ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്ത്തിക്കണം
- Featured, Kerala, LATEST NEWS
- April 1, 2025
ഇതേ തലക്കെട്ടില്‍ ഒരിക്കല്‍ ഈ പംക്തിയില്‍ ഒരു ലേഖനം ഞാന്‍ എഴുതിയിട്ടുണ്ട്. ഇപ്പോഴ ത്തെ സാഹചര്യത്തില്‍ ഒരിക്കല്‍ക്കൂടി ഇതിനെപ്പറ്റി എഴുതാന്‍ തോന്നുകയാണ്. ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെകൂടെ പശ്ചാത്തലത്തിലാണ് ഇത് എഴുതുന്നത്. ആശാവര്‍ക്കര്‍ എന്നതിലെ ആശ എന്നത് ഒരു ചുരുക്കപ്പേരാണ്. അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ആശ (ASHA). നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി ദേശീയതലത്തില്‍ 2005-ലാണ് ആശാവര്‍ക്കര്‍മാര്‍ എന്ന പ്രസ്ഥാനം തുടങ്ങുന്നത്. ഇതിന് നേതൃത്വം നല്‍കിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിംഗ് ആണ്. ഈ
ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുക, വന്യമൃഗാക്രമണങ്ങള്‍ തടയുക, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടുക്കി രൂപത നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് പ്രതിഷേധ കടലായി. കൊടും ചൂടിനെ അവഗണിച്ചും നൂറുകണക്കിന് കര്‍ഷകരും വൈദികരും സമരത്തിന്റെ ഭാഗമായി. രാവിലെ 10 മണിക്ക് പൈനാവ് ടൗണില്‍ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോര്‍ജ്
കൊച്ചി : ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തില്‍ ബിഷപ്പുമാര്‍ നല്‍കുന്ന കത്ത് ആധികാരിക രേഖയായി കണക്കാക്കണമെന്ന ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ ശുപാര്‍ശ അടിയന്തരമായി സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇടവക തലത്തിലുള്ള പ്രാദേശിക രേഖകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന കത്ത് സഹായകരമായ രേഖയായല്ല ആധികാരിക രേഖയായി പരിഗണിക്കണം എന്നാണ് ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകളില്‍ ഉള്ളത്. സമുദായം നിരന്തരമായി ആവശ്യപ്പെട്ടു വരുന്ന കാര്യം കൂടിയാണ് അത്. കേവലം
കൊച്ചി: കര്‍ത്താവിന്റെ മുള്‍മുടിയുടേയും കാല്‍വരിയിലെ തിരുക്കുരിശിന്റെയും തിരുശേഷിപ്പും പരിശുദ്ധ മറിയത്തിന്റേയും വിശുദ്ധ യൗസേപ്പിതാവിന്റേയും അങ്കികളുടെ തിരുശേഷിപ്പും അപ്പസ്‌തോലന്‍മാരായ വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ്, വിശുദ്ധ യൂദാസ്ലീഹ, ഭാരതത്തിന്റെ പ്രേഷിത വിശുദ്ധരായ വിശുദ്ധ തോമാസ്ലീഹ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍, ദ്വിദിയ ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസി, വിശുദ്ധ അന്തോണീസ്, വിശുദ്ധരായ സെബസ്ത്യാനോസ്, ക്ലാര, കൊച്ചുത്രേസ്യാ, ഫിലോമിന, ഭാരതത്തില്‍ നിന്നുള്ള വിശുദ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളും റോസ മിസ്റ്റിക്ക മാതാവിന്റെ അത്ഭുത തിരുസ്വരൂപവും എളംകുളം ഫാത്തിമ
ഡാലസ്/യുഎസ്എ: ക്രിസ്തു കേന്ദ്രികൃതമായ ജീവിതത്തിലൂടെ നോമ്പാചരണത്തെ ഫലവത്താക്കാനും ജീവിതത്തെ നവീകരിക്കാനും വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഹൃദയ നവീകരണമാകണം നോമ്പിന്റെഏറ്റവും പ്രധാന ലക്ഷ്യമെന്നും അമേരിക്കയിലെ ഡാലസിലുള്ള സെന്റ് മേരീസ് സീറോ മലങ്കര ഇടവകയില്‍ അര്‍പ്പിച്ച വിശുദ്ധ ബലിമധ്യേ നല്‍കിയ വചന സന്ദേശത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. വികാരി ഫാ. അബ്രാഹം വാവോലിമേപ്പുറത്തിന്റെ നേതൃത്യത്തില്‍ വിശ്വാസികള്‍ സഭാതലവനെ ദൈവാലയത്തിലേക്ക് സ്വീകരിച്ചു.
സീറോ മലബാര്‍, മലങ്കര, ലത്തീന്‍ രൂപതകളിലെ കാറ്റക്കിസം അധ്യാപകര്‍ക്ക് അവരുടെ വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകാന്‍ സഹായിക്കുന്ന കെയ്‌റോസിന്റെ വെബ് പേജും വാട്ട്‌സാപ്പ് ഗ്രൂപ്പും ശ്രദ്ധ നേനേടുന്നു. ആരംഭിച്ച് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ആയിരിക്കണക്കിന് അധ്യാപകരാണ് ഗ്രൂപ്പില്‍ ചേര്‍ന്നിരിക്കുന്നത്. ഉണ്ണീശോക്കളരി മുതല്‍ 12 വരെയുള്ള ഓരോ ക്ലാസ്സിനും വെവ്വേറെ ലിങ്കുകളുണ്ട്. ആക്ഷന്‍ സോങ്ങുകള്‍, 300 ലധികം പ്രാര്‍ത്ഥനാ ഗാനങ്ങള്‍ (ഇംഗ്ലീഷ്), കാര്‍ട്ടൂണുകള്‍ തുടങ്ങി വേദപാഠ ക്ലാസ്സുകളില്‍ ഉപയോഗിക്കാനാവുന്ന റിസോഴ്‌സ് മെറ്റീരിയലുകളുടെ അതിവിപുലമായ ശേഖരമാണിവിടെയുള്ളത്. ക്രാഫ്റ്റ് ഉണ്ടാക്കാന്‍
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഏക കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രമായ കനകമലയിലേക്കുള്ള നോമ്പുകാല തീര്‍ത്ഥാടനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കനകമല ഇടവകപള്ളിയുടെ പ്രഥമ വികാരിയായിരുന്ന ഫാ. ആന്റണി ചിറയത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചിറ്റിലപ്പിള്ളി സെന്റ് റീത്ത പള്ളിയില്‍ നിന്നും വികാരി ഫാ. ജോളി ചിറമേല്‍ തെളിയിച്ച ദീപശിഖ വാഹനാകമ്പടികളോടെ മുക്കാട്ടുകര, കൊടകര , വല്ലപ്പാടി എന്നീ ഇടവക പള്ളികളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് കനകമല തീര്‍ത്ഥാടന കേന്ദ്രം അടിവാരം പള്ളിയില്‍
കോട്ടയം: മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ പ്രമുഖനായിരുന്നു പ്രഫ. മാത്യു ഉലകം തറയെന്ന് ആര്‍ച്ചു ബിഷപ് മാര്‍ തോമസ് തറയില്‍. കുടമാളൂര്‍ മുക്തിമാതാ ഓഡിറ്റോറിയത്തില്‍ പ്രഫ. മാത്യു ഉലകംതറയുടെ മൂന്നാം ചരമാവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗദ്യ-പദ്യ സാഹിത്യ മേഖലകളില്‍ അഗാധജ്ഞാനമു ണ്ടായിരുന്ന ധിഷണാശാലിയായിരുന്നു പ്രഫ. മാത്യു ഉലകംതറയെന്നും മാര്‍ തറയില്‍ അനുസ്മരിച്ചു. റേഡിയോ പ്രഭാഷകന്‍, വിമര്‍ശകന്‍, കവി, അധ്യാപകന്‍, ഭാഷാപണ്ഡിതന്‍. തുടങ്ങി വിവിധ നിലകളില്‍ വിളങ്ങിയ പ്രഫ. മാത്യു ഉലകംതറ സാഹിത്യരംഗത്ത് എക്കാലവും സ്മരിക്കപ്പെടുമെന്നും
Don’t want to skip an update or a post?