കാമ്പസുകളില്‍ സുവിശേഷത്തിന്റെ പ്രഭ ചൊരിഞ്ഞ ചാര്‍ളി കിര്‍ക്കിന്റെ മരണത്തില്‍ വിതുമ്പി അമേരിക്ക
- AMERICA, American National, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- September 11, 2025
ന്യൂയോർക്ക്: ‘സുസ്ഥിരവികസന അജണ്ട 2030’ പ്രസ്താവനകളിൽ മാത്രം ഒതുങ്ങാതെ, സുസ്ഥിര ലോകത്തിനായി പ്രായോഗികമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ ആഹ്വാനം ചെയ്‌ത് വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. അമൂർത്തമായ പ്രസ്താവനകൾ മാത്രമാകാതെ ലോകത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് വിദേശരാജ്യങ്ങൾക്കും, അന്താരാഷ്ട്രസംഘടനകൾക്കുമായുള്ള വത്തിക്കാൻ കാര്യദർശികൂടിയായ ആർച്ച്ബിഷപ് ഗാല്ലഗർ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ,ന്യൂയോർക്കിൽ നടന്ന, സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ഉന്നതതലയോഗത്തിൽ സംസാരിക്കവെ ആവശ്യപ്പെട്ടു. 2015 സെപ്റ്റംബർ 25-ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേ, ‘സുസ്ഥിരമായ പുരോഗതിക്കായുള്ള
പേപ്പൽ പര്യടനം ശാലോം വേൾഡിൽ തത്സമയം വത്തിക്കാൻ സിറ്റി: അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഫ്രഞ്ച് നഗരമായ മാർസിലിയയിലെത്തുന്ന വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ സ്വീകരിക്കാൻ നാടും നഗരവും ഒരുങ്ങി. ഫ്രാൻസിസ് പാപ്പ ഫ്രാൻസിൽ പര്യടനത്തിന് എത്തുന്നത് ഇത് രണ്ടാം തവണയാണെങ്കിലും 1533 ൽ ക്ലെമെന്റ് ഏഴാമൻ പാപ്പയുടെ പര്യടനത്തിനുശേഷം ഇതാദ്യമായാണ് മർസിലിയ പേപ്പൽ പര്യടനത്തിന് വേദിയാകുന്നത്. സെപ്തംബർ 17മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ‘മെഡിറ്ററേനിയൻ സംഗമ’ത്തെ അഭിസംബോധന ചെയ്യാനാണ് 22, 23 തീയതികളിൽ പാപ്പ ഇവിടെ എത്തുക. മെഡിറ്ററേനിയൻ
തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു് ഇരുപതാഴ്ച ആയപ്പോഴായിരുന്നു മുപ്പതുകാരിയായ മിഷിഗണിലെ താഷ കാൻ അക്കാര്യം തിരിച്ചറിയുന്നത്; വളരെ ഗുരുതരവും അപൂർവ്വവുമായ അനാപ്ലാസ്റ്റിക് അസ്ട്രോസൈറ്റോമ എന്ന ബ്രെയിൻ കാൻസറിന്റെ മൂന്നാം സ്റ്റേജിലാണ് താനിപ്പോൾ. മെഡിക്കൽ റിപ്പോർട്ട് കണ്ട് അസ്തപ്രജ്ഞയായിരുന്നുപോയ അവളുടെ ചെവികളിൽ കേട്ട ഡോക്ടറിന്റെ ശബ്‌ദം മറ്റേതോ ഭൂഖണ്ഡത്തിൽ നിന്നാരോ സംസാരിക്കുന്നതായവൾക്ക് തോന്നി. ഡോക്ടർ പറഞ്ഞു ; നിനക്കിനി ജീവിക്കാവുന്നത് കേവലം ഒന്നര വർഷം മാത്രം. നിന്റെ ഉദരത്തിൽ ഒരു ശിശു വളരുന്നതിനാൽ ഇപ്പോൾ റേഡിയേഷനും കീമോതെറാപ്പിയുമുൾപ്പെടെയുള്ള
വാഷിംഗ്ടൺ ഡി.സി: ലൈംഗികതയെക്കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട് പാലിച്ചതിനെത്തുടർന്ന് ഒരു ക്രിസ്ത്യൻ അത്‌ലറ്റിക് ക്ലബ്ബിനെ നിരോധിച്ച നടപടി റദ്ദാക്കിയ വാഷിങ്ടണിലെ ഒൻപതാം സർക്യൂട് കോടതിയിലെ ജഡ്ജിമാരുടെ പാനൽ, ഉടൻ തന്നെ ക്ലബ്ബിന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ഉത്തരവിട്ടു. 2019-ൽ നടന്ന സംഭവത്തിൽ കാലിഫോർണിയയിലെ സാൻ ജോസ് യൂണിഫൈഡ് സ്കൂൾ ജില്ലയിൽ, ക്രിസ്ത്യൻ അത്‌ലറ്റുകളുടെ ഫെലോഷിപ്പുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന വിദ്യാർത്ഥി ഗ്രൂപ്പുകളുടെ അംഗീകാരം റദ്ദാക്കിയിരുന്നു . വിവാഹമെന്നുള്ളത് പുരുഷനും സ്ത്രീക്കും ഇടയിൽ സംഭവിക്കേണ്ടതാണെന്നും അവർ തമ്മിലുള്ള ലൈംഗിക പ്രവർത്തനങ്ങൾ മാത്രമേ
മെക്സിക്കോ സിറ്റി: സമൂഹ മാധ്യമങ്ങളിലൂടെ ജപമാല ചൊല്ലിയും ക്രിസ്തു വിശ്വാസം പരസ്യമായും പ്രഘോഷിച്ചും ഏറെ ശ്രദ്ധേയനും, ഈ വർഷത്തെ ഹോളിവുഡ് ബ്ലോക്ക്‌ബസ്റ്റർ സിനിമകളിലൊന്നായ ‘ദി സൗണ്ട് ഓഫ് ഫ്രീഡം ‘ഉൾപ്പടെയുള്ള നിരവധി സിനിമകളുടെ നിർമാതാവും മെക്സിക്കോയിലെ പ്രമുഖ അഭിനേതാവുമായ എഡ്യൂറാഡോ വെരാസ്റ്റെഗൂയി അടുത്തവർഷം നടക്കുന്ന മെക്സിക്കോയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിർദ്ദേശപത്രിക നൽകി. മെക്സിക്കോയിലെ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് 120 ദിവസങ്ങള്‍ക്കുള്ളില്‍ വെരാസ്റ്റെഗൂയിക്ക് മൊത്തം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വോട്ടുകളുടെ ഒരു ശതമാനത്തോളം,അതായത്
കാലിഫോർണിയ: ലോകമെമ്പാടുമുള്ള ഐ ഫോൺ പ്രേമികൾ, ഐ ഫോൺ 15 നു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ആപ്പിൾ കമ്പനിയുടെ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ജനനവുമായി ബന്ധപ്പെട്ടു പുറത്തുവന്ന ചില വിവരങ്ങൾ ശ്രദ്ധിക്കപ്പെടുന്നു. 1955 ഫെബ്രുവരി 24 നായിരുന്നു സിറിയൻ വംശജനായ അബ്ദുൾഫത്താഹ് ജൻഡാലിയുടെയും അമേരിക്കൻ പൗരയായ ജോവാൻ ഷീബിളിന്റെയും മകനായി സ്റ്റീവൻ പോൾ ജോബ്‌സ് ജനിച്ചത്. ഇരുവരുടെയും വിവാഹത്തിന് മുൻപ് അവർക്കുണ്ടായ തിനാൽ സ്റ്റീവിനെ ജനനത്തെ തുടർന്ന് അവർ ഉപേക്ഷിക്കുകയായിരുന്നു. അവരുടെ
സാവോ പോളോ(ബ്രസീൽ) :’ദി ഫിനോമിനൻ’എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ലോക ഫുട്ബോൾ ഇതിഹാസം റൊണാൾഡോ ലൂയിസ് നസാരിയോഡാലിമ തന്റെ നാൽപ്പത്താറാം വയസിൽ മാമോദീസ സ്വീകരിച്ച് കത്തോലിക്കാ സഭാംഗമായി. ബ്രസീലിലെ പ്രസിദ്ധ ഗായകൻ കൂടിയായ ഫാ. ഫാബിയോ ഡിമെല്ലോയാണ് സാവോപോളോയിലെ സാൻ ജോസ് ഡോജാർഡിം യൂറോപ്പ ദേവാലയത്തിൽ നടന്ന ശുശ്രൂഷാ മധ്യേ റൊണാൾഡോയ്ക്ക് മാമോദീസ നൽകി സഭയിലേക്ക് സ്വീകരിച്ചത്. ബ്രസീലിയൻ ടീമിനൊപ്പം രണ്ട് തവണ ലോക ചാമ്പ്യനായ റൊണാൾഡോ താൻ മാമോദീസാ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ച
വാഷിംഗ്ടൺ ഡി.സി: തന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം കരസ്ഥമാക്കിയതിന് പിന്നാലെ കിരീട നേട്ടത്തിൽ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടുള്ള യു.എസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻ കൊക്കോ ഗൗഫിന്റെ വിശ്വാസ പ്രഖ്യാപനം ചർച്ചയാകുന്നു. കിരീടത്തിലേക്കുള്ള യാത്രയിൽ തന്റെ ക്രിസ്തീയ വിശ്വാസ ജീവിതം വളരെയേറെ തന്നെ തുണച്ചതായി അവർ പറഞ്ഞു. ‘ഫ്രഞ്ച് ഓപ്പൺ തോൽവി എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് മനസിലാകുന്ന കാര്യം, ദൈവം നമ്മെ ക്ലേശങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടത്തിവിടുന്നത് കൂടുതൽ മധുരതരമായതെന്തോ നമുക്കുവേണ്ടി ഒരുക്കി വച്ചിട്ടായിരിക്കും
Don’t want to skip an update or a post?