ക്രിസ്മസ് നല്കുന്നത് സമഭാവനയുടെ സന്ദേശം
- ASIA, Featured, Kerala, LATEST NEWS
- December 25, 2025

കൊച്ചി: കേരള കാത്തലിക് ബിഷപ്സ് കൗണ്സിലിന്റെ (കെസിബിസി) പ്രസിഡന്റായി കോഴിക്കോട് അതിരൂപതാധ്യക്ഷന് ഡോ. വര്ഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പത്തനംതിട്ട രൂപതാധ്യക്ഷന് ഡോ. സാമുവേല് മാര് ഐറേനിയോസിനെയും സെക്രട്ടറി ജനറലായി ചങ്ങനാശേരി അതിരൂപതാധ്യക്ഷന് മാര് തോമസ് തറയിലിനെയും തിരഞ്ഞെടുത്തു. പാലാരിവട്ടം പിഒസിയില് നടന്നുവരുന്ന കെസിബിസിയുടെ ശൈത്യകാലസമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

തൃശൂര്: കാന്സര് രോഗംമൂലം മുടി നഷ്ടമായ 121 പേര്ക്ക് അമല മെഡിക്കല് കോളേജ് ആശുപത്രി സൗജന്യമായി വിഗ്ഗുകള് നല്കി. അമല ഓഡിറ്റോറിയത്തില് നടന്ന 39-ാമത് സൗജന്യ വിഗ്ഗ് വിതരണ സമ്മേളനം പാലക്കാട് രൂപത മുന് ബിഷപ് മാര് ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല് കോളേജ് ഡയറക്ടര് ഫാ ജൂലിയസ് അറയ്ക്കല് സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി സിഎംഐ, ഡോ. രാകേഷ് എല്. ജോണ്, സീന അഗസ്റ്റിന്, ഡോ. സിസ്റ്റര്

കൊച്ചി: ചവിട്ടുനാടക രചയിതാവ് ബ്രിട്ടോ വിന്സെന്റിന് ജെയിംസ് കെ.സി മണിമല സ്മാരക സാഹിത്യ അവാര്ഡ്. നിരവധി ചവിട്ടുനാടകങ്ങള് രചിച്ച ബ്രിട്ടോ വിന്സെന്റ് തന്റെ രചനകളിലൂടെ ചവിട്ടുനാടക കലയ്ക്ക് നല്കിയ സംഭാവനകള് പരിഗണിച്ചാണ് അവാര്ഡ് നല്കുന്നത്. കെസിബിസി മീഡിയ കമ്മീഷന് ജെയിംസ് കെ.സി മണിമലയുടെ കുടുംബാംഗങ്ങളുമായി സഹകരിച്ചാണ് അവാര്ഡ് ഏര്പ്പെടുത്തിയിരിക്കുന്നത്. 11,111 രൂപയും ഫലകവുമടങ്ങുന്ന അവാര്ഡ് ഡിസംബര് 16 ന് വൈകുന്നേരം 5.30ന് പാലാരിവട്ടം പിഒസിയില് നടക്കുന്ന ചടങ്ങില് കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് ആര്ച്ചുബിഷപ് മാര് ജോസഫ്

കാക്കനാട്: സീറോമലബാര് സഭയുടെ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടിലിന്റെ വത്തിക്കാന് യാത്രയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള് നടത്തുന്ന പ്രചാരണങ്ങള് അവാസ്തവവും സത്യവിരുദ്ധവുമാണെന്ന് സീറോമലബാര് സഭ പിആര് ഒ റവ. ഡോ. ടോം ഓലിക്കരോട്ട് വാര്ത്താക്കുറിപ്പില് വ്യക്തമാക്കി. മാര് റാഫേല് തട്ടില് സിനഡ് സെക്രട്ടറി ആര്ച്ചുബിഷപ് മാര് ജോസഫ് പാംപ്ലാനിയോടൊപ്പം പരിശുദ്ധ പിതാവ് ലിയോ പതിനാലാമന് മാര്പാപ്പയെ സന്ദര്ശിക്കുന്നതിനായി ഇന്നു രാവിലെയാണ് (ഡിസംബര് 11) റോമിലേക്ക് യാത്രതിരിച്ചത്. മേജര് ആര്ച്ചുബിഷപ്പിന്റെ അഭ്യര്ത്ഥന പ്രകാരം ലിയോ പതിനാലാമന് മാര്പാപ്പ

തൃശൂര്: അമല സ്ഥാപക ഡയറക്ടര് പദ്മഭൂഷണ് ഫാ. ഗബ്രിയേല് ചിറമേല് സിഎംഐയുടെ 111-ാം ജന്മദിനാ ചരണത്തിന്റെ ഭാഗമായി അമല സ്കൂള് ഓഫ് നേഴ്സിംഗ് വിദ്യാര്ത്ഥികള് നടത്തിയ രക്തദാന ക്യാമ്പില് 111 പേര് രക്തദാനം ചെയ്തു. ഗബ്രിയേലച്ചന്റെ പൂര്വവിദ്യാര്ഥി കൂടിയായ എഞ്ചിനീയര് ആര്. കെ രവി സമ്മേളനം ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര് ഫാ. ജൂലിയസ് അറക്കല് സിഎംഐ, ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി സിഎംഐ, ഡോ. വിനു വിപിന്, ചിറമേല് കുടുംബംഗം ഗബ്രിയേല് എന്നിവര് പ്രസംഗിച്ചു.

കൊച്ചി: കെസിബിസിയുടെ ശൈത്യകാലസമ്മേളനം ഡിസംബര് 11, 12 തീയതികളില് പാലാരിവട്ടം പിഒസിയില് നടക്കും. 9-ാം തീയതി മുതല് നടക്കേണ്ടിയിരുന്ന സമ്മേളനം ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പു പ്രമാണിച്ച് ചുരുക്കുകയായിരുന്നു. 2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇത്തവണ നടക്കും. ആഗോളസഭയില് ആചരിച്ചുവരുന്ന പ്രത്യാശയുടെ ജൂബിലിയുടെ കേരളതലത്തിലുള്ള ആഘോഷം 12-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എല്ലാ മെത്രാന്മാരും ചേര്ന്നുള്ള സമൂഹ ദിവ്യബലിയോടുകൂടി പിഒസിയില് നടക്കും.

കൊച്ചി: കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് ഡിസംബര് 22 ന് നടക്കും. എറണാകുളം, വൈറ്റില മുതല് കടവന്ത്ര വരെയുള്ള ഒന്പതു ക്രൈസ്തവ ഇടവകകളിലെ വിശ്വാസികള് അണിയിച്ചൊരുക്കുന്നതാണ് ഈ സ്നേഹസംഗമം. ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന റാലി എളംകുളം ഫാത്തിമ മാതാ ദേവാലയത്തില്നിന്നും ആരംഭിച്ച് സമ്മേളന വേദിയായ ലിറ്റില് ഫ്ലവര് ദേവാലയത്തില് എത്തിച്ചേരും. വൈറ്റില സെന്റ് പാട്രിക്, എളംകുളം സെന്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്റ്ഗ്രിഗോറിയോസ്, ജറുസലേം മാര്ത്തോമ്മ, സിഎസ്ഐ ക്രൈസ്റ്റ്, ലിറ്റില് ഫ്ലവര്, കടവന്ത്ര

ഇടുക്കി: കായിക വിനോദങ്ങളെ ഇഷ്ടപ്പെടുകയും പ്രോത്സാഹി പ്പിക്കുകയും ചെയ്തിരുന്ന ഇടുക്കി രൂപതയുടെ പ്രഥമമെത്രാന് മാര് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സ്മരണാര്ത്ഥം മുരിക്കാശേരി പാവനാത്മ കോളേജ് ഇന്ഡോര് സ്റ്റേഡിയത്തില് രണ്ട് ദിവസങ്ങളിലായി നടന്ന വോളിബോള് ചാമ്പ്യന്ഷിപ്പിന് ആവേശോജ്വലമായ പരിസമാപ്തി. ഇടുക്കി രൂപതയിലെ ഇടവകകള്ക്കായി സംഘടിപ്പിച്ച ചാമ്പ്യന്ഷിപ്പില് നിരവധി ടീമുകള് പങ്കെടുത്തു. ഇടുക്കി രൂപത മുഖ്യവികാരി ജനറാള് മോണ്. ജോസ് കരിവേലിക്കല് ചാമ്പ്യന്ഷിപ്പ് ഉദ്ഘാടനം ചെയ്തു. മത്സരത്തില് രാജമുടി ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. നെല്ലിപ്പാറ ഇടവക രണ്ടാം സ്ഥാനവും കരിക്കുംതോളം




Don’t want to skip an update or a post?