വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്ത പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. കത്തോലിക്കാ വിശ്വാസിയായ അപ്പനെന്ന നിലയില്‍ തന്റെ പ്രോ-ലൈഫ് ബോധ്യങ്ങളെക്കുറിച്ച് പങ്കുവച്ച വാന്‍സ് പുതുതായി രൂപീകരിച്ച ട്രംപ് ഭരണകൂടം പ്രോ-ലൈഫ് നയങ്ങള്‍ തുടരുമെന്ന് വാഗ്ദാനം ചെയ്തു.
‘ഓരോ കുട്ടിയും ദൈവത്തില്‍ നിന്നുള്ള അത്ഭുതവും സമ്മാനവുമാണ്’ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കാനെത്തിയവരെ വാന്‍സ് അഭിനന്ദിച്ചു. പ്രോ ഫാമിലി ആയ ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് ഒരു സര്‍ക്കാര്‍ സേവകനെന്ന നിലയില്‍ തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലളിതമായി പറഞ്ഞാല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണം. നമ്മുടെ രാജ്യത്ത് കൂടുതല്‍ സന്തോഷമുള്ള കുട്ടികളെ വേണം. ഒപ്പം അവരെ ലോകത്തിലേക്ക് സ്വാഗതം ചെയ്യാനും വളര്‍ത്താനും ഉത്സുകരായ ചെറുപ്പക്കാരെയും ആവശ്യമാണ്. യുവാക്കളായ അമ്മമാര്‍ക്കും അപ്പന്‍മാര്‍ക്കും കുട്ടികളെ സ്വീകരിക്കാനും വളര്‍ത്താനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി ഗവണ്‍മെന്റ് പരിശ്രമിക്കുമെന്ന് വാന്‍സ് കൂട്ടിച്ചേര്‍ത്തു.
ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ് വര്‍ധിപ്പിക്കാനും ബോണ്‍-എലൈവ് അബോര്‍ഷന്‍ സര്‍വൈവേഴ്സ് ആക്ടിന് പിന്തുണ നല്‍കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനവും വാന്‍സ് പങ്കുവച്ചു. ഗര്‍ഭച്ഛിദ്രശ്രമം പരാജയപ്പെടുന്ന സാഹചര്യത്തില്‍ ജനിക്കുന്ന ശിശുക്കളുടെ ജീവന്‍ പരിരക്ഷിക്കുന്നതിന് ഡോക്ടര്‍മാര്‍ക്ക് ഉത്തരവാദിത്വം നല്‍കുന്ന നിയമമാണിത്. കൂടാതെ പ്രോസിക്യൂഷന്‍ നേരിടുന്ന പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ക്ക് ഇനി ഒരിക്കലും സര്‍ക്കാരിന്റെ ഭീഷണി ഉണ്ടാകില്ലെന്നും വാന്‍സ് വ്യക്തമാക്കി. മാര്‍ച്ച് ഫോര്‍ ലൈഫ് ജനുവരിയില്‍ നടക്കുന്ന ഒരൊറ്റ സംഭവമല്ലെന്നും മറിച്ച് ജീവന്റെ സംരക്ഷണത്തിനായ തുടര്‍ന്നു നടക്കുന്ന പ്രവര്ത്തനങ്ങള്ക്കൂടിയാണെന്
Leave a Comment
Your email address will not be published. Required fields are marked with *