Follow Us On

04

November

2025

Tuesday

  • ക്രൈസ്തവ മാനേജുമെന്റുകളോടുള്ള വിവേചനം; ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് 13ന് പ്രതിഷേധ സംഗമം നടത്തുന്നു

    ക്രൈസ്തവ മാനേജുമെന്റുകളോടുള്ള വിവേചനം; ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് 13ന് പ്രതിഷേധ സംഗമം നടത്തുന്നു0

    ഇടുക്കി: ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റുകളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സെപ്റ്റംബര്‍ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുരിക്കാശേരിയില്‍ പ്രതിഷേധ സംഗമം  നടത്തുന്നു. മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ഇടുക്കി രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട അധ്യാപക തസ്തികകള്‍ മാറ്റിവച്ചതിനുശേഷം മറ്റ് തസ്തികകളില്‍ നിയമന അംഗീകാരം നല്‍കണമെന്ന് എന്‍എസ്എസ് മാനേജ്‌മെന്റ് നല്‍കിയ കേസില്‍ 2025 മാര്‍ച്ച്

  • ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു

    ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. ജോസഫ് തട്ടകത്ത് (75) അന്തരിച്ചു. 2023 മുതല്‍ നോര്‍ത്ത് പറവൂര്‍ ജൂബിലി ഹോമില്‍ വിശ്രമ ജീവിതത്തിലായിരുന്നു. വരാപ്പുഴ, കോട്ടപ്പുറം രൂപതകളില്‍ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ , തൈക്കൂടം സെന്റ് റാഫേല്‍ , തുതിയൂര്‍ ഔവ്വര്‍ ലേഡി ഓഫ് ഡോളേഴ്‌സ് പള്ളികളില്‍ വികാര്‍ കോഓപ്പറേറ്ററായും, ചാത്തനാട് സെന്റ് വിന്‍സന്റ് ഫെറര്‍, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്‍, തോട്ടക്കാട്ടുകര സെന്റ് ആന്‍സ്, കാരമൗണ്ട്

  • പാറേമാക്കല്‍ ഗോവര്‍ണദോരുടെയും കരിയാറ്റി മെത്രാപ്പോലീത്തയുടെയും സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും

    പാറേമാക്കല്‍ ഗോവര്‍ണദോരുടെയും കരിയാറ്റി മെത്രാപ്പോലീത്തയുടെയും സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും0

    പാലാ: നസ്രാണികളുടെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി പാറേമാക്കല്‍ ഗോവര്‍ണദോരും കരിയാറ്റി മെത്രാപ്പോലീത്തയും നടത്തിയ പരിശ്രമങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് പാലാ രൂപതാ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. കരിയാറ്റി മാര്‍ ഔസേപ്പ് മെത്രാപ്പോലീത്തായുടെ 239-ാം ചരമദിനവും, പാറേമ്മാക്കല്‍ തോമാ കത്തനാരുടെ 289-ാം ജന്മദിനവും അനുസ്മരിച്ചു കൊണ്ട് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ത്തോമ്മ  പാറേമാക്കലിന്റെ വര്‍ത്തമാന പുസ്തകം മലയാളഭാഷക്ക് നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം

  • മാതാപിതാക്കളുടെ വിശ്വാസമാണ് സമര്‍പ്പിതജീവിതത്തിന്റെ അടിത്തറ: മാര്‍ ഇഞ്ചനാനിയില്‍

    മാതാപിതാക്കളുടെ വിശ്വാസമാണ് സമര്‍പ്പിതജീവിതത്തിന്റെ അടിത്തറ: മാര്‍ ഇഞ്ചനാനിയില്‍0

    താമരശേരി: വൈദികരുടെ മാതാപിതാക്കള്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവരുടെ വിശ്വാസമാണ് സമര്‍പ്പിതജീവിതത്തിന്റെ അടിത്തറയെന്നും താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച്, രൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ച വൈദിക രുടെയും അവരുടെ മാതാപിതാക്കളുടെയും സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളുടെ ശക്തമായ പ്രാര്‍ത്ഥനാ ജീവിതമാണ് പുരോഹിതനെ ശക്തിപ്പെടുത്തുന്നത്.  പുരോഹിതന്‍ ദൈവിക രഹസ്യങ്ങള്‍ ധ്യാനിക്കുന്നത് മാതാപിതാക്കളുടെ ജീവിതം ചേര്‍ത്തുവച്ചാണ്. മലയോര ജനതയുടെ ആരംഭകാലത്തെ വളര്‍ച്ച യില്‍ ജനത്തെ മുഴുവന്‍ ചേര്‍ത്തുപിടിച്ച് നാടിനെ പടുത്തുയര്‍ത്തിയ കഥകളില്‍

  • മേരിമാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഉദ്ഘാടനം ചെയ്തു

    മേരിമാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഉദ്ഘാടനം ചെയ്തു0

    തൃശൂര്‍: വത്തിക്കാനില്‍നിന്നും പ്രത്യേക അംഗീകാരം ലഭിച്ച മേരി മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ബെല്‍ജിയം ലുവെയ്ന്‍ സര്‍വകലാശാലയുടെ അഫിലിയേഷനോടുകൂടി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് ദൈവശാസ്ത്ര പഠനത്തില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്താനും സാധാരണക്കാരന്റെ പ്രശ്‌നങ്ങളുമായി സംവദിക്കാന്‍ കഴിയുന്നവിധത്തിലുള്ള പഠനപരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ സാധിക്കട്ടെയെന്ന് മാര്‍ തട്ടില്‍ ആശംസിച്ചു. തൃശൂര്‍ അതിരൂപതാധ്യക്ഷനും  മേരി മാതാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മോഡറേറ്ററുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മാര്‍ ജേക്കബ് തൂങ്കുഴി 1998-ല്‍

  • വാര്‍ദ്ധക്യം സ്വര്‍ഗത്തിനായി സുകൃതങ്ങള്‍ ശേഖരിക്കാനുള്ള അവസരം

    വാര്‍ദ്ധക്യം സ്വര്‍ഗത്തിനായി സുകൃതങ്ങള്‍ ശേഖരിക്കാനുള്ള അവസരം0

    കാഞ്ഞിരപ്പള്ളി: വാര്‍ദ്ധക്യം അനുഗ്രഹമാണെന്നും സ്വര്‍ഗത്തിനായി സുകൃതങ്ങള്‍ ശേഖരിക്കാനുള്ള അവസരമായി അതിനെ കാണണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.  കാഞ്ഞിരപ്പള്ളി  രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം ‘തണല്‍ 2കെ25’ പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനിയുള്ള നാളുകള്‍ ഭാഗ്യപ്പെട്ടതായി തീരാന്‍ സ്വര്‍ഗത്തെ നോക്കി മുന്‍പോട്ടു പോകണമെന്നും മക്കള്‍ക്കായി തീഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്ന അനുഗ്രഹത്തിന്റെ അപ്പനമ്മ സാന്നിധ്യമായി മാറണമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു. ജൂബിലി ആഘോഷിക്കുന്നവര്‍ക്ക്

  • ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം വല്ലാര്‍പാടം ബസലിക്കയില്‍ നവംബര്‍ എട്ടിന്

    ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം വല്ലാര്‍പാടം ബസലിക്കയില്‍ നവംബര്‍ എട്ടിന്0

    കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും ഭാരതത്തില്‍ ആദ്യമായി സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപകയുമായ മദര്‍ ഏലിശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ലിയോ പാപ്പ അനുമതി നല്‍കി. കേരള സഭയുടെ ചരിത്രത്തില്‍ സുവര്‍ണ്ണശോഭ പരത്തിയ മദര്‍ ഏലിശ്വ 1866 ഫെബ്രുവരി പതിമൂന്നാം തീയതി കൂനമ്മാവില്‍ സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപിക്കുകയും കേരളത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് സ്‌കൂളും ബോര്‍ഡിംഗ് ഭവനവും അനാഥമന്ദിരവും ആരംഭിക്കുക വഴി സ്ത്രീശാക്തീകരണത്തിന് തുടക്കംകുറിക്കുകയും ചെയ്തു. 24 വര്‍ഷങ്ങള്‍ക്ക്

  • കാര്‍ലോ അക്യൂറ്റസിന്റെ വിശുദ്ധ പദവിയില്‍ ആഹ്ലാദവുമായി മേക്കൊഴൂര്‍ ഇടവക; വിശുദ്ധന്റെ തിരുശേഷിപ്പ് ഈ ദേവാലയത്തിലുണ്ട്

    കാര്‍ലോ അക്യൂറ്റസിന്റെ വിശുദ്ധ പദവിയില്‍ ആഹ്ലാദവുമായി മേക്കൊഴൂര്‍ ഇടവക; വിശുദ്ധന്റെ തിരുശേഷിപ്പ് ഈ ദേവാലയത്തിലുണ്ട്0

    പത്തനംതിട്ട: സൈബര്‍ ലോകത്തെ വിശുദ്ധന്‍ എന്നറി യപ്പെടുന്ന കാര്‍ലോ അക്യൂറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ചപ്പോള്‍ ഇരട്ടിമധുരമായിരുന്നു മേക്കൊഴൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗങ്ങള്‍ക്ക് സമ്മാനിച്ചത്. വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള കേരളത്തിലെ അപൂര്‍വം ദേവാലയങ്ങളിലൊന്നാണ് മെക്കൊഴൂരിലേത്. അതുകൊണ്ടുതന്നെ ഇടവകാംഗങ്ങള്‍ക്ക് ഈ കൊച്ചുവിശുദ്ധനോട് പ്രത്യേകമായൊരു സ്‌നേഹവും ഭക്തിയുമുണ്ട്. വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് മേക്കൊഴൂര്‍ ദേവാലയത്തിലും ആഘോഷങ്ങള്‍ നടന്നു. പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. 2022

Latest Posts

Don’t want to skip an update or a post?