Follow Us On

31

October

2020

Saturday

 • സിറിയ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ, ഭക്ഷ്യക്ഷാമം അതിരൂക്ഷം; ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ച് വത്തിക്കാൻ പ്രതിനിധി

  സിറിയ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ, ഭക്ഷ്യക്ഷാമം അതിരൂക്ഷം; ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ച് വത്തിക്കാൻ പ്രതിനിധി0

  ദമാസ്‌ക്കസ്: ഒരു പതിറ്റാണ്ടു നീണ്ട യുദ്ധത്തിന്റെ ക്ലേശങ്ങൾ നേരിടുന്ന സിറിയൻ ജനത, കൊറോണ വ്യാപനം ശക്തമായതോടെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണെന്ന് വെളിപ്പെടുത്തി സിറിയയിലെ വത്തിക്കാൻ പ്രതിനിധി (അപ്പസ്‌തോലിക് ന്യൂൺഷ്യോ) കർദിനാൾ മാരിയോ സെനാരി. വത്തിക്കാൻ പത്രമായ ‘ഒസർവത്താരോ റൊമാനോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിറിയൻ ജനത അനുഭവിക്കുന്ന ദയനീയത കർദിനാൾ പങ്കുവെച്ചത്. ‘നിരവധി വർഷങ്ങളായി തുടരുന്ന സംഘർഷത്തിൽ ക്ലസ്റ്റർ ബോംബ്, ബാരൽ ബോംബ് ഉൾപ്പെടെയുള്ള ആയുധങ്ങളാൽ നിരവധി സിറിയക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. മുൻകാലങ്ങളിൽ അത്തരം ബോംബുകളായിരുന്നെങ്കിൽ ഇപ്പോൾ ‘ദാരിദ്ര്യബോംബ്’ ആണ് സിറിയൻ

 • നാഴികക്കല്ലായി SW PRAYER; പ്രാർത്ഥനാശംസകൾ നേർന്ന് ആഗോള സഭാനേതൃത്വം

  നാഴികക്കല്ലായി SW PRAYER; പ്രാർത്ഥനാശംസകൾ നേർന്ന് ആഗോള സഭാനേതൃത്വം0

  മക്അലൻ: മാധ്യമാധിഷ്ഠിത സുവിശേഷവത്ക്കരണ ശുശ്രൂഷയിൽ നാഴികക്കല്ലായി ‘ശാലോം വേൾഡ് പ്രയർ’ (SW PRAYER) ചാനൽ ലോകജനതയ്ക്കുമുന്നിൽ മിഴിതുറന്നു. രാപ്പകൽ വ്യത്യാസമില്ലാതെ 24 മണിക്കൂറും തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കുന്ന മാധ്യമ സംരംഭമാണ് ‘ശാലോം വേൾഡ് പ്രയർ’. മഹാമാരി ലോകരാജ്യങ്ങളെ ഒന്നടങ്കം അലട്ടുമ്പോൾ കാലത്തിന്റെ വിളി തിരിച്ചറിഞ്ഞ് ശാലോം തുടക്കംകുറിച്ച സംരംഭത്തെ പ്രാർത്ഥനാശംസകളുമായി ആഗോള സഭ വരവേറ്റതും ശ്രദ്ധേയമായി. ചിതറിക്കിടക്കുന്ന ദൈവജനത്തിലേക്ക് ചെന്നെത്തുക, ഒരുമിച്ചുചേർത്ത ദൈവജനത്തെ ശക്തീകരിക്കുക എന്നീ ലക്ഷ്യവുമായി ശുശ്രൂഷ ചെയ്യുന്ന ‘ശാലോം വേൾഡി’ന്റെ നാലാമത്തെ ചാനലാണ് ‘ശാലോം

 • ജീവന്റെ വേട്ടക്കാരല്ല, സംരക്ഷകരാകണം നാം, അതാണ് നമ്മുടെ വിളി; സൃഷ്ടിയുടെ കാവലാളാകാൻ പാപ്പയുടെ ആഹ്വാനം

  ജീവന്റെ വേട്ടക്കാരല്ല, സംരക്ഷകരാകണം നാം, അതാണ് നമ്മുടെ വിളി; സൃഷ്ടിയുടെ കാവലാളാകാൻ പാപ്പയുടെ ആഹ്വാനം0

  വത്തിക്കാൻ സിറ്റി: ജീവന്റെ വേട്ടക്കാരല്ല, സംരക്ഷകരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഈ കരുതൽ, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ കാര്യത്തിലും, അതായത്, ഭൂമിയുടെയും സകല ചരാചരങ്ങളുടെയും കാര്യത്തിൽ ഉണ്ടാകണമെന്നും പാപ്പ ഓർമിപ്പിച്ചു. സാൻ ദമാസോ ചത്വരത്തിലെ പൊതുദർശനത്തിനെത്തിയ വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സൃഷ്ടിയുമായുള്ള നമ്മുടെ ബന്ധം പലപ്പോഴും ശത്രുക്കൾ തമ്മിലുള്ളതു പോലാണ്. എന്റെ നേട്ടത്തിനായി സൃഷ്ടിയെ നശിപ്പിക്കുക എന്നതാണത്. ഇതിന് വലിയ വില കൊടുക്കേണ്ടി വരും. നമുക്ക് ആതിഥ്യമരുളുന്ന പൊതുഭവനത്തെ പരിപാലിക്കാതെ ഭൗതിക തലത്തിൽ

 • ‘ശാലോം വേൾഡ് പ്രയർ’ ചാനൽ സെപ്തം.14 മുതൽ

  ‘ശാലോം വേൾഡ് പ്രയർ’ ചാനൽ സെപ്തം.14 മുതൽ0

  മക്അലൻ: തിരുസഭയ്ക്കും ലോക ജനതയ്ക്കുംവേണ്ടി ദിനരാത്ര ഭേദമില്ലാതെ പ്രാർത്ഥനകൾ ഉയർത്താൻ 24 മണിക്കൂറും തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കുന്ന ‘ശാലോം വേൾഡ് പ്രയർ’ (SW PRAYER) ചാനൽ ഇന്ന് മുതൽ (സെപ്തംബർ 14) വിശ്വാസികളിലേക്ക്. വിവിധ ദൈവാലയങ്ങളിലെ ശുശ്രൂഷകൾ തത്‌സമയം ലഭ്യമാക്കുന്നതിൽനിന്ന് വ്യത്യസ്ഥമായി, ‘ശാലോം വേൾഡ് പ്രയറി’നുവേണ്ടി പ്രത്യേകം അർപ്പിക്കുന്ന ശുശ്രൂഷകൾ ലഭ്യമാക്കുന്നു എന്നതാവും പുതിയ ചാനലിന്റെ സവിശേഷത. അമേരിക്കയിലെ മക്അലനിൽനിന്ന് സംപ്രേഷണം ചെയ്യുന്ന ‘ശാലോം വേൾഡ്’ ഇംഗ്ലീഷ് ചാനലിന്റെ നാലാമത്തെ ചാനലാണ് ‘ശാലോം വേൾഡ് പ്രയർ’. ദിവ്യബലി, ദിവ്യകാരുണ്യ

 • വിശുദ്ധ അസീസി സ്പർശിച്ചു; ‘ക്രിസ്റ്റ്യാനിറ്റി ടുഡേ’ മുൻ ചീഫ് എഡിറ്റർ മാർക്ക് ഗില്ലി സകുടുംബം കത്തോലിക്കാ സഭയിലേക്ക്

  വിശുദ്ധ അസീസി സ്പർശിച്ചു; ‘ക്രിസ്റ്റ്യാനിറ്റി ടുഡേ’ മുൻ ചീഫ് എഡിറ്റർ മാർക്ക് ഗില്ലി സകുടുംബം കത്തോലിക്കാ സഭയിലേക്ക്0

  സച്ചിൻ എട്ടിയിൽ പ്രമുഖ പ്രൊട്ടസ്റ്റന്റ് മാസികയായ ‘ക്രിസ്ത്യാനിറ്റി ടുഡേ’യുടെ മുൻ ചീഫ് എഡിറ്ററും അംഗ്ലിക്കൻ സഭാംഗവുമായിരുന്ന മാർക്ക് ഗില്ലി സകുടുംബം കത്തോലിക്കാ സഭയിലേക്ക്. ജോലിയറ്റ് രൂപതയുടെ സെന്റ് റേയ്മണ്ട് നോനാട്ടസ് കത്തീഡ്രലിൽ സെപ്തംബർ 13നാണ് ഗില്ലിയും ഭാര്യ ബാർബറയും കത്തോലിക്കാ സഭാവിശ്വാസം സ്വീകരിക്കുന്നത്. മറ്റു മതങ്ങളിലും സഭാ വിശ്വാസങ്ങളിലും ഇല്ലാത്ത ഒരു പൂർണത കത്തോലിക്കാസഭയിൽ ഉണ്ടെന്ന തിരിച്ചറിവാണ് നിർണായകമായ ഈ തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് ഗില്ലി സാക്ഷ്യപ്പെടുത്തുന്നു. പ്രമുഖ പ്രൊട്ടസ്റ്റന്റ് പാസ്റ്ററായിരുന്ന ബില്ലി ഗ്രഹാം തുടക്കമിട്ട മാസികയാണ്

 • കുമ്പസാര രഹസ്യം വെളിപ്പെടുത്താനാവില്ല; ആവർത്തിച്ച് ഉറപ്പിച്ച് ഓസ്‌ട്രേലിയൻ സഭ

  കുമ്പസാര രഹസ്യം വെളിപ്പെടുത്താനാവില്ല; ആവർത്തിച്ച് ഉറപ്പിച്ച് ഓസ്‌ട്രേലിയൻ സഭ0

  ക്വീൻസ്‌ലാൻഡ്: കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നത് സഭയുടെ കാനോനിക നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ, കുമ്പസാരം എന്ന കൂദാശയിൽ ഒരു വ്യക്തി ഏറ്റുപറയുന്ന വിവരങ്ങൾ രഹസ്യമായിതന്നെ സൂക്ഷിക്കുമെന്ന് ആവർത്തിച്ചുറപ്പിച്ച് ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സഭ. കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിരാക്കുന്ന നിയമം ക്വീൻസ്‌ലാൻഡ് സംസ്ഥാനം ഇക്കഴിഞ്ഞ ദിവസം പാസാക്കിയെങ്കിലും, കാനോനിക നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ ഇക്കാര്യത്തിൽ പുനർവിചിന്തനമില്ല എന്ന നിലപാടിലാണ് സഭാ നേതൃത്വം. കുട്ടികൾക്ക് എതിരായ ലൈംഗീക പീഡനം തടയാൻ, പീഡനം സംബന്ധിച്ച കുമ്പസാര രഹസ്യങ്ങൾ അധികാരികളോട് വെളിപ്പെടുത്തണമെന്നാണ് നിയമം. അതായത്, പീഡനത്തിനിരയായ

 • ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി കാലം ചെയ്തു

  ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി കാലം ചെയ്തു0

  കോഴിക്കോട്: മുംബൈയിലെ കല്യാൺ രൂപതയുടെ പ്രഥമ ഇടയനും താമരശേരി രൂപതയുടെ ബിഷപ്പ് എമരിത്തൂസുമായ മാർ പോൾ ചിറ്റിലപ്പിള്ളി (86) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് (സെപ്തം. ആറ്) വൈകിട്ട് 6.45നായിരുന്നു വിയോഗം. മൃതസംസ്‌കാര വിവരങ്ങൾ ഉടൻ തീരുമാനിക്കും. തൃശൂർ അതിരൂപത മറ്റം ഇടവക ചിറ്റിലപ്പിള്ളി ചുമ്മാർ^കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളിൽ ആറാമനായി 1934 ഫെബ്രുവരി ഏഴിനായിരുന്നു ജനനം. തേവര എസ്.എച്ച് കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം 1953ൽ സെമിനാരിയിൽ ചേർന്നു. മംഗലപ്പുഴ മേജർ സെമിനാരി, റോമിലെ ഉർബൻ യൂണിവേഴ്‌സിറ്റി

 • സെലിബ്രിറ്റി വേദികൾക്ക് വിട; സുപ്രശസ്ത വയലിനിസ്റ്റ് മറ്റിസ് ക്രിസ്തുവിന്റെ ബലിവേദിയിലേക്ക്

  സെലിബ്രിറ്റി വേദികൾക്ക് വിട; സുപ്രശസ്ത വയലിനിസ്റ്റ് മറ്റിസ് ക്രിസ്തുവിന്റെ ബലിവേദിയിലേക്ക്0

  സച്ചിൻ എട്ടിയിൽ സ്ലോവാക്യയിലെ സുപ്രശസ്ത വയലിനിസ്റ്റ് ആന്ധ്രജ് മറ്റിസ് ഇനി ക്രിസ്തുവിന്റെ പുരോഹിതൻ. തന്റെ സംഗീതപ്രകടനം ശ്രവിക്കാൻ യൂറോപ്പ്യൻ വേദികളിൽ തിങ്ങിക്കൂടിയവർ സൃഷ്ടിച്ച ആരവങ്ങൾക്കിടയിലും ദൈവവിളി ശ്രവിച്ചു എന്നതുമാത്രമല്ല, താരപ്പകിട്ടുകളോട് വിടപറഞ്ഞ് ക്രിസ്തുവിനോട് ‘യേസ്’ മൂളി എന്നതും മറ്റിസിന്റെ പൗരോഹിത്യത്തെ കൂടുതൽ മിഴിവുറ്റതാക്കുന്നു. കത്തോലിക്കാ സഭയിലെ ‘ഒപ്പൂസ് ദേയി’ പ്രസ്ഥാനത്തിനുവേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെട്രോ പരോളിനിൽനിന്നാണ് മറ്റിസ് തിരുപ്പട്ടം സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം മറ്റ് 28 പേർകൂടി ‘ഒപ്പൂസ് ദേയി’ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. വളരെ ചെറുപ്പത്തിൽ

Latest Posts

Don’t want to skip an update or a post?