രണ്ട് തവണ കേരളം സന്ദര്‍ശിച്ച ലിയോ 14-ാമന്‍ മാര്‍പാപ്പയെ മലയാളികളായ അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ അനുസ്മരിക്കുന്നു
- Featured, Kerala, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 9, 2025
കാഞ്ഞിരപ്പള്ളി: സ്വര്‍ഗീയമായ ഒരു അനുഭൂതിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള ഓരോ കൂടിക്കാഴ്ചയുമെന്നും അതുല്യമായ സ്നേഹവും പരിഗണനയും പിതാവിന്റെ ഓരോ വാക്കിലും ഭാവത്തിലും പ്രകടമായിരുന്നെന്നും കാഞ്ഞിരപ്പള്ളി മൂന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. സംസാരിക്കുമ്പോഴൊക്കെആ വലിയ വ്യക്തിത്വത്തോട് വാക്കുകളില്‍ വിവരിക്കാനാവാത്ത ആദരവ് തോന്നിയിട്ടുണ്ട്. നിശ്ചയിച്ച സമയത്തെക്കാള്‍ കൂടുതല്‍ സമയം പിതാവ് സംസാരത്തിനായി മാറ്റിവച്ച അവസരങ്ങളുമുണ്ട്. അല്‍പസമയം ഒരുമിച്ചു പ്രാര്‍ഥന നടത്തിയശേഷമാണ് പിതാവ് ശ്ലൈഹിക ആശിര്‍വാദം തരിക. ലോകത്തിന്റെ ഓരോ ചലനവും കൃത്യമായി പിതാവ് നിരീക്ഷിച്ചുകൊണ്ടിരുന്നു. അത്തരത്തില്‍ ഇന്നത്തെ ലോകത്തിന് കാവലാളും
കാഞ്ഞിരപ്പള്ളി: ഊഷ്മളമായ സ്നേഹവും കരുതലും ആര്‍ദ്രതയുമാണ് ഫ്രാന്‍സിസ് മാര്‍പ്പായില്‍ കാണാനിടയായതെന്നും, ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപമായിരുന്നു പരിശുദ്ധ പിതാവെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പാവങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രതിബദ്ധതയും അനുകമ്പയും പുലര്‍ത്തിയ വലിയ മനുഷ്യസ്നേഹിയും, ആഗോള കത്തോലിക്കാ സഭയെ കാലത്തിനൊത്ത കാഴ്ചപ്പാടുകളോടെ നേര്‍ദിശയില്‍ നയിച്ച വ്യക്തിയുമാണ് ഫ്രാന്‍സിസ് പാപ്പ എന്ന് മാര്‍ പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യസമൂഹത്തോടു മാത്രമല്ല പ്രകൃതിയോടും പരിസ്ഥിതിയോടും പിതാവിന് വലിയ പ്രതിബദ്ധതയുണ്ടായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ ലോകരാഷ്ട്രങ്ങളെയും രാഷ്ട്രത്തലവന്‍മാരെയും അദ്ദേഹം പരിഗണിച്ചു. മുഖം നോക്കാതെ നിലപാടുകള്‍
താമരശേരി: ആധുനിക കാലഘട്ടത്തില്‍ ലോകം മുഴുവന്‍ ശ്രവിക്കാന്‍ കാതോര്‍ത്തിരുന്ന ശബ്ദമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേതെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ വിടപറയുമ്പോള്‍ ദൈവത്തിനും ദൈവജനത്തിനും വേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു ഇടയനെയാണ് ലോകത്തിന് നഷ്ടമാകുന്നതെന്ന് മാര്‍ ഇഞ്ചനാനിയില്‍ അനുശോചനസന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. വിനയം, ദൈവ കാരുണ്യത്തിലുള്ള ഊന്നല്‍, ദരിദ്രരോടുള്ള അളവറ്റ കരുതല്‍, മതാന്തര സംവാദത്തോടുള്ള പ്രതിബദ്ധത എന്നിവയാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഏറെ അറിയപ്പെട്ടിരുന്നു. ദൈവവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള
കാക്കനാട്: കരുണയുടെ കാര്‍മികനും കാവല്‍ക്കാരനുമായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആകസ്മികമായ വിയോഗം കത്തോലിക്കാസഭയെയും ആഗോളസമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണെന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ 1300 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യൂറോപ്പിനു പുറത്തുനിന്ന് ഒരു മാര്‍പാപ്പ വരുന്നത്. തന്റെ സ്വതസിദ്ധമായ ലാളിത്യവും പാവങ്ങളോടുള്ള കരുതലുംമൂലം പാപ്പ ലോകശ്രദ്ധപിടിച്ചുപറ്റി. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി കണ്ടുമുട്ടുന്നവര്‍ക്ക് പ്രത്യാശയുടെ തിരിനാളം പകര്‍ന്നുനല്‍കിയ പരിശുദ്ധപിതാവിന്റെ വേര്‍പാട് വേദന ഉളവാക്കുന്നതാണ്. ക്രൈസ്തവ വിശ്വാസത്തിന്റെയും അജപാലനനേതൃത്വത്തിന്റെയും ഉന്നതമായ സാക്ഷ്യം നല്‍കി കര്‍ത്താവ് ഒരുക്കിയിരിക്കുന്ന
ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ (കോഴിക്കോട് അതിരൂപത) കോഴിക്കോട് അതിരൂപതയെയും എന്നെയും സംബന്ധിച്ചിടത്തോളം ഫ്രാന്‍സിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ നല്‍കിയ ഈസ്റ്റര്‍ സമ്മാനമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയര്‍ത്തുകയും എന്നെ ആദ്യത്തെ മെത്രാപ്പോലീത്തയായ നിയമിക്കുകയും ചെയ്തത്. ദൈവത്തിനു മുന്‍പില്‍ ഫ്രാന്‍സിസ് പാപ്പയെ ഓര്‍ത്ത് നന്ദി പറയുകയും അകമഴിഞ്ഞ സ്‌നേഹവും ആദരവും കടപ്പാടും ഈ നിമിഷം പ്രകടിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും കോഴിക്കോട് അതിരൂപതയിലെ എല്ലാ വൈദികരും സമര്‍പ്പിതരും ഇടവക ജനങ്ങളും ഈ ദിവസങ്ങളില്‍ പ്രത്യേകം
കാക്കനാട്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സീറോമലബാര്‍ സഭയിലെ എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിയതായി സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. ഇടവകതിരുനാളുകള്‍ ഉള്‍പ്പടെ സഭയിലെ ദൈവാലയങ്ങളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങള്‍ക്കും ഇത് ബാധകമാണെന്നും ഒഴിവാക്കാനാവാത്ത ചടങ്ങുകള്‍ ആഘോഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് നടത്തണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. കൂടാതെ സീറോ മലബാര്‍ സഭയിലെ എല്ലാ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും മാര്‍പാപ്പയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള മണിമുഴക്കണമെന്നും സര്‍ക്കുലറില്‍
ലോകമനഃസാക്ഷിയുടെ ശബ്ദമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്നു ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ആധുനിക കാലഘട്ടത്തില്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച ആത്മീയ ആചാര്യനായിരുന്നു അദ്ദേഹമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തതിനെ തുടര്‍ന്ന് പുറത്തിറിക്കിയ അനുശോചന സന്ദേശത്തില്‍ മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. പാവപെട്ടവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാടും കാണിച്ച കരുതല്‍ അദ്ദേഹത്തെ വ്യത്യസ്ഥനാക്കി. സുവിശേഷത്തിലെ ഈശോയോട് സമരസപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും. 140 കോടി ക്രൈസ്തവരുടെ മാത്രമല്ല ലോകജനതയുടെ മുഴുവന്‍ ആരാധ്യപുരുഷനായിരുന്നു അദ്ദേഹമെന്നും ഇടുക്കി രൂപതയുടെ അഗാധമായ ദുഃഖം അറിയിച്ചുകൊണ്ട് പുറത്തിറക്കിയ
ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ (വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത) ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വേര്‍പിരിയുമ്പോള്‍ ഓര്‍ക്കുന്നു, ലാളിത്യം ആയിരുന്നു പാപ്പയുടെ മുഖമുദ്ര. പെരുമാറ്റത്തിലും സംസാരത്തിലും സാധാരണക്കാരന്‍. എല്ലാവരോടും ഇടപഴകുന്ന, സംസാരിക്കുന്ന വ്യക്തി. 2013 മാര്‍ച്ച് മാസം 13നാണ് പുതിയ പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. അന്ന് വത്തിക്കാന്‍ ചത്വരത്തില്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നവര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിന്‍ഗാമിയുമായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ മെത്രാപ്പോലീത്തയായ ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോയുടെ പേര്‍ പ്രഖ്യാപിച്ചു. ഈ സമയം അവിടെ
Don’t want to skip an update or a post?