Follow Us On

22

February

2025

Saturday

ഗൂഗിള്‍ കലണ്ടറില്‍നിന്ന് പ്രൈഡ് മാസം നീക്കം ചെയ്യുന്നു

ഗൂഗിള്‍ കലണ്ടറില്‍നിന്ന്   പ്രൈഡ് മാസം നീക്കം ചെയ്യുന്നു

വാഷിംഗ്ടണ്‍ ഡി.സി: സ്വവര്‍ഗാനുരാഗത്തെയും എല്‍ജിബിറ്റിക്യു പോലുളള പ്രകൃതിവിരുദ്ധ ആശയങ്ങളെയും മഹത്വവത്കരിക്കുന്ന പ്രൈഡ് മാസം ഗൂഗിള്‍ കലണ്ടറിന്റെ വെബ് പതിപ്പില്‍ നിന്നും മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ നിന്നും നീക്കം ചെയ്യുന്നു. ഇതോടൊപ്പം സാംസ്‌കാരിക പൈതൃക ആഘോഷങ്ങളും നീക്കം ചെയ്യുമെന്നും പൊതു-ഗവണ്‍മെന്റ് അവധി ദിനങ്ങളും ദേശീയ ആചരണങ്ങളും മാത്രമെ കലണ്ടറില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്നും ഗൂഗിള്‍ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴില്‍ യുഎസ് ഏജന്‍സികളും ഡിപ്പാര്‍ട്ട്‌മെന്റുകളും നടത്തുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനും ഗവണ്‍മെന്റ് നയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു.

എന്നാല്‍, 2024 മധ്യത്തിലാണ് ഈ തീരുമാനമെടുത്തതെന്നും പ്രത്യയശാസ്ത്രപരമോ സാംസ്‌കാരികമോ ആയ കാരണങ്ങള്‍ക്കുപരി പ്രായോഗികമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നും ഗൂഗിള്‍ വക്താവ് പ്രതികരിച്ചു,”ഒരു ദശാബ്ദത്തിലേറെയായി ശോലമിററമലേ.രീാ എന്ന വെബ്‌സൈറ്റിനോട് ചേര്‍ന്ന് പൊതു അവധി ദിനങ്ങളും ദേശീയ ആചരണങ്ങളുമാണ് ഗൂഗിള്‍ കലണ്ടറില്‍ കാണിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കലണ്ടര്‍ ടീം ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുടെ സാംസ്‌കാരിക ആഘോഷങ്ങള്‍ സ്വമേധയാ ചേര്‍ക്കാന്‍ തുടങ്ങി. നൂറുകണക്കിനുള്ള ഇത്തരം ആഘോഷങ്ങളും ആചരണങ്ങളും സ്ഥിരമായി കലണ്ടറില്‍ ചേര്‍ക്കു ക എന്നത് പ്രായോഗികമായും സാമ്പത്തികമായും സുസ്ഥിരമായ നടപടിയല്ല.

അതിനാല്‍ 2024-ല്‍, https://www.timeanddate.com/ മാത്രം ആധാരമാക്കി ആഗോളതലത്തിലെ പൊതു അവധികളും ദേശീയ ആചരണങ്ങളും മാത്രം കലണ്ടറില്‍ രേഖപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.” അതേസമയം വെബിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഉപഭോക്താക്കള്‍ക്ക് അവരുടെ കലണ്ടറുകളില്‍ അവധിദിനങ്ങളോ ആചരണങ്ങളോ സ്വമേധയാ തുടര്‍ന്നും ചേര്‍ക്കാനാകും. ട്രംപ് എക്‌സിക്ക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം, യുഎസ് പ്രതിരോധ വകുപ്പിന്റെ രഹസ്യാന്വേഷണ ഏജന്‍സി പ്രൈഡ് മാസത്തിന്റെയും മറ്റ് സാംസ്‌കാരിക പൈതൃക മാസങ്ങളുടെയും എല്ലാ ആചരണങ്ങളും അവസാനിപ്പിച്ചിരുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?