Follow Us On

25

October

2024

Friday

ചരിത്രം സൃഷ്ടിച്ച് യുഎസിലെ ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ മുന്നോട്ട്

ചരിത്രം സൃഷ്ടിച്ച് യുഎസിലെ ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ മുന്നോട്ട്

വാഷിംഗ്ടണ്‍ ഡിസി: ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസിന് മുന്നോടിയായി യുഎസില്‍ നടന്നുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ ശ്രദ്ധേയമാകുന്നു. സാന്‍ ഫ്രാന്‍സിസ്‌കോ, നോര്‍ത്തേണ്‍ മിനിസോട്ട, സതേണ്‍ ടെക്സസ്, കണക്റ്റിക്കട്ട് എന്നീ നാലിടങ്ങളില്‍ നിന്നായി ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്.
പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ രാജ്യത്തിന്റെ നാല് ദിക്കുകളില്‍നിന്ന് ആരംഭിച്ച ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ ഇന്ത്യാനപോളിസില്‍ ജൂലൈ 17 മുതല്‍ 21 വരെ നടക്കുന്ന നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് വേദിയിലാണ് സമാപിക്കുന്നത്. വടക്ക് മിനിസോട്ടയില്‍ നിന്നാരംഭിച്ച പാതക്ക് മരിയന്‍ പാതയെന്നും കിഴക്ക് നിന്നാരംഭിച്ച പാതക്ക് സെന്റ് എലിസബത്ത് ആന്‍ സേറ്റണ്‍ പാതയെന്നും തെക്ക് ടെക്സാസില്‍ നിന്നാരംഭിച്ച പാതക്ക് സെന്റ് ജുവാന്‍ ഡീഗോ പാതയെന്നും കിഴക്ക് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നാരംഭിച്ച തീര്‍ത്ഥയാത്രയുടെ പാതക്ക് സെന്റ് ജൂണിപ്പെറോ സെറാ പാതയെന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്.
യുഎസിന്റെ നെടുകയും കുറുകയും സഞ്ചരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ വണങ്ങുന്നതിനും ഒപ്പം തീര്‍ത്ഥയാത്രയില്‍ പങ്കുചേരുന്നതുമായി ആയിരങ്ങളാണ് കാലാവസ്ഥയുടെ പ്രതികൂലങ്ങളെ അവഗണിച്ചുകൊണ്ട് അണിനിരക്കുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ ‘ചിന്ന റോം’ എന്നറിയപ്പെടുന്ന പ്രദേശത്തെ തെരുവുകളിലൂടെ നടന്ന തീര്‍ത്ഥാടനത്തില്‍ 1200 ലധികം പേര്‍ പങ്കാളികളായി.
ജനസാന്ദ്രതയേറിയ തെരുവുകളിലൂടെയുള്ള തീര്‍ത്ഥാടനം വിശ്വാസികളാല്ലത്തവരെയും ആകര്‍ഷിക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാനയില്‍ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ ബോധ്യവും ഭക്തിയും വളര്‍ത്താന്‍ അമേരിക്കന്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിശുദ്ധ കുര്‍ബാന പുനരുജ്ജീവനത്തിന്റെ ഭാഗമായാണ് ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനവും അതിന്റെസമാപനത്തിനുള്ള ദിവ്യകാരുണ്യകോണ്‍ഗ്രസും സജ്ജീകരിച്ചിരിക്കുന്നത്.
നാല് വ്യത്യസ്ത പാതകളിലൂടെ 60 ദിനങ്ങളിലായി 6500 മൈല്‍ പിന്നിടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ ജൂലൈ 17 ന് ഇന്ത്യാനപ്പോലീസിലെ ലൂക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍ സമ്മേളിക്കുന്നതോടെ ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസിന് തുടക്കമാകും. ദിവ്യകാരുണ്യ ആരാധനക്ക് പുറമെ, ദിവ്യബലികള്‍, പ്രഭാഷണങ്ങള്‍, വിവിധ വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. യുഎസിലെ പ്രശ്സ്തരായ വചനപ്രഘോഷരും സംഗീതജ്ഞരും പ്രഭാഷകരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?