തുരുത്തിപ്പള്ളിയിലെ സ്നേഗസംഗമം ശ്രദ്ധേയമായി
- Featured, Kerala, LATEST NEWS
- November 22, 2024
കോലഞ്ചേരി: മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയിലെ സീനിയര് വൈദികനും പ്രമുഖ സുവിശേഷകനുമായ ഫാ. ജോണ് വള്ളിക്കാട്ടില് (72) അന്തരിച്ചു. ഇന്ന് (ഒക്ടോബര് 22) ഉച്ചകഴിഞ്ഞ് 1.30-ന് വസതിയില് കൊണ്ടുവരും. സംസ്കാരം നാളെ രാവിലെ എട്ടിന് സുഖദ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷയ്ക്കുശേഷം 11 ന് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്സ് ഓര്ത്തഡോക്സ് പള്ളിയില്. സുഖത ധ്യാനകേന്ദ്രം ഡയറക്ടര്, ട്രിനിറ്റി റിട്ടയര്മെന്റ് ഹോം സെക്രട്ടറി, കണ്ടനാട് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക സെക്രട്ടറി, എംജിഒസിഎസ്എം കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്, കണ്ടനാട്
തിരുവല്ല: ജീവിതത്തിലെ സകല മേഖലകളെയും വിശുദ്ധീകരിച്ച ശ്രേഷ്ഠാചാര്യനായിരുന്നു ആര്ച്ചുബിഷപ് ബനഡിക്ട് മാര് ഗ്രിഗോറിയോസെന്ന് പത്തനംതിട്ട മെത്രാന് ഡോ. സാമുവല് മാര് ഐറേനിയസ്. കല്ലൂപ്പാറ കോട്ടൂര് ആര്ച്ചുബിഷപ് ബനഡിക്ട് മാര് ഗ്രിഗോറിയോസ് ബഥനി കമ്യൂണിറ്റി സെന്ററില് ആര്ച്ചുബിഷപ് മാര് ഗ്രിഗോറിയോസിന്റെ മുപ്പതാം അനുസ്മരണ സമ്മേളനത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ നിലപാടുകള് ചോദ്യം ചെയ്യപ്പെടുമ്പോള്, വിട്ടുവീഴ്ചയില്ലാത്തതും അതേസമയം ശാന്തവുമായ സമീപനം പുലര്ത്തിയ മാര് ഗ്രിഗോറിയോസിന് അതിലൂടെ മറ്റുള്ളവരുടെ ഹൃദയം കവരുവാനും അവരെ നേര്വഴിക്ക് കൊണ്ടുവരുവാനും സാധിച്ചു. സര്വസ്പര്ശിയായ ശുശ്രൂഷകളായിരുന്നു അദ്ദേഹത്തിന്റേത്;
മല്ലപ്പള്ളി: ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും പ്രഥമ സുപ്പീരിയര് ജനറലുമായിരുന്ന സിസ്റ്റര് ഡോ. മേരി ലിറ്റിയുടെ എട്ടാമത് ചരമവാര്ഷികം നവംബര് അഞ്ചിന് കുന്നന്താനം എല്എസ്ഡിപി ജനറലേറ്റില് ആചരിക്കും. രാവിലെ 10.30-ന് ചങ്ങനാശേരി ആര്ച്ചുബിഷപ് മാര് തോമസ് തറയിലിന്റെ മുഖ്യകാര്മികത്വത്തില് വിശുദ്ധ കുര്ബാനയും കബറിടത്തില് ഒപ്പീസും നടത്തും.
തൃശൂര്: തൃശൂര് ശക്തന്തമ്പുരാന് മാര്ക്കറ്റിലെ മീറ്റ് ജീസസ് പ്രയര് ടീം ഒരുക്കുന്ന 31-ാമത് ദൈവശബ്ദം ബൈബിള് കണ്വന്ഷന്റെ പന്തല് കാല്നാട്ടുകര്മ്മം പുത്തന്പള്ളി ബസിലിക്ക റെക്ടര് ഫാ. ഫ്രാന്സിസ് പള്ളിക്കുന്നത്ത് നിര്വഹിച്ചു. തൃശുര് അതിരൂപത കരിസ്മാറ്റിക്ക് ഡയറക്ടര് ഫാ. റോയ് വേള കൊമ്പില് അധ്യക്ഷത വഹിച്ചു. ഫാ. ജോയ് കൂത്തുര്, ബേബി കളത്തില്, ജനറല് കണ്വീനര് എം.എ ബാബു എന്നിവര് പ്രസംഗിച്ചു. നവംബര് 13 മുതല് 17 വരെയാണ് കണ്വന്ഷന്. ഫാ. അബ്രാഹം കടിയാക്കുഴി, സാബു അറുതൊട്ടില് ടീം
കോതമംഗലം: വഖഫ് ഭേദഗതി വിഷയത്തില് കേരള നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് കോതമംഗലം രൂപത ജാഗ്രതാ സമിതി. കേന്ദ്ര സര്ക്കാര് കൊണ്ടുവന്ന വഖഫ് ഭേദഗതി ബില് പിന്വലിക്കണമെന്ന് കേരള നിയമസഭ ഐകണ്ഠ്യേന പ്രമേയം പാസാക്കിയെന്ന വാര്ത്ത കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണെന്ന് ജാഗ്രതാ സമിതി ഡയറക്ടര് ഫാ. ജേക്കബ് റാത്തപ്പിള്ളില് പ്രസ്താവനയില് വ്യക്തമാക്കി. വഖഫ് നിയമത്തിലെ അപാകതകള് നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകള് ഭേദഗതി ചെയ്യാന് കേന്ദ്രസര്ക്കാര് നടത്തുന്ന ശ്രമങ്ങളെ ശ്ലാഘിക്കുന്നുവെന്ന് പറഞ്ഞ ജാഗ്രതാസമിതി, കേരള നിയമസഭാംഗങ്ങള് തങ്ങളുടെ
കോട്ടയം: കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് നേഴ്സിംഗ് വിദ്യാര്ത്ഥികള്ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം നടത്തി. കോട്ടയം പൂവന്തുരത്ത് തിരുഹൃദയ കോളേജ് ഓഫ് നേഴ്സിംഗുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില് സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല് ചെയര്പേഴ്സണ് ബിന്സി സെബാസ്റ്റ്യന് നിര്വ്വഹിച്ചു. ഏറ്റുമാനൂര് മുനിസിപ്പല് ചെയര്പേഴ്സണ് ലൗലി ജോര്ജ്ജ് ചടങ്ങില് അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര്, പ്രോഗ്രാം ഓഫീസര് സിജോ തോമസ് എന്നിവര് പ്രസംഗിച്ചു.
പാലാ: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് സമര്പ്പിച്ച ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ട് രണ്ടു വര്ഷമായി പ്രസിദ്ധീകരിക്കാതെ ഇപ്പോഴും നടപടികള് നടന്നുകൊണ്ടിരിക്കുന്നു എന്ന പതിവ് സര്ക്കാര് മറുപടി ആത്മാര്ത്ഥതയില്ലാത്തതും വഞ്ചനാപരവുമാണെന്ന് കത്തോലി ക്കാ കോണ്ഗ്രസ് പാലാ രൂപതാ യൂത്ത് കൗണ്സില്. ന്യൂനപക്ഷ കമ്മീഷനില് ഭൂരിപക്ഷമുള്ള മറ്റ് സമുദായങ്ങളുടെ താല്പര്യങ്ങള്ക്ക് വേണ്ടിയാണോ ഈ നിലപാടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിയമസഭയില് മറുപടി പറയുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കൃത്യമായ ഉത്തരം നല്കാതെ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന അപഹാസ്യ മറുപടി ഈ
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര ലത്തീന് രൂപതയിലെ പ്രഥമ ദൈവദാസനായ ഫാ. അദെയോദാത്തൂസ് ഒസിഡിയെ ധന്യപദവിയിലേക്ക് ഉയര്ത്തുന്നതിനുള്ള ഭാഗമായി രൂപതാതല നാമകരണ നടപടികളുടെ സമാപനമായി. നെയ്യാറ്റിന്കര അമലോത്ഭവമാതാ കത്തീഡ്രലില് നടന്ന പൊന്തിഫിക്കല് ദിവ്യബലിയോടെയാണ് ഇന്ത്യയിലെ ചടങ്ങുകള് പൂര്ണ്ണമായത്. നെയ്യാറ്റിന്കര സെന്റ് തെരേസാസ് കോണ്വെന്റ് സ്കൂളില് നിന്ന് ആരംഭിച്ച വിശ്വാസ പ്രഘോഷണ യാത്രയില് നൂറുകണക്കിന് വിശ്വാസികള് അണിനിരന്നു. 11 ഫൊറോനകളില് നിന്ന് ബാനറുകളുടെ പുറകില് മാലാഖ കുട്ടികളും മുത്തുക്കുടകളും പേപ്പല്ഫ്ളാഗുകളും അദെയോദാത്തൂസച്ചന്റെ ജീവിതം വരച്ചുകാട്ടുന്ന ഫ്ളോട്ടുകളും അണിനിരന്നു. അലുമ്മൂട് ജംഗ്ഷന്വഴി ബസ്റ്റാന്ഡ്
Don’t want to skip an update or a post?