ഇടുക്കി: സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അധ്യാപക നിയമനം തടസപ്പെടുത്തുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെ തകര്‍ക്കാന്‍ കൂടി ശ്രമിക്കുകയാണ്. മതിയായ അധ്യാപകരെ നിയമിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ നാഥനില്ലാക്കളരിയായി മാറും.
രണ്ടായിരത്തി ഇരുപത്തിരണ്ടിലെ സുപ്രീം കോടതിയുടെ ഭിന്നശേഷി നിയമനത്തെ സംബന്ധിക്കുന്ന വിധിയുടെ അന്തസത്തയുള്‍ക്കൊണ്ടുകൊണ്ട് 1996 മുതല്‍ 2018 വരെ 3 ശതമാനവും, തുടര്‍ന്ന് 4 ശതമാനവും ഒഴിവുകള്‍ സഭാ സ്ഥാപനങ്ങള്‍ മാറ്റിവയ്ക്കുകയും, ഇത് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തതാണ്.
മന്ത്രിയുടെ ഭാഷയില്‍ 7,000 ഭിന്നശേഷി വേക്കന്‍സികള്‍ ഉണ്ടന്നാണ്, ഇവിടെ 500 പേരെ വയ്ക്കാന്‍ പോലും സര്‍ക്കാരിന് കഴിയാത്ത സാഹചര്യമുള്ളപ്പോള്‍, കഴിഞ്ഞ 6 വര്‍ഷമായി എയ്ഡഡ് സ്‌കൂളില്‍ ജോലി ചെയ്യുന്ന 16,000 പേരുടെ നിയമനങ്ങള്‍ എന്തിന് തടസപ്പെടുത്തണം. അധ്യാപകരില്ലാതെ എങ്ങനെ സ്‌കൂളുകള്‍ നടത്തുമെന്ന് കൂടി മന്ത്രി പറഞ്ഞു തരണമെന്ന് ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.
സുപ്രീം കോടതിയില്‍ നിന്ന് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഒഴിവ് മാറ്റിവച്ചാല്‍ മറ്റ് ഒഴിവുകള്‍ പാസാക്കണമെന്ന് അനുകൂല വിധി നേടിയ എന്‍എസ്എസ്, മാറ്റിവച്ചത് 60 ഒഴിവുകളാണ്. ഇതില്‍ അമ്പത് ശതമാനം ഒഴിവുകളില്‍ പോലും ഭിന്നശേഷിക്കാരെ നിയമിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിന് സമാനമായ സാഹചര്യമാണ് മറ്റ് മാനേജ്‌മെന്റുകള്‍ക്കും ഉള്ളത്. ഇവര്‍ക്ക് ലഭിച്ച നീതിക്ക് മറ്റുള്ളവര്‍ക്കും അവകാശമുണ്ട്.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയോട് ചിറ്റമ്മനയം കാണിക്കുന്നത് ഇടത് – വലത് വ്യത്യാസമില്ലാതെ ഗവണ്‍മെന്റുകള്‍ തുടരുന്ന നയമാണ്. 2000 വരെ സ്‌കൂളില്‍ കുട്ടികളുടെ പഠന ആവശ്യത്തിനായി, സ്‌കൂള്‍ ഗ്രാന്റ്, ടീച്ചര്‍ ഗ്രാന്റ് എന്നിവ നാമമാത്രമായി എങ്കിലും നല്‍കിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായി നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ലഭിക്കുന്നത് നാമമാത്രമായ മെയ്ന്റനന്‍സ് ഗ്രാന്റ് മാത്രം.
1979 ന് ശേഷം പ്രവര്‍ത്തനമാരംഭിച്ച സ്‌കുളുകള്‍ 50 വര്‍ഷമായിട്ടും ഇന്നും അറിയപ്പെടുന്നത് ‘ന്യൂ സ്‌കൂള്‍ ‘എന്ന പേരിലാണ്. സുവര്‍ണ്ണ ജൂബിലിയാഘോഷിക്കുന്ന സ്‌കൂളിനെ ന്യൂസ്‌കൂള്‍ എന്ന് വിളിക്കുന്നതിലെ സാഗത്യം മാത്രം മനസിലാകുന്നില്ല. ന്യൂ സ്‌കൂളില്‍ അധ്യാപക നിയമനത്തിലും ചില പ്രത്യേകതകള്‍ ഉണ്ട്. ഇവിടെ ഒരു പോസ്റ്റ് സംരക്ഷിത അധ്യാപകര്‍ക്ക് വേണ്ടി എന്നും മാറ്റിയിടണം. സംരക്ഷിത അധ്യാപകരായി ആരും സംസ്ഥാനത്ത് ഇല്ലാതായിട്ടും, സംരക്ഷിതാധ്യാപകര്‍ക്കായി വേക്കന്‍സി മാറ്റിയിടണം. ഫലത്തില്‍ എയ്ഡഡ് സ്‌കൂളുകളുടെ കഴുത്ത് ഞെരിച്ച് ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഇങ്ങനെ ഭാവനാശൂന്യങ്ങളായ ഉത്തരവുകളിലൂടെ വിദ്യാഭ്യാസ ഗുണനിലവാരം തന്നെ തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുവാന്‍ അവകാശവും, അര്‍ഹതയും ഉള്ള സാധാരണക്കാരായ കുട്ടികളോടുള്ള നീതി നിഷേധവുമാണ് ഇതിലൂടെ സംഭവിക്കുന്നതെന്ന് ജാഗ്രതാ സമിതി ചൂണ്ടിക്കാട്ടി.
ഇടുക്കി രൂപതാ കാര്യാലയത്തില്‍ കൂടിയ ജാഗ്രതാ സമിതി യോഗത്തില്‍ ഇടുക്കി രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അധ്യക്ഷത വഹിച്ചു. മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാ.ജിന്‍സ് കാരക്കാട്ട്, ജാഗ്രതാ സമതി സെക്രട്ടറി ബിനോയി മഠത്തില്‍, എം.വി ജോര്‍ജ്കുട്ടി, ജിജി കൂട്ടുങ്കല്‍, ബിനോയി ചെമ്മരപ്പള്ളില്‍, ജോര്‍ജ് കോയിക്കല്‍, സിജോ ഇലന്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *