കാലിഫോര്ണിയ കാട്ടുതീ മാരകമായി പടരുന്നു; വത്തിക്കാന് സന്ദര്ശനം റദ്ദാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- January 11, 2025
അങ്ങ് വിയറ്റ്‌നാമിലുമുണ്ട് ഒരു മദർ തെരേസ! പതിനായിരക്കണക്കിന് അനാഥക്കുട്ടികൾക്ക് പുതുജീവിതം സമ്മാനിക്കുന്ന ടിയു ഹ്യൂൻ ഹൊങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? കാൻസറിന്റെ വേദനകൾക്കിടയിലും അഗതികളുടെ സംരക്ഷണത്തിൽ വ്യാപൃതയാണ് ടിയു ഹ്യൂൻ. ജനിച്ചു ദിവസങ്ങൾക്കുള്ളിൽ മാതാപിതാക്കൾ തള്ളിക്കളഞ്ഞ അവൾക്ക് എങ്ങനെയും ജീവിക്കണമായിരുന്നു. അതിനവൾക്ക് നടക്കേണ്ടിവന്നത് മരണം പതിയിരിക്കുന്ന വഴികൾ. ഒരിക്കലും എത്തിപ്പെടാൻ ആരും ആഗ്രഹിക്കാത്തിടങ്ങളിലൂടെ നടന്നു തുടങ്ങിയ അവൾക്ക് ചെന്ന് കയറേണ്ടിവന്നത് പ്രാപ്പിടിയന്മാരും ചെന്നായ്ക്കളും പതുങ്ങിയിരിക്കുന്ന ഇരുട്ടിടങ്ങളിലേക്ക്. അവളുടെ ശരീരം മാത്രമല്ല മനസ്സും അവർ കൊത്തിപ്പറിച്ചു. എട്ടും പൊട്ടും തിരിച്ചറിയാത്ത
ഇസ്താംബുൾ: തുർക്കിയിൽ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയിൻ. ഇസ്താംബുളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ആഗസ്റ്റ്15ന് ട്രാബ്‌സോണിലെ ചരിത്രപ്രസിദ്ധമായ സുമേലാ മൊണാസ്ട്രിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന തിരുനാൾ തടയാനാണ് ദേശീയ ഇസ്ലാമിസ്റ്റ് പാർട്ടികൾ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. പ്രചാരണത്തിന് നേതൃത്വം നൽകുന്നത് തുർക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ അടുത്ത സുഹൃത്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 1,600 വർഷം പഴക്കമുള്ള ട്രാബ്‌സോണിലെ സുമേല മൊണാസ്ട്രിയിലെ ആഘോഷങ്ങൾ റദ്ദാക്കാൻ ദേശീയവാദികളും ഇസ്ലാമിക
ക്രിസ്തുവിനെ തള്ളിപ്പറയണം, അല്ലെങ്കിൽ മരിക്കണം! ആരുമൊന്ന് പതറുമെങ്കിലും സെമിനാരിക്കാരനായ ജാക്കസ് മുറാദ് തിരഞ്ഞെടുത്തത് മരണത്തിലേക്കുള്ള പാത. പക്ഷേ, അവിടെ സംഭവിച്ചത് ഒരു അത്ഭുതമാണ്. ആ സെമിനാരിക്കാരനാണ് ഇന്നത്തെ സിറിയൻ ആർച്ച്ബിഷപ്പ് ജാക്കസ് മുറാദ്. സിറിയയിലെ ഹോംസ് ആർച്ച്ബിഷപ്പ് ജാക്കസ് മുറാദിന് ആ ദിനങ്ങൾ ഇപ്പോഴും മറക്കാനാവുന്നില്ല. ഓർമയിലിപ്പോഴും, തന്റെ കഴുത്തിനോട് വാൾ ചേർത്തുവെച്ച് നിൽക്കുന്ന തീവ്രവാദിയുടെ മുഖമാണ്. അവന്റെ വാക്കുകൾ ചുട്ടുപഴുത്ത ഈയം പോലെ പൊള്ളിക്കുന്നതും. എന്താണ് തങ്ങൾ ചെയ്യുന്നതെന്നറിയാത്ത ഒരുകൂട്ടം മനുഷ്യർ മാത്രമായിരുന്നു അവർ. അവരുടെ
ലോക യുവജന സംഗമത്തിൽ പങ്കെടുക്കാനെത്തിയ സ്പാനിഷ് സ്വദേശിയായ 16 വയസുകാരി ജിമെനക്കി ഇപ്പോഴും അമ്പരപ്പിൽനിന്ന് മുക്തയായിട്ടില്ല. കഴിഞ്ഞ രണ്ടര വർഷമായി തനിക്കു കാണാൻ കഴിയാതിരുന്നതൊക്കെ കൺ കുളിർക്കെ കണ്ടു തീർക്കുന്നതിന്റെ ആഹ്ലാദത്തിലാണവൾ. ‘മയോപ്പിയ’ രോഗത്താൽ 95% കാഴ്ചയും നഷ്ടപ്പെട്ട ജിമെന്ന ലോക യുവജന സംഗമത്തിനായി മാഡ്രിഡിൽനിന്ന് ഒരു സംഘം ‘ഓപൂസ് ദേയി’ സഹോദരങ്ങൾക്കൊപ്പം ലിസ്ബണിലേക്ക് യാത്ര തിരിച്ചത് ഒരേയൊരു പ്രാർത്ഥനയോടെയാണ്- ദൈവമേ എനിക്ക് കാഴ്ച തിരിച്ചു കിട്ടണം. ലിസ്ബണിലേക്ക് പുറപ്പെടുംമുമ്പ് പരിശുദ്ധ മഞ്ഞുമാതാവിന്റെ നൊവേന ചൊല്ലി പ്രാർത്ഥിക്കാൻ
ബാറ്റൻ റോ: ലൂസിയാനയിൽ ഇത്തവണയും പതിവുതെറ്റില്ല, ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ദിനമായ ആഗസ്റ്റ് 15ന് വിശ്വാസികൾക്ക് അനുഗ്രഹമേകാൻ ദിവ്യകാരുണ്യനാഥൻ ജലമാർഗം എത്തും! അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തെ ലഫേയ്റ്റ് രൂപത 2015മുതൽ നദിയിലൂടെ ക്രമീകരിക്കുന്ന 40 മൈൽ ദിവ്യകാരുണ്യ പ്രദക്ഷിണം അവിസ്മരണീയമാക്കാൻ വിശ്വാസീസമൂഹം ഒരുക്കം തുടങ്ങി. ദിവ്യകാരുണ്യഭക്തി പുനരുജ്ജീവിപ്പിക്കാൻ അമേരിക്കയിലെ കത്തോലിക്കാ സഭ ആഹ്വാനംചെയ്ത മൂന്നു വർഷത്തെ ‘യൂക്കരിസ്റ്റിക് റിവൈവലി’ന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ദിവ്യകാരുണ്യ പ്രദക്ഷിണം. ‘ഫെറ്റ് ഡിയു ഡേ ടെച്ചേ’ എന്ന പേരിൽ പ്രസിദ്ധമാണ് ‘ബയൂ’
ലിസ്ബൺ: അടുത്ത ലോക യുവജന സംഗമം 2027ൽ, ആതിഥേയർ ഏഷ്യൻ രാജ്യമായ സൗത്ത് കൊറിയയിലെ സിയൂൾ നഗരം! ലിസ്ബണിൽ നടക്കുന്ന യുവജന സംഗമത്തിന്റെ സമാപന ദിവ്യബലിക്കുശേഷമുള്ള ആഞ്ചലൂസ് പ്രാർത്ഥനാമധ്യേയാണ് ഫ്രാൻസിസ് പാപ്പ അടുത്ത ലോക യുവജന സംഗമത്തിന്റെ വർഷവും വേദിയും പ്രഖ്യാപിച്ചത്. സഭയുടെ സാർവത്രികത പ്രകടമാക്കിക്കൊണ്ട് യൂറോപ്പിന്റെ പടിഞ്ഞാറൻ ചുറ്റളവിൽനിന്ന് വിദൂരമായ കിഴക്ക് ഭാഗത്തേക്ക് ലോക യുവജന സംഗമം നീങ്ങുമെന്ന വാക്കുകളോടെയാണ്, ഏഷ്യൻ യുവത കാത്തുകാത്തിരുന്ന പ്രഖ്യാപനം പാപ്പയിൽനിന്ന് ഉണ്ടായത്. ഹർഷാരവത്തോടെയും ആർപ്പുവിളികളോടെയും ലോക യുവത പ്രഖ്യാപനത്തെ
ലിസ്ബൺ: ലോക യുവജന സംഗമം അനേകം ഹൃദയങ്ങൾ ക്രിസ്തുവിലേക്ക് പരിവർത്തനപ്പെടാനുള്ള അവസരമായി മാറുമെന്ന പ്രത്യാശ പങ്കുവെച്ച് പോർച്ചുഗലിലെ കാത്തലിക്ക് പാർലമെന്റംഗം പെഡ്രോ ഡോസ് സാന്റോസ് ഫ്രാസോ. പോർച്ചുഗലിലെ പ്രതിപക്ഷ കക്ഷിയായ ‘ചെഗാ’ പാർട്ടി അംഗമായ പെഡ്രോ ഡോസ്, ശാലോം വേൾഡിന്റെ വാർത്താ വിഭാഗമായ SW NEWSന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ലോക യുവജനസംഗമത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷ പങ്കുവെച്ചത്. ‘മറ്റ് നൂറ്റാണ്ടുകളിലേതുപോലെ, എല്ലാ ഭൂഖണ്ഡങ്ങളിലേക്ക് ക്രിസ്തുവിന്റെ വെളിച്ചവും സ്നാനവും കൊണ്ടുവരുന്ന മഹത്തായ സുവിശേഷകർക്ക് ലിസ്ബൺ ലോക യുവജന
ലിസ്ബൺ: ഫാത്തിമാ മാതാവിന്റെ തിരുസന്നിധിയിൽ യുവജനങ്ങൾക്കൊപ്പം ജപമാല ചൊല്ലി ലോകത്തിനും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി വികാരനിർഭരനായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. യുക്രൈൻ ഉൾപ്പെടെ യുദ്ധക്കെടുതിയിലായ സകല രാജ്യങ്ങൾക്കുംവേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ വേണ്ടിക്കൂടിയായിരുന്നു പാപ്പയുടെ ഫാത്തിമാ സന്ദർശനം. ലോക യുവജന സംഗമത്തിന്റെ അഞ്ചാം ദിനമായ ഇന്നാണ് (ഓഗസ്റ്റ് 05) പാപ്പ ഫാത്തിമാ ബസിലിക്കയിൽ എത്തിയത്. ദൈവമാതാവിന് സമ്മാനിക്കാൻ സ്വർണത്തിൽ നിർമിച്ച കൊന്തയും പാപ്പ കൊണ്ടുവന്നിരുന്നു. രണ്ട് ലക്ഷത്തിൽപ്പരം പേർ സന്നിഹിതരായിരുന്ന ഫാത്തിമയിലെ ജപമാല അർപ്പണത്തിനായി രോഗികളും ജയിൽപുള്ളികളും ഉൾപ്പെടുന്ന
Don’t want to skip an update or a post?