Follow Us On

30

December

2024

Monday

ക്രിസ്ത്യൻ അത്‌ലറ്റിക് ക്ലബ്ബുകളെ സ്കൂളുകളിൽ നിരോധിക്കാൻ കഴിയില്ല: അമേരിക്കൻ കോടതി

ക്രിസ്ത്യൻ അത്‌ലറ്റിക് ക്ലബ്ബുകളെ സ്കൂളുകളിൽ നിരോധിക്കാൻ കഴിയില്ല: അമേരിക്കൻ കോടതി

വാഷിംഗ്ടൺ ഡി.സി: ലൈംഗികതയെക്കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട് പാലിച്ചതിനെത്തുടർന്ന് ഒരു ക്രിസ്ത്യൻ അത്‌ലറ്റിക് ക്ലബ്ബിനെ നിരോധിച്ച നടപടി റദ്ദാക്കിയ വാഷിങ്ടണിലെ ഒൻപതാം സർക്യൂട് കോടതിയിലെ ജഡ്ജിമാരുടെ പാനൽ, ഉടൻ തന്നെ ക്ലബ്ബിന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ഉത്തരവിട്ടു.

2019-ൽ നടന്ന സംഭവത്തിൽ കാലിഫോർണിയയിലെ സാൻ ജോസ് യൂണിഫൈഡ് സ്കൂൾ ജില്ലയിൽ, ക്രിസ്ത്യൻ അത്‌ലറ്റുകളുടെ ഫെലോഷിപ്പുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന വിദ്യാർത്ഥി ഗ്രൂപ്പുകളുടെ അംഗീകാരം റദ്ദാക്കിയിരുന്നു . വിവാഹമെന്നുള്ളത്‌ പുരുഷനും സ്ത്രീക്കും ഇടയിൽ സംഭവിക്കേണ്ടതാണെന്നും അവർ തമ്മിലുള്ള ലൈംഗിക പ്രവർത്തനങ്ങൾ മാത്രമേ അനുവദനീയമായിരിക്കൂ എന്നുള്ള നിയമാവലി അംഗങ്ങൾ അംഗീകരിക്കണമെന്നും ക്ലബ്ബുകൾ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഈ നിബന്ധന LGBTQ വ്യക്തികളോടുള്ള വിവേചനമാണെന്നു പറഞ്ഞാണ് സ്കൂളുകളിൽ ക്ലബ്ബിന്റെ പ്രവർത്തനം നിരോധിച്ചത്.

ഒരു ദശാബ്ദത്തിലേറെയായി സ്‌കൂൾ ജില്ലയിൽ അഫിലിയേറ്റഡ് ക്ലബ്ബുകൾ പ്രവർത്തിച്ചിരുന്നുവെങ്കിലും, മുകളിൽപ്പറഞ്ഞ കാരണം ചൂണ്ടിക്കാട്ടി സ്‌കൂളുകളിൽ നിന്ന് ക്ലബ്ബുകളെ നീക്കം ചെയ്യാനാരംഭിച്ചിരുന്നു. ഒരു കീഴ്‌ക്കോടതി സ്‌കൂൾ ജില്ലയ്‌ക്കൊപ്പം നിന്നെങ്കിലും 9-ാം സർക്യൂട്ട് അപ്പീൽ കോടതി ബുധനാഴ്ച തീരുമാനം അസാധുവാക്കുകയായിരുന്നു. പൊതുവിദ്യാലയങ്ങളിൽ ക്ലബ്ബുകൾക്ക് പ്രവർത്തനസ്വാതന്ത്ര്യം ഇതോടെ തിരിച്ചുകിട്ടിയിരിക്കുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?