കാലിഫോര്‍ണിയ കാട്ടുതീ മാരകമായി പടരുന്നു; വത്തിക്കാന്‍ സന്ദര്‍ശനം റദ്ദാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- January 11, 2025
ബത്ലഹേം: യുദ്ധവും സംഘർഷങ്ങളും മൂലം ശാരീരികവും മാനസികവുമായി മുറിവേറ്റതിനെ തുടർന്ന് വിവിധ വൈകല്യങ്ങൾക്ക് അടിമകളായ കുഞ്ഞുങ്ങളുടെ പരിചരണത്തിനായി 1995ൽ ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സ് ഓഫ് ദി യൂക്കറിസ്റ്റ് സ്ഥാപിച്ച ഹോളി ചൈൽഡ് സെന്റർ പശ്ചിമേഷ്യയിലെ നിരവധി കുടുംബങ്ങൾക്ക് ആശ്രയമായി മാറുന്നു. 1987മുതൽ 2000വരെ നീണ്ടുനിന്ന ഇസ്രായേൽ- പലസ്തീൻ സംഘർഷത്തെ തുടർന്ന് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ അഭ്യർത്ഥനയെ തുടർന്ന് സിസ്റ്റർ റോസ് മേസയുടെ നേതൃത്വത്തിലാണ് ഈ സംരംഭം ആരംഭിച്ചത്. ആരംഭത്തിൽ നാല് കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. നിലവിൽ 35 കുട്ടികൾക്കും
ഉലാൻബത്താർ: ഫ്രാൻസിസ് പാപ്പ മംഗോളിയയിൽ നടത്തിയ അപ്പസ്‌തോലിക പര്യടനം രാജ്യത്തെ കൂടുതൽ ജനാധിപത്യത്തിലേക്കും ദൈവത്തെ അറിയാനുള്ള സ്വാതന്ത്ര്യത്തിലേക്കും നയിക്കുമെന്ന് മംഗോളിയയിലെ സുവിശേഷീകരണ രംഗത്ത് സജീവമായ ഡോ. അമർസൈഖാൻ ബസാർ. രാജ്യത്തെ ‘സുവിശേഷ ദാരിദ്ര്യം’ അവസാനിപ്പിക്കാൻ പരിശ്രമിക്കുന്ന ‘ആക്‌സിലറേറ്റിംഗ് എൻഡിങ് ഗോസ്പൽ പോവെർട്ടി’ എന്ന സുവിശേഷവത്ക്കരണ പദ്ധതിയുടെ ഡയറക്ടർകൂടിയാണ് ഡോ. അമർസൈഖാൻ. പാപ്പയുടെ സന്ദർശനത്തിന്റെ നല്ലഫലങ്ങളെക്കുറിച്ചുള്ള ചോദ്യതോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 30 വർഷമായി മംഗോളിയൻ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്ന ഡോ. ബസാർ, സ്വന്തമായൊരു ഡെന്റൽ
പോളിയോയും അനാഥത്വവും ഉയർത്തിയ വെല്ലുവിളികളെ വിശുദ്ധ മദർ തെരേസയുടെ കരംപിടിച്ച് തോൽപ്പിച്ച് പൈലറ്റ് ലൈസൻസ് നേടിയ ഗൗതമിനെ പരിചയപ്പെടാം, അഗതികളുടെ അമ്മയുടെ തിരുനാൾ ദിനത്തിൽ. “അനാഥാലത്തില്‍ ഉപേക്ഷിച്ച പെറ്റമ്മയോട് എനിക്ക് വിരോധമില്ല. പോളിയോ ബാധിച്ച എന്നെ വളര്‍ത്താനുള്ള നിവൃത്തികേടുകൊണ്ടായിരിക്കാം അമ്മ അങ്ങനെയൊരു കടുംകൈ ചെയ്തത്. ജീവിതത്തിലെ വിപരീത അനുഭവങ്ങളെപ്രതി മനസ്സില്‍ വിദ്വേഷം സൂക്ഷിക്കുന്നതിന് പകരം അവയെ സ്‌നേഹിക്കാന്‍ തുടങ്ങുമ്പോള്‍ ലോകം മനോഹരമായി മാറുകയാണ്.” ഗൗതം ലൂയിസിന്റെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വിശുദ്ധ മദര്‍ തെരേസ സ്വര്‍ഗത്തിലിരുന്ന് ആനന്ദാശ്രു
മെക്‌സിക്കോ സിറ്റി: കാൻസർ ആശുപത്രിയിൽ രോഗ ബാധിതരായി കഴിയുന്ന 38 കുഞ്ഞുങ്ങൾക്ക് സ്‌ഥൈര്യലേപനം നൽകി മെക്‌സിക്കൻ ബിഷപ്പ്. ക്വെറെറ്റാരോ രൂപതാ ബിഷപ്പ് ഫിഡെൻസിയോ ലോപ്പസ് പ്ലാസയുടെ മുഖ്യകാർമികത്വത്തിലായിരുന്നു, തീവ്ര പരിചരണ കേന്ദ്രത്തിൽ കഴിയുന്നവർ ഉൾപ്പെടെയുള്ളവർക്ക് സ്‌ഥൈര്യലേപന കൂദാശ പരികർമം ചെയ്തത്. ടെലെടോൺ ചിൽഡൻസ് ഓങ്കോളജി ഹോസ്പിറ്റലാണ് ഈ വികാര നിർഭരമായ തിരുക്കർമങ്ങൾക്ക് വേദിയായത്. ശുശ്രൂഷാമധ്യേ കുഞ്ഞുങ്ങളെ സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിച്ച ബിഷപ്പ് ലോപസ്, ദൈവത്തിലേക്ക് നയിക്കപ്പെടാൻ അവരെ പരിശുദ്ധാത്മാവിൽ ഭരമേൽപ്പിക്കുകയും ചെയ്തു. അഭിഷേകം ചെയ്യപ്പെടുന്നതിലൂടെ, നാം ക്രിസ്തുവിന്റേതാണെന്ന
കടുണ: നൈജീരിയയിലെ 18 വയസുകാരിയായ മേരി ഒലോവിന്, ഇസ്ലാമിൽനിന്ന് ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ നേരിടേണ്ടി വന്നത് സ്വന്തം പിതാവിൽനിന്ന് ഉുൾപ്പെടെയുള്ളവരുടെ വധ ഭീഷണി. മരിക്കേണ്ടി വന്നാലും ക്രിസ്തുവിനെ തള്ളിപ്പറയില്ലെന്ന് ഉറപ്പിച്ച അവളുടെ സംരക്ഷണം ഉറപ്പാക്കാൻ വടക്കൻ നൈജീരിയലെ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വധ ഭീഷണി ഉയർത്തിയ കുടുംബാംഗങ്ങളിൽനിന്ന് അവൾക്ക് സംരക്ഷണമേകാനുള്ള ഉത്തരവ് ഇക്കഴിഞ്ഞ ദിവസമാണ് കോടതി പുറപ്പെടുവിച്ചത്. അതിന് വഴിയൊരുക്കിയത് അവളുടെ അമ്മയുടെ ഇടപെടലാണെന്നതും ശ്രദ്ധേയം. ക്രിസ്തുമതം സ്വീകരിക്കാൻ തീരുമാനിച്ച മരിയയെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് കുടുംബാഗങ്ങളെ വിലക്കിയ
വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യൻ രാജ്യമായ മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ ദൂതുമായി ഫ്രാൻസിസ് പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം. ‘ഒരുമിച്ച് പ്രത്യാശിക്കുക’ എന്നതാണ് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ മംഗോളിയയിൽ ഫ്രാൻസിസ് പാപ്പ നടത്തുന്ന പര്യടനത്തിന്റെ ആപ്തവാക്യം. ഏതാണ്ട് 1400 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് ഇതാദ്യമായാണ് ഒരു പാപ്പ ആഗതനാകുന്നത്. ഈ ചരിത്രനിമിഷങ്ങൾ ശാലോം വേൾഡ് തത്‌സമയം സംപ്രേഷണം ചെയ്യും. ഓഗസ്റ്റ് 31വൈകിട്ട് 6.30ന് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽനിന്ന്
നിയാമി: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിലെ പട്ടാള അട്ടിമറിയും തുടർന്നുണ്ടായ വിദേശ ഇടപെടലുകളും ദരിദ്രരുടെ ജീവിതം കൂടുതൽ ദുരന്തപൂർണമാക്കുന്നുവെന്ന് തുറന്നടിച്ച് നൈജറിലെ കത്തോലിക്കാ സഭ. അതിദരിദ്രരായ രാജ്യത്തെ ജനങ്ങൾക്ക് അന്താരാഷ്ട്ര സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും നൈജറിലെ കത്തോലിക്കാ ബിഷപ്പുമാർ ആവശ്യപ്പെട്ടു. ഇക്കവിഞ്ഞ ജൂലൈ 26നാണ് നൈജറിൽ പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. ദാരിദ്ര്യത്തിന്റെ ദൈന്യത കാലങ്ങളായി അനുഭവിക്കുന്നവരാണെങ്കിലും സൈനിക അട്ടിമറി മൂലം ആഹാരം, വൈദ്യുതി, അവശ്യ മരുന്നുകൾ എന്നിവയ്ക്കുണ്ടായ ദൗർലഭ്യം സ്ഥിതി കൂടുതൽ പരിതാപകരമായിട്ടുണ്ട്.ഇതോടൊപ്പം
റോം: ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ പോർച്ചുഗലിലേക്ക് യാത്രചെയ്യവേ, അണുബാധയെ തുടർന്ന് മരണമടഞ്ഞ ലൂക്കാ റെ സാർട്ടോ എന്ന ഇറ്റാലിയൻ യുവാവിന്റെ മാതാവിന് സാന്ത്വനമേകാൻ ഫ്രാൻസിസ് പാപ്പയുടെ ഫോൺ കോൾ. ലൂക്കായുടെ മൃതസംസ്ക്കാര ശുശ്രൂഷയുടെ തലേന്നാണ് പാപ്പ ടെലിഫോണിൽ വിളിച്ച് ലൂക്കായുടെ മാതാവുമായി സംസാരിച്ചത്. അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലൂക്ക ഓഗസ്റ്റ് 11നാണ് മരണമടഞ്ഞത്. മകന്റെ അവിചാരിതമായ നിര്യാണത്തിൽ ദുഃഖിതയായ അമ്മയെ ആശ്വസിപ്പിച്ച പാപ്പ അവർക്കൊപ്പം കരഞ്ഞെന്നും ലൂക്കായുടെ മൃതസംസ്കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ച മിലാനിലെ
Don’t want to skip an update or a post?