കാക്കനാട്: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമ നത്തില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന് അനുകൂലമായി സുപ്രീംകോടതിയില്‍ നിന്നു ലഭിച്ച ഉത്തരവ്, സംസ്ഥാനത്തെ മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ സീറോമലബാര്‍ സഭ സ്വാഗതം ചെയ്തു. ഈ തീരുമാനം വൈകി ലഭിച്ച നീതിയാണെന്നു സീറോമലബാര്‍ സഭ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു.
ഭിന്നശേഷി നിയമനത്തിലെ പ്രതിസന്ധി മൂലം നിയമനാംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 16,000 ഓളം അധ്യാപകര്‍ക്ക് ഈ സുപ്രധാനമായ തീരുമാനം ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയം കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ പുതിയ തീരുമാനത്തിനനുസരിച്ചുള്ള നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസ്താവന ആശ്വസകരമാണ്.
ഭിന്നശേഷി നിയമനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം എന്നുതന്നെയാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനോടു നിരന്തരം ആവശ്യപ്പെട്ടത്. എന്‍എസ്എസ് മാനേജ്‌മെന്റിലെ നിയമനങ്ങള്‍ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റു മാനേജ്‌മെന്റുകളിലെ നിയമനങ്ങള്‍ക്കും ബാധകമാ ക്കണമെന്ന് ആവശ്യപ്പെട്ടു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യമന്ത്രിയ്ക്കു കത്തു നല്‍കിയിരുന്നു.
കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയും വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലുമായും ആശയവിനിമയം നടത്തിയിരുന്നു.
സര്‍ക്കാര്‍ സ്വീകരിച്ച ഇരട്ടനീതിക്കെതിരെ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ നിരവധിയിടങ്ങളില്‍ പ്രധിഷേ ധങ്ങളും നടന്നിരുന്നു. വൈകിയാണെങ്കിലും ധാര്‍മ്മിക പ്രതി ഷേധ സമരങ്ങളെയും നീതിയുറപ്പാക്കുന്നതിനുള്ള ആവശ്യങ്ങ ളെയും സര്‍ക്കാര്‍ പരിഗണിച്ചുവെന്നത് ജനാധിപത്യത്തിന്റെ വിജയംതന്നെയാണ്. സര്‍ക്കാരിന്റെ തുറന്ന സമീപനത്തെ സീറോ മലബാര്‍ സഭ സ്വാഗതം ചെയ്യുന്നു എന്ന് ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയില്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *