കൊച്ചി: മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തില്‍ ഇനിയും മദ്യോത്പാദനം കൂട്ടണമെന്ന എക്സൈസ് മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവന അപക്വവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി.
ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരുന്നത് മദ്യം കഴിക്കാനല്ല, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പാലക്കാട്ടെ ബ്രൂവറി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണ്. പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താല്പര്യത്തെയും മറികടന്ന് ഈ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല.
മദ്യനയം സംബന്ധിച്ച് മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി നല്കിയ വാഗ്ദാനങ്ങളൊക്കെ വ്യാജമായിരുന്നെന്ന് മന്ത്രി എം.ബി. രാജേഷ് വിളിച്ച് പറയുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം മദ്യശാലകളും മാരക ലഹരിവസ്തുക്കളും ഉണ്ടായ കാലമില്ല; പ്രസ്താവനയില്‍ പറയുന്നു.
കുടുംബകോടതികളിലെ പതിനായിരക്കണക്കിന് വിവാഹ മോചന കേസുകളും പൊതുനിരത്തിലെ വാഹനാപകടങ്ങളും മാനസിക രോഗങ്ങളും ലഹരിവസ്തുക്കളുടെ ഉത്പന്നങ്ങളാണ്.
ഗാര്‍ഹിക പീഡനങ്ങള്‍ പെരുകുന്നതിന്റെ പിന്നില്‍ ലഹരിയാണെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ഭീതിപ്പെടുത്തുന്നതണെന്ന് പ്രസാദ് കുരുവിള പത്രക്കുറിപ്പില്‍ ചൂണ്ടക്കാട്ടി.
















Leave a Comment
Your email address will not be published. Required fields are marked with *