ഇടുക്കി: കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പാണ് സമൂഹത്തിന്റെ കരുത്തെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതയിലെ വിവാഹ, പൗരോഹിത്യ-സന്യാസ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹാജൂബിലി ആഘോ ഷത്തിന്റെ ഭാഗമായി ഇടുക്കി രൂപതയില്‍ 2025-ല്‍ പൗരോഹിത്യ, സന്യാസ, വൈവാഹിക ജീവിതാന്തസുകളുടെ ജൂബിലി ആഘോഷിക്കുന്നവരുടെ രൂപതാതല സംഗമമാണ് രാജകുമാരി ദൈവമാതാ ജൂബിലി തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്നത്.
വിവാഹവും കുടുംബജീവിതവും അനിവാര്യതയല്ലെന്ന് ചിന്തിക്കുന്ന വര്‍ത്തമാനകാലത്ത് ഒരുമയോടെ ജീവിച്ചതിന്റെ സംതൃപ്തിയില്‍ ജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍ പുതുതലമുറയ്ക്ക് മുമ്പില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പ്രാര്‍ത്ഥനയിലും ആത്മീയതയിലും പരസ്പരമുള്ള വിശ്വസ്ത തയിലും ബലവത്തായ കുടുംബ ബന്ധങ്ങള്‍ക്ക് മാത്രമേ ആയുസ് ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മോണ്‍. ജോസ് കരിവേലിയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മോണ്‍. ജോസ് നരിതൂക്കില്‍, മോണ്‍. എബ്രഹാം പുറയാറ്റ്, രാജാക്കാട് ഫൊറോനാ വികാരി ഫാ. മാത്യു കരോട്ട് കൊച്ചറയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജൂബിലേറിയന്‍സിനെ സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നല്‍കി ആദരിച്ചു.
രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജൂബിലേറിയന്‍സ് മീറ്റിന് ഫാമിലി അപ്പോസ്തലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ. മാത്യു അഴകനാകുന്നേല്‍, രൂപതാ പിതൃവേദി ഡയറക്ടര്‍ ഫാ. ആന്റണി പാലാപുളിക്കല്‍, രൂപതാ മാതൃവേദി ഡയറക്ടര്‍ ഫാ. ജോസഫ് കാരിക്കൂട്ടത്തില്‍, ഫാ. അലക്‌സ് ചേന്നംകുളം, സിസ്റ്റര്‍ സോഫിയ റോസ് സിഎംസി, സിസ്റ്റര്‍ നിത്യ സിഎംസി, സിസ്റ്റര്‍ ലീമാ റോസ് എസ്എബി എസ്, സിസ്റ്റര്‍ മെറിന്‍ എസ്.എച്ച്, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം അനൂപ് കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *