Follow Us On

15

November

2019

Friday

 • കമ്മ്യൂണിസം തകർന്നടിഞ്ഞു, പോളണ്ടിന്റെ ചരിത്രം തിരുത്തിയ പേപ്പൽ സന്ദർശനത്തിന് 40 വയസ്

  കമ്മ്യൂണിസം തകർന്നടിഞ്ഞു, പോളണ്ടിന്റെ ചരിത്രം തിരുത്തിയ പേപ്പൽ സന്ദർശനത്തിന് 40 വയസ്0

  കേവലം ഒൻപത് ദിവസം- പോളണ്ടിനെ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിൽനിന്ന് മുക്തമാക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമന് അത്രയും സമയംതന്നെ ധാരാളമായിരുന്നു. ദൈവവിശ്വാസത്തെ വെല്ലുവിളിച്ച് കുതിച്ച കമ്മ്യൂണിസത്തെ പിടിച്ചുകെട്ടാൻമാത്രം എന്താണ് ആ ദിനങ്ങളിൽ അവിടെ സംഭവിച്ചത്? റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ ആധുനിക നൂറ്റാണ്ടിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പാപ്പയായ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രഭാഷണമാണ് കമ്മ്യൂണിസ്റ്റ് പോളണ്ടിന്റെ ചരിത്രം മാറ്റിയെഴുതിയത്. 1979 ജൂൺ രണ്ടു മുതൽ 10വരെ നടത്തിയ പര്യടനത്തിന്റെയും പ്രഭാഷണ പരമ്പരയുടെയും 40-ാം പിറന്നാളാണ് ഈ

 • ഹാലോവീനെതിരെ ഹോളീവിൻ; പൊരുതാൻ തയാറെടുത്ത് മലയാളീ വിശുദ്ധസൈന്യം!

  ഹാലോവീനെതിരെ ഹോളീവിൻ; പൊരുതാൻ തയാറെടുത്ത് മലയാളീ വിശുദ്ധസൈന്യം!0

  ചിക്കാഗോ/ യു.കെ: സാത്താൻ ആരാധനയ്ക്ക് തുല്യമായ ‘ഹാലോവീൻ’ ആഘോഷങ്ങൾക്കെതിരെ പോരാട്ടം കടുപ്പിക്കാൻ ‘വിശുദ്ധസൈന്യം’. ‘ഹാലോവീൻ’ ആഘോഷങ്ങൾ ബദലായി ക്രിസ്തീയ വിശ്വാസികൾ സംഘടിപ്പിക്കുന്ന ‘ഹോളീവീൻ’ (ഓൾ സെയിന്റ്സ് ഡേ ആഘോഷം) അർത്ഥപൂർണമാക്കാനുള്ള തയാറെടുപ്പിലാണ് അമേരിക്കയിലെയും യൂറോപ്പിലെയും മലയാളി ക്രൈസ്തവർ. ഭീകര ജന്തുക്കളുടെയും പിശാചുക്കളുടെയും വേഷമണിയാൻ പ്രേരിപ്പിക്കുന്ന ഹാലോവീനിൽനിന്ന് പുതുതലമുറയെ രക്ഷിക്കാനുള്ള ബദൽ മാർഗമാണ് വിശുദ്ധരുടെ വസ്ത്രങ്ങൾ ധരിച്ച കുട്ടികളെ അണിനിരത്തുന്ന ‘ഹോളിവീൻ’. വിശുദ്ധരുടെ വേഷവിധാനത്തോടെ കുട്ടികൾ അണിനിരക്കുന്ന പരേഡുകളും വിശുദ്ധരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന പരിപാടികളുമാണ് അന്നേദിവസത്തെ സവിശേഷത. വിശുദ്ധ

 • പാൻ ആമസോൺ സിനഡിന് പരിസമാപ്തി; ഇനി പ്രതീക്ഷയും ആശങ്കയും

  പാൻ ആമസോൺ സിനഡിന് പരിസമാപ്തി; ഇനി പ്രതീക്ഷയും ആശങ്കയും0

  ആമസോൺ സിനഡ് വിളിച്ചുചേർക്കുന്ന വിവരം പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷയായിരുന്നു, സിനഡ് ആരംഭിക്കുമ്പോഴേക്കും അത് വിവാദത്തിന് വഴിമാറി, സമാപനമായപ്പോൾ ആശങ്ക കനപ്പെടുന്നു- ഇനി അറിയേണ്ടത് പാപ്പയുടെ തീരുമാനമാണ്. പാൻ ആമസോൺ സിനഡ് മുന്നോട്ടുവെച്ച രണ്ട് സുപ്രധാന നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ റവ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്നു. ഏറെ പ്രതീക്ഷയോടും ദീർഘകാലത്തെ ഒരുക്കത്തിനുംശേഷം വത്തിക്കാനിൽ സമ്മേളിച്ച ആമസോൺ സിനഡിന് തിരശീല വീണു. ആമസോൺ മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, വിവാഹിതരായ പുരുഷന്മാർക്കും പൗരോഹിത്യം നൽകണം; സ്ത്രീകളെ ഡീക്കൻ പദവിയിലേക്ക് നിയമിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ

 • ആത്മീയ മയക്കത്തിലാണോ നാം; ചെയ്യാം പാപ്പ പറയാതെ പറഞ്ഞ ‘ഉള്ളറിയൽ ടെസ്റ്റ്’

  ആത്മീയ മയക്കത്തിലാണോ നാം; ചെയ്യാം പാപ്പ പറയാതെ പറഞ്ഞ ‘ഉള്ളറിയൽ ടെസ്റ്റ്’0

  വത്തിക്കാൻ സിറ്റി: ആത്മീയ മയക്കത്തിലാണോ നാം? കണ്ടുപിടിക്കാൻ ഒരു എളുപ്പവഴിയുണ്ട്, ഒരു ചോദ്യം സ്വയം ചോദിക്കുക: ‘നമ്മുടെ ഉള്ളിൽ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം നടക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ സംശയംവേണ്ട, ആ വ്യക്തി ആത്മീയ മയക്കത്തിലാണ്. പേപ്പൽ വസതിയിലെ സെന്റ് മാർത്ത ചാപ്പലിൽ അർപ്പിച്ച ദിവ്യബലിമധ്യേ നൽകിയ സന്ദേശത്തിൽനിന്ന് വായിച്ചെടുക്കാനാവുന്നതായിരുന്നു ഈ ഉള്ളറിയൽ ടെസ്റ്റ്. ‘നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം തന്നിൽ നടക്കുന്നില്ല എന്നാരെങ്കിലും പറഞ്ഞാൽ ആ വ്യക്തി മയക്കത്തിലാണ്, എന്താണ് അവനിൽ സംഭവിക്കുന്നതെന്ന് അവൻ

 • ‘ഭൂമി നമ്മുടെ അമ്മ’: പരിചയപ്പെടാം ഫ്രാൻസിസ് പാപ്പയുടെ പുതിയ ‘പരിസ്ഥിതി ഗ്രന്ഥം’

  ‘ഭൂമി നമ്മുടെ അമ്മ’: പരിചയപ്പെടാം ഫ്രാൻസിസ് പാപ്പയുടെ പുതിയ ‘പരിസ്ഥിതി ഗ്രന്ഥം’0

  ‘അങ്ങേയ്ക്ക് സ്തുതി’ എന്ന ചാക്രിക ലേഖനത്തിന്റെ തുടർച്ചയാണോ പാപ്പ രചിച്ച ‘ഭൂമി നമ്മുടെ അമ്മ’. കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് ബെർത്തലോമിയോ ഒന്നാമൻ എഴുതിയ ആമുഖത്തിലൂടെ, പരിസ്ഥിതി പ്രാധാന്യമുള്ള പുസ്തകത്തിന്റെ ഉള്ളടക്കം പരിചയപ്പെടാം. വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയ്ക്ക് പുറത്തുവരെ ശ്രദ്ധിക്കപ്പെടുകയും ഗൗരവമുള്ള ചർച്ചകൾക്ക് വിഷയമാവുകയും ചെയത രചനയാണ് ഫ്രാൻസിസ് പാപ്പ 2015ൽ പുറപ്പെടുവിച്ച ‘അങ്ങേയ്ക്കു സ്തുതി’ (ലൗദാത്തോ സി) എന്ന ചാക്രീകലേഖനം. പരിസ്ഥിതിയെക്കുറിച്ചുള്ള സമഗ്രവീക്ഷണമുള്ള പ്രസ്തുത ചാക്രികലേഖനത്തിന്റെ തുടർച്ചയായി വിശേഷിപ്പിക്കാമോ ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പാപ്പയുടെ പുതിയ പുസ്തകം

 • 22-ാമത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങി ബ്രിട്ടണിലെ ‘ജോയ്ഫുളി ബിഗ് ഫാമിലി’

  22-ാമത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങി ബ്രിട്ടണിലെ ‘ജോയ്ഫുളി ബിഗ് ഫാമിലി’0

  യു.കെ: ഇരുപത്തിയൊന്ന് മക്കളുള്ള ദമ്പതികൾ. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണെങ്കിൽ അതിലും വലിയ അമ്പരപ്പിന് തയാറാടുത്തോളൂ- ആ കുടുംബത്തിലേക്ക് ഒരാൾകൂടി വരുന്നു. 22-ാമത്തെ കുഞ്ഞ് ആണായാലും പെണ്ണായാലും ഇരു കൈയും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടണിലെ ‘ജോയ്ഫുളി ബിഗ് ഫാമിലി’. യൂറോപ്പിൽ എന്നല്ല, ഒരുപക്ഷെ ലോകത്തുതന്നെ ഏറ്റവും അധികം മക്കളുള്ള മാതാപിതാക്കളായിരിക്കും ഇംഗ്ലണ്ടിലെ നോയൽ- സ്യൂ റാഡ്‌ഫോർഡ് ദമ്പതികൾ. നാൽപത്തിയെട്ടും നാൽപത്തിനാലും പ്രായമുള്ള ഈ ബിട്ടിഷ് ദമ്പതികൾക്ക് ഇതുവരെ 21 കുട്ടികളാണുള്ളത്- 11 പെൺകുട്ടികളും 10 ആൺകുട്ടികളും. 22-ാമത്തെ

 • കർദിനാൾ സേറയുടെ പ്രവാചകശബ്ദം

  കർദിനാൾ സേറയുടെ പ്രവാചകശബ്ദം0

  ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ തലവൻ കർദിനാൾ റോബർട്ട് സേറ, ഫ്രഞ്ച് എഴുത്തുകാരനായ നിക്കോളാസ് ഡയറ്റുമായി ചേർന്നെഴുതിയ “ദി ഡേ ഈസ് നൗ ഫാർ സ്പെൻഡ്” എന്ന പുസ്തകം ഇഗ്നേഷ്യസ് പ്രസ്സ് സെപ്റ്റംബർ ഒന്നാം തീയതിയാണ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്. ആമസോൺ വിൽപ്പനയിൽ “ദി ഡേ ഈസ് നൗ ഫാർ സ്പെൻഡ്” എന്ന പുസ്തകം ഒന്നാംസ്ഥാനത്തേക്ക് കുതിച്ചു കയറിയത് വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിലാണ്. ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന ആത്മീയ, സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളെ കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കർദ്ദിനാൾ സേറ

 • മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: വിശേഷദിനങ്ങൾ ഒക്‌ടോബർ12മുതൽ 14വരെ, പിന്നെ നവംബർ16

  മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: വിശേഷദിനങ്ങൾ ഒക്‌ടോബർ12മുതൽ 14വരെ, പിന്നെ നവംബർ160

  കൊച്ചി: ആറാമത്തെ വിശുദ്ധയെ ലഭിക്കുന്ന ഭാരതസഭ ഈ അഭിമാനനിമിഷം അവിസ്മരണീയവും അർത്ഥപൂർണവുമാക്കാൻ വിപുലമായ ആഘോഷപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ പദവി പ്രഖ്യാപന തിരുക്കർമങ്ങൾ ഒക്‌ടോബർ 13നാണെങ്കിലും അതിന്റെ തലേന്നുമുതൽ വിശേഷാൽ പരിപാടികൾ ആരംഭിക്കും. കുഴിക്കാട്ടുശേരിയിൽ നവംബർ 16നാണ് ഭാരത സഭ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ. വിശുദ്ധപദവി പ്രഖ്യാപന തിരുക്കർമങ്ങൾക്ക് മുന്നോടിയായി ഒക്‌ടോബർ 12 ഉച്ചകഴിഞ്ഞ് 4.00ന് റോമിലെ മരിയ മജോരേ മേജർ ബസിലിക്കയിൽ പ്രത്യേക ജാഗരണ പ്രാർത്ഥനാ നടക്കും. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ പ്രീഫെക്ട് കർദിിനാൾ ജൊവാനി

Latest Posts

Don’t want to skip an update or a post?