലിനെ അറിയിച്ചത്. മാതൃഭാഷയില് ദിവ്യബലി അര്പ്പിച്ചാല് തങ്ങളുടെ കൂടെയുള്ള പലരും

കോഴിക്കോട്: ലത്തീന് കത്തോലിക്ക സമുദായ സര്ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങളും അവ്യക്തതകളും പരിഹരിക്കുന്ന തിനായി വ്യക്തമായ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കെആര് എല്സിസി പ്രസിഡന്റും കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയുമായ ഡോ. വര്ഗീസ് ചക്കാലയ്ക്കല് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. കെആര് എല്സിസി ജനറല് സെക്രട്ടറി റവ. ഡോ. ജിജു ജോര്ജ് അറക്കത്തറ, കോഴിക്കോട് അതിരൂപത വികാരി ജനറല് മോണ്. ജെന്സന് പുത്തന്വീട്ടില് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കാക്കനാട്: 2026 സമുദായ ശക്തീകരണ വര്ഷമായി പ്രഖ്യാപിച്ച് സീറോമലബാര് സഭ. ഓഗസ്റ്റ് 18 മുതല് 29 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില് നടന്ന സീറോമലബാര് സഭയുടെ 33-ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തിനുശേഷം മേജര് ആര്ച്ചു ബിഷപ്പ് മാര് റാഫേല് തട്ടില് പുറപ്പെടുവിച്ച സിനഡനന്തര സര്ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണത്തില് നാം കുറഞ്ഞതും യുവതലമുറ വിദേശ രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നതും നമ്മുടെ അതിജീവനത്തിനു വലിയ വെല്ലുവിളികള് ഉയര്ത്തുന്നുണ്ട്. ഇവയ്ക്കു പരിഹാരം കാണുന്നതിനും നമ്മുടെ ഇടയില് ശക്തമായ സമുദായ ബോധം

കാഞ്ഞിരപ്പള്ളി: സീറോമലബാര് മേജര് ആര്ക്കി എപ്പിസ്കോപ്പല് മരിയന് തീര്ത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില് (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പ് ആചരണം ഓഗസ്റ്റ് 31 മുതല് സെപ്റ്റംബര് എട്ടുവരെ ആഘോഷിക്കുന്നു. 31ന് വൈകുന്നേരം നാലിന് കൊടിയേറ്റ്. തുടര്ന്ന് കത്തീഡ്രല് വികാരി ആര്ച്ചുപ്രീസ്റ്റ് കുര്യന് താമരശേരിയുടെ മുഖ്യകാര്മ്മികത്വത്തില് ആഘോഷമായ വിശുദ്ധ കുര്ബാന. സെപ്റ്റംബര് ഒന്നു മുതല് എട്ടുവരെ എല്ലാ ദിവസവും രാവിലെ 5, 6.30, 8.15, 10, ഉച്ചയ്ക്ക് 12, 2, വൈകുന്നേരം 4.30, 7 എന്നീ സമയങ്ങളില് വി

കാസര്ഗോഡ്: കേരളത്തിന്റെ വികസനം യുവത്വത്തിന്റെ കണ്ണുകളിലൂടെ എന്ന ആപ്തവാക്യവുമായി കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില് കാസര്ഗോഡുനിന്നും തിരുവനന്തപുരത്തേക്കു നടത്തുന്ന കേരള നവീകരണ യാത്ര വെള്ളക്കുണ്ടില് തുടങ്ങി. ജാഥ ക്യാപ്റ്റനായ കെസി വൈഎം സംസ്ഥാന പ്രസിഡന്റ് എബിന് കണിവയലിനു കണ്ണൂര് സഹായമെത്രാന് ഡോ. ഡെന്നിസ് കുറു പ്പശേരി പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വിപിന് ജോസഫ് വിഷയാവതരണം നടത്തി. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിന് വടക്കേക്കര അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ഫൊറോന വികാരി

കാഞ്ഞിരപ്പള്ളി: കല്യാണ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാര് സെബാസ്റ്റ്യന് വാണിയപുരയ്ക്കലിന് ആശംസകളറിച്ച് മാതൃരൂപതയായ കാഞ്ഞിരപ്പള്ളി. തീക്ഷ്ണതയോടെ അജപാലന ശുശ്രൂഷ നിര്വഹിക്കുന്ന മാര് വാണിയപ്പുരയ്ക്കലിന് ഏത്പിക്കപ്പെട്ട പുതിയ ശുശ്രൂഷയില് കാഞ്ഞിരപ്പള്ളി രൂപതയൊന്നാകെ സന്തോഷിക്കുകയും പ്രാര്ത്ഥനാശംസകള് നേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല് പറഞ്ഞു. മാര് വാണിയപ്പുരയ്ക്കലിലൂടെ കല്യാണ് അതിരൂപത ദൈവഹിതാനുസരണം തുടര്ന്നും മുന്നേറാനിടയാകട്ടെയെന്നും മാര് പുളിക്കല് ആശംസിച്ചു. പുതിയ അതിരൂപതയായി ഉയര്ത്തപ്പെട്ട കല്യാണ് അതിരൂപത മെത്രാപ്പോലീത്ത മാര് സെബാസ്റ്റന് വാണിയപ്പുരയ്ക്കലിനൊപ്പം നിയുക്ത മെത്രാപ്പോലീത്തമാരായ മാര് സെബാസ്റ്റ്യന്




Don’t want to skip an update or a post?