ഷംഷാബാദ്: ഷംഷാബാദ് അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപ്പായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു. അതിരൂപതാ ആസ്ഥാനമായ ബാലാപൂരിലെ (ഹൈദരാബാദ്) ബിഷപ്‌സ് ഹൗസ് അങ്കണത്തില്‍ സജ്ജീകരിച്ച വേദിയിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, ഉജ്ജെയിന്‍ ആര്‍ച്ചുബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
നൂണ്‍ഷ്യോയുടെ പ്രതിനിധിയായി മോണ്‍. ആന്ദ്രെയാ ഫ്രാന്‍ജായും മുപ്പതിലധികം മെത്രാന്മാരും നൂറില്‍പരം വൈദികരും നൂറുകണക്കിന് വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു.
തുടര്‍ന്നുനടന്ന അനുമോദന സമ്മേളനം മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. തെലുങ്കാന ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സെക്രട്ടറിയും വിജയവാഡ അതിരൂപതാധ്യക്ഷനുമായ ഡോ. ജോസഫ് രാജാറാവു തെലെകതൊട്ടി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, വികാരി ജനറാള്‍ മോണ്‍. ആന്റണി മുഞ്ഞനാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
17 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന കിടക്കുന്നതാണ് ഷംഷാബാദ് അതിരൂപത.
















Leave a Comment
Your email address will not be published. Required fields are marked with *