സണ്‍ഡേ ശാലോം 'വിട' പറയുന്നു
- ASIA, FEATURED MAIN NEWS, INDIA, Kerala, KERALA FEATURED, WORLD
- June 14, 2025
വാഷിംഗ്ടണ്‍ ഡിസി: ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസിന് മുന്നോടിയായി യുഎസില്‍ നടന്നുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ ശ്രദ്ധേയമാകുന്നു. സാന്‍ ഫ്രാന്‍സിസ്‌കോ, നോര്‍ത്തേണ്‍ മിനിസോട്ട, സതേണ്‍ ടെക്സസ്, കണക്റ്റിക്കട്ട് എന്നീ നാലിടങ്ങളില്‍ നിന്നായി ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ രാജ്യത്തിന്റെ നാല് ദിക്കുകളില്‍നിന്ന് ആരംഭിച്ച ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ ഇന്ത്യാനപോളിസില്‍ ജൂലൈ 17 മുതല്‍ 21 വരെ നടക്കുന്ന നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് വേദിയിലാണ് സമാപിക്കുന്നത്. വടക്ക് മിനിസോട്ടയില്‍ നിന്നാരംഭിച്ച പാതക്ക് മരിയന്‍ പാതയെന്നും കിഴക്ക് നിന്നാരംഭിച്ച
ബംഗളൂരു: ഏറ്റവും ദുര്‍ബലരായവര്‍ക്കു പ്രതീക്ഷയേകുവാന്‍ സന്യസ്തര്‍ക്ക് കഴിയണമെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മക്കാഡോ. ബംഗ്ലൂരുവില്‍ നടന്ന കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) യുടെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് തടയിടാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുവാന്‍ അദ്ദേഹം അഹ്വാനം ചെയ്തു. 2014 ല്‍ മോദി ഭരണത്തിലേറിയതിനുശേഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്. 2014 ല്‍ ക്രൈസ്തവര്‍ക്കുനേരെയുളള 147 പീഡനകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2023 ല്‍ അത് 687 ആയി
കൊഹിമ: ക്രൈസ്തവ ഭൂരിപക്ഷമുള്ള സംസ്ഥാനമായ നാഗാലാന്‍ഡിലെ ദൈവാലയ പരിസരങ്ങള്‍ തങ്ങള്‍ ക്ലീന്‍ ചെയ്തു തരാമെന്ന സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ഓഫര്‍ നാഗാലാന്‍ഡിലെ ക്രൈസ്തവര്‍ നിരസിച്ചു. ഹൈന്ദവനേതാവായ സിയമപ്രസാദ് മുഖര്‍ജിയുടെ 70-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് ഈ വാഗ്ദാനം വെച്ചുനീട്ടിയത്. ദൈവാലയപരിസരങ്ങള്‍ വൃത്തിയാക്കി തരാമെന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫര്‍ സ്‌നേഹപൂര്‍വ്വം തങ്ങള്‍ നിരസിച്ചുവെന്ന് നാഗാലാന്‍ഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ പറഞ്ഞു. നാഗാലാന്‍ഡിലെ ക്രൈസ്തവരില്‍ 87 ശതമാനവും ബാപ്റ്റിസ്റ്റ് സഭാവിശ്വാസികളാണ്. 2014 ല്‍ ബിജെപി അധികാരത്തിലെത്തിയശേഷം രാജ്യത്ത് ക്രൈസ്തവര്‍ക്കെതരിയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും
റായ്പൂര്‍: ഛത്തീസ്ഗഡിലെ ജഗദല്‍പൂരില്‍ മരണമടഞ്ഞ ക്രൈസ്തവന് സ്വന്തം ഗ്രാമത്തില്‍ ക്രൈസ്തവ ആചാരപ്രകാരം മൃതസംസ്‌ക്കാരം നടത്താന്‍ കോടതി ഇടപെടല്‍ വേണ്ടിവന്നു. ഗ്രാമവാസികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് തടസപ്പെട്ട മൃതസംസ്‌കാരം കോടതി ഇടപെട്ടതിനെ തുടര്‍ന്ന് സ്വന്തം ഗ്രാമത്തില്‍ തന്നെ നിര്‍വഹിക്കാന്‍ സാധിച്ചത് കുടുംബംഗങ്ങള്‍ക്കും വിശ്വാസികള്‍ക്കും ആശ്വാസമായി. ക്രൈസ്തവനായ 54 കാരന്‍ ഈശ്വര്‍ കോരം ചികിത്സയിലിരിക്കെ മരിച്ചതിനെത്തുടര്‍ന്നാണ് വിവാദമായ സംഭവം അരങ്ങേറിയത്. അദ്ദേഹത്തിന്റെ മൃതശരീരം ഭൂരിപക്ഷം ഹിന്ദുക്കള്‍ താമസിക്കുന്ന തങ്ങളുടെ ഗ്രാമമായ ചിന്ദ്ബാഹറിലേക്ക് കൊണ്ടുവരരുതെന്നും ക്രൈസ്തവവിധിപ്രകാരം സംസ്‌കരിക്കരുതെന്നും ഗ്രാമവാസികള്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു.
വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ പരമോനന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ മറ്റ് 18 പേര്‍ക്കൊപ്പം ജസ്യൂട്ട് വൈദികനായ ഫാ. ഗ്രെഗ് ബോയ്‌ലിന് പ്രസിഡന്റ് ജോ ബൈഡന്‍ സമ്മാനിച്ചു. ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ പുനരുദ്ധാരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫാ. ഗ്രെഗ് ബോയ്‌ലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. 1984-ല്‍ വൈദികനായി അഭിഷിക്തനായ ഫാ. ബോയ്ല്‍ 1992ലാണ് ഹോംബോയ് ഇന്‍ഡസ്ട്രീസിന് തുടക്കം കുറിക്കുന്നത്. ലോസ് ആഞ്ചലസ് നഗരത്തില്‍ ഗുണ്ടാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച് ഈ സംരംഭം ഇന്ന്
ഈശോയുടെ തിരുഹൃദയത്തോടുള്ള പരിഹാരപ്രവൃത്തിക്ക് ഇന്നും പ്രസക്തിയുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് നഗരമായ പാരെ ലെ മോണിയലില്‍ ഈശോയുടെ തിരുഹൃദയം വിശുദ്ധ മാര്‍ഗരറ്റ് അലക്കോക്കിന് പ്രത്യക്ഷപ്പെട്ടതിന്റെ 350ാം വാര്‍ഷികത്തോടനുബന്ധിച്ച് റോമില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. മനുഷ്യര്‍ ചെയ്ത പാപങ്ങളുടെ പരിഹാരമായി ഈശോ വിശുദ്ധ മാര്‍ഗരറ്റ് മേരിയോട് പരിഹാരപ്രവൃത്തികള്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടു. ഈ പരിഹാരപ്രവൃത്തികള്‍ ഈശോയെ ആശ്വസിപ്പിച്ചിട്ടണ്ടെങ്കില്‍ മുറിവേറ്റ എല്ലാ മനുഷ്യരെയും പരിഹാരപ്രവൃത്തികള്‍ക്ക് ആശ്വസിപ്പിക്കാന്‍ കഴിയുമെന്ന് പാപ്പ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തില്‍ പരിഹാരപ്രവൃത്തി എന്ന ആശയം പലയിടത്തും
കഴിഞ്ഞ ഒരു മാസമായ് ആഫ്രിക്കയിലെ മഡഗാസ്‌ക്കറിലാണ്. ലാസലെറ്റ് സന്യാസ സഭയുടെ ജനറല്‍ ചാപ്റ്ററില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിന്റെ ഭാഗമായ് എത്തിയതാണ്. മഡഗാസ്‌ക്കറിലെ സഭയുടെ നേര്‍ക്കാഴ്ചകള്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികളിലേയ്‌ക്കെത്തിക്കാന്‍ പരിശ്രമിക്കുന്ന CMI സഭാംഗം ജോണ്‍സണ്‍ തളിയത്ത് അച്ചനെയും അച്ചന്റെ സഭാംഗങ്ങളെയും പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചു. മഡഗാസ്‌കര്‍ ദൈവത്തിന്റെ കരം ഉയര്‍ന്നു നില്‍ക്കുന്ന മിഷന്‍ പ്രദേശമാണ്. വര്‍ഷങ്ങളായ് കേരളത്തില്‍ നിന്നും ധാരാളം മിഷനറിമാര്‍ ഇവിടെ സേവനം ചെയ്തു വരുന്നു. ദാരിദ്ര്യത്തിന്റെ നേര്‍ചിത്രങ്ങള്‍ എവിടെയും ദൃശ്യമാണ്. ഒരുപാട്
ഇംഫാല്‍: മണിപ്പൂരില്‍ വംശീയ അതിക്രമങ്ങള്‍ ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള മൂന്ന് ദിവസത്തെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ ഇംഫാല്‍ ആര്‍ച്ചുബിഷപ് ലീനസ് നെലി സോഷ്യല്‍ മീഡിയയില്‍ രൂപതാ സമൂഹത്തോട് ആഹ്വാനം ചെയ്തു. മണിപ്പൂരിലെ നൂറുകണക്കിന് പള്ളികളില്‍ ഒന്നായ സുഗ്‌നുവിലെ സെന്റ് ജോസഫ് പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒറ്റയ്ക്ക് മുട്ടുകുത്തി നിന്ന് കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ആഹ്വാനം ചെയ്തത്. ‘സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക; പ്രതീക്ഷ കൈവിടരുത്. എന്നാല്‍ സമാധാനത്തിനുള്ള
Don’t want to skip an update or a post?