Follow Us On

31

May

2020

Sunday

 • വത്തിക്കാൻ ഗാർഡനിൽ മേയ് 30ന് പാപ്പയുടെ ജപമാല അർപ്പണം; വിശ്വാസികൾ അണിചേരും ഓൺലൈനിൻ

  വത്തിക്കാൻ ഗാർഡനിൽ മേയ് 30ന് പാപ്പയുടെ ജപമാല അർപ്പണം; വിശ്വാസികൾ അണിചേരും ഓൺലൈനിൻ0

  വത്തിക്കാൻ സിറ്റി: പരിശുദ്ധ അമ്മയ്ക്ക് സമർപ്പിതമായ മേയ് മാസ വണക്കത്തിന്റെ ഭാഗമായി, വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാ ഗ്രോട്ടോയിൽ മേയ് 30ന് ഫ്രാൻസിസ് പാപ്പ ജപമാല അർപ്പിച്ച് പ്രാർത്ഥിക്കും. ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും പാപ്പയ്‌ക്കൊപ്പം ജപമാലയിൽ അണിചേരും. വിശ്വാസീസമൂഹത്തിന് പങ്കുചേരാൻ ജപമാല അർപ്പണം വിവിധ മാധ്യമങ്ങളിലൂടെ തത്‌സമയം സംപ്രേഷണം ചെയ്യുമെന്നും വത്തിക്കാൻ അറിയിച്ചു. ശാലോം വേൾഡിലും തത്‌സമയം ലഭ്യമാകും. വത്തിക്കാൻ സമയം വൈകിട്ട് 5.30നാണ് ജപമാല അർപ്പണം. അമേരിക്കയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ, മെക്‌സിക്കോയിലെ ഗ്വാഡലൂപ്പെ, പോർച്ചുഗലിലെ

 • ജന്മനാ ബധിരനെങ്കിലും ക്രിസ്തുവിന്റെ സ്വരം ശ്രവിച്ചു! പ്രഥമവ്രതം സ്വീകരിച്ച് മലയാളി യുവാവ്

  ജന്മനാ ബധിരനെങ്കിലും ക്രിസ്തുവിന്റെ സ്വരം ശ്രവിച്ചു! പ്രഥമവ്രതം സ്വീകരിച്ച് മലയാളി യുവാവ്0

  ക്രിസ്റ്റി എൽസ സേലം: ജനിച്ചനാൾമുതൽ ശബ്ദങ്ങളുടെ ലോകം അന്യമാണെങ്കിലും ക്രിസ്തുവിന്റെ വിളി കേൾക്കാൻ അതൊന്നും ഒരു തടസമേയല്ല. അതിനു തെളിവത്രേ, സംസാരശേഷിയും കേൾവിശക്തിയും അന്യമായ ബ്രദർ ജോസഫ് തേർമഠത്തിന്റെ പ്രഥമ വ്രതവാഗ്ദാനം. അസാധാരണമായ ഈ പ്രഥമ വ്രതവാഗ്ദാനത്തിലൂടെ ഭാരതസഭയിൽ പുതിയ ചരിത്രവും പിറന്നു- ബധിരനും മൂകനുമായ ഒരാൾ സമർപ്പിത ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് ഇന്ത്യയിൽ ഇതാദ്യമാണ്. എറണാകുളം- അങ്കമാലി അതിരൂപതാംഗമായ തോമസ്- റോസി ദമ്പതികളുടെ മകനായ ബ്രദർ ജോസഫ് തേർമഠം ഇന്നലെയാണ് (മേയ് 25) ഹോളി ക്രോസ് സഭാംഗമായി പ്രഥമ

 • ഓസ്‌ട്രേലിയ ഇനി ദൈവമാതാവിന് സ്വന്തം; എല്ലാ രൂപതകളിലും പ്രത്യേക ശുശ്രൂഷകൾ

  ഓസ്‌ട്രേലിയ ഇനി ദൈവമാതാവിന് സ്വന്തം; എല്ലാ രൂപതകളിലും പ്രത്യേക ശുശ്രൂഷകൾ0

  ലിബി നെഡി മെൽബൺ: ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ദിനത്തിൽ, രാജ്യത്തെയും ജനങ്ങളെയും പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ച് ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സഭ. അതത് രൂപതകളിലെ കത്തീഡ്രൽ ദൈവാലയങ്ങളിൽ ക്രമീകരിച്ച പ്രത്യേക തിരുക്കർമങ്ങളിലൂടെയാണ് രാജ്യത്തെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചത്. തത്സമയ സംപ്രേഷണത്തിലൂടെ പ്രാർത്ഥനകളിലും ദിവ്യബലിയിലും പങ്കെടുക്കാനുള്ള അവസരവും രൂപതകൾ ഒരുക്കിയിരുന്നു. 1844ൽ ഓസ്‌ട്രേലിയയുടെ സഹരക്ഷകയായി പ്രഖ്യാപിക്കപ്പെട്ടതുമുതൽ ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ അമ്മയുടെ തിരുനാൾ ദിനം പ്രാധാന്യത്തോടെയാണ് വിശ്വാസീസമൂഹം ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെയാണ്, ഈ പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തെ അമ്മയുടെ സംരക്ഷണത്തിന്

 • പ്രാദേശിക സഭയുടെ സമ്മർദം ഫലം കണ്ടു; പൊതുവായ ആരാധനകൾക്ക് അനുമതി

  പ്രാദേശിക സഭയുടെ സമ്മർദം ഫലം കണ്ടു; പൊതുവായ ആരാധനകൾക്ക് അനുമതി0

  മിനിപ്പോളിസ്: ഷോപ്പിംഗ് മാളുകൾക്കും സ്റ്റോറുകൾക്കും ഉളവ് അനുവദിച്ചിട്ടും ദൈവാലയങ്ങൾക്ക് പ്രവർത്തനാനുമതി നിഷേധിച്ച സംസ്ഥാന ഭരണകൂടത്തിന് ഒടുവിൽ വീണ്ടുവിചാരം. അമേരിക്കൻ സംസ്ഥാനമായ മിനിസോട്ടയിലെ ഭരണകൂടമാണ്, പ്രാദേശിക സഭാനേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്ന് തീരുമാനം തിരുത്തിയത്. പൊതുവായ ആരാധനകൾക്ക് ഉപാധികളോടെയാണ് ഗവർണർ ടിം വാൾസ് അനുമതി നൽകിയത്. ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സെന്റ് പോൾസ് ആൻഡ് മിനിപ്പോളിസ് ആർച്ച്ബിഷപ്പ് ബെർണാഡ് പ്രതികരിച്ചു. ലോക് ഡൗൺ ഇളവുകളിൽനിന്ന് ദൈവാലയങ്ങളെ ഒഴിവാക്കിയതിനെ തുടർന്ന് സംസ്ഥാന ഭരണകൂടം രൂക്ഷ വിമർശനമാണ് നേരിട്ടത്. പ്രസ്തുത നടപടി

 • പാപ്പയുടെ അഭിവാദനം, വിശ്വാസികളുടെ കരഘോഷം; വത്തിക്കാൻ ചത്വരത്തിൽ വീണ്ടും ചരിത്രപ്പിറവി!

  പാപ്പയുടെ അഭിവാദനം, വിശ്വാസികളുടെ കരഘോഷം; വത്തിക്കാൻ ചത്വരത്തിൽ വീണ്ടും ചരിത്രപ്പിറവി!0

  വത്തിക്കാൻ സിറ്റി: രണ്ടര മാസത്തെ ഇടവേളയ്ക്കുശേഷം ഫ്രാൻസിസ് പാപ്പയും വിശ്വാസീസമൂഹവും മുഖാമുഖം ദർശിച്ചപ്പോൾ നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക്‌ വേദിയായ വത്തിക്കാൻ ചത്വരത്തിൽ വീണ്ടും ചരിത്രപ്പിറവി! പാപ്പയുടെ കരങ്ങൾ വീശിയുള്ള അഭിവാദനത്തെ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും വരവേൽക്കുമ്പോൾ പലരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് അടച്ച വത്തിക്കാൻ ചത്വരവും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയും ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും തുറന്നത്. അതേ തുടർന്ന്, ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനമായ ‘ലൗദാത്തോ സി’ (അങ്ങേക്ക് സ്തുതി)യുടെ അഞ്ചാം വാർഷിക ദിനമായ ഇന്നലെ (മേയ് 24)

 • ചൈനയെ പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ച് പാപ്പ

  ചൈനയെ പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ച് പാപ്പ0

  വത്തിക്കാൻ സിറ്റി: കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രവും ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ വിളഭൂമിയുമായ ചൈനയെ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ചൈനീസ് സഭയ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ ദിനംകൂടിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള, ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിലാണ് (മേയ് 24) ചൈനയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പ പ്രത്യേകം പ്രാർത്ഥിച്ചത്. ചൈനീസ് സഭയുടെ പേട്രൻകൂടിയാണ് ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ കന്യകാമറിയം. ആഗോളസഭയ്ക്ക് ചൈനയിലെ വിശ്വാസികളോടുള്ള സാമീപ്യവും കരുതലും ഉറപ്പുനൽകുന്നതായും പൊതുസന്ദർശനത്തിനു ശേഷമുള്ള പ്രാർത്ഥനയിൽ പാപ്പ വ്യക്തമാക്കി. ‘കൊറോണയെന്ന മഹാമാരിയുടെ പ്രതിസന്ധിയെ ഏറ്റവും

 • പെന്തക്കുസ്താ ദിനത്തിൽ ‘നാഷണൽ റോസറി റാലി’; തയാറെടുത്ത് രൂപതകൾ

  പെന്തക്കുസ്താ ദിനത്തിൽ ‘നാഷണൽ റോസറി റാലി’; തയാറെടുത്ത് രൂപതകൾ0

  സ്‌കോട്ടലൻഡ്: വണക്കമാസ സമാപന ദിനവും പെന്തക്കുസ്താ തിരുനാൾ ദിനവുമായ മേയ് 31ന് സംഘടിപ്പിക്കുന്ന ‘നാഷണൽ റോസറി റാലി’ക്കുവേണ്ടി തയാറെടുത്ത് യു.കെയിലെ കത്തോലിക്കാ സഭ. മേയ് 31രാവിലെ 9.00ന് ആരംഭിച്ച് രാത്രി 9.00ന് സമാപിക്കുന്ന അഖണ്ഡ ജപമാലയിൽ ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ രൂപതകൾ അണിചേരും. കോവിഡിന്റെ പശ്ചാത്തലത്തിൽ മേയ് മാസത്തിൽ കൂടുതൽ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനമാണ് റോസറി റാലി സംഘടിപ്പിക്കാൻ പ്രചോദനമായത്. ഓരോ രൂപതയ്ക്കും ഓരോ മണിക്കൂർ വീതം പ്രത്യേകം നിശ്ചയിച്ചു നൽകിയിട്ടുണ്ട്.

 • കോവിഡിനെ അതിജീവിക്കാൻ ശക്തി നൽകിയത് ജപമാല; സാക്ഷ്യം പങ്കുവെച്ച് ഫാ. റൈൻ

  കോവിഡിനെ അതിജീവിക്കാൻ ശക്തി നൽകിയത് ജപമാല; സാക്ഷ്യം പങ്കുവെച്ച് ഫാ. റൈൻ0

  വാഷിംഗ്ടൺ ഡി.സി: കോവിഡ് ബാധിച്ച് തീവ്രപരിചരണത്തിൽ കഴിഞ്ഞ ദിനങ്ങളിൽ തന്നെ നിലനിർത്തിയതും ശക്തിപ്പെടുത്തിയതും പരിശുദ്ധ ജപമാലയുടെ ശക്തി ഒന്നുമാത്രമെന്ന് സാക്ഷ്യപ്പെടുത്തി അമേരിക്കൻ വൈദികൻ ഫാ. റൈൻ റിലേയ്. ആശുപത്രിയിൽനിന്ന് വീട്ടിലെത്തി ഐസോലേഷനിൽ കഴിയുന്ന അദ്ദേഹം വീഡിയോയിലൂടെയാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയത്. ഗുരുതരാവസ്ഥ മറികടന്നെന്നും അസുഖം ഭേദമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിഷിഗണിലെ ലാൻസിങ് രൂപതയിൽ സേവനം ചെയ്യുന്ന ഇദ്ദേഹത്തെ രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഐ.സി.യുവിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങൾ അതിജീവിക്കാൻ ശക്തിയും മനസിന്

Latest Posts

Don’t want to skip an update or a post?