ഭീകരാക്രമണം ജമ്മു-ശ്രീനഗര് ബിഷപ് അപലപിച്ചു
- Featured, INDIA, LATEST NEWS
- May 2, 2025
മെൽബൺ: സെന്റ് അൽഫോൻസാ കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിലുള്ള സീറോ മലബാർ കൾച്ചറൽ സെന്ററിന്റെ (എസ്.എം.സി.സി) പ്രഥമ സീറോ മലബാർ ‘യംഗ് ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ’ പുരസ്‌കാരത്തിന് കത്തീഡ്രൽ ഇടവകാംഗം ജൊവാൻ സെബാസ്റ്റ്യൻ അർഹയായി. വിക്‌ടോറിയയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും 18നും 35 വയസ്സിനും ഇടയിൽ പ്രായമുള്ള യുവജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് ഫൈനൽ റൗണ്ടിലെത്തിയ നാലു പേരിൽ നിന്നാണ് ജോവാൻ സെബാസ്റ്റ്യൻ പുരസ്‌കാരത്തിന് അർഹയായത്. സീറോ മലബാർ പാരമ്പര്യങ്ങളും സംസ്‌കാരവും രൂപതയിലെ യുവതലമുറയിലേക്ക് കൈമാറാനും അവരിൽ നേതൃത്വപാടവം
പേപ്പൽ പര്യടനം ശാലോം വേൾഡിൽ തത്സമയം വത്തിക്കാൻ സിറ്റി: അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഫ്രഞ്ച് നഗരമായ മാർസിലിയയിലെത്തുന്ന വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ സ്വീകരിക്കാൻ നാടും നഗരവും ഒരുങ്ങി. ഫ്രാൻസിസ് പാപ്പ ഫ്രാൻസിൽ പര്യടനത്തിന് എത്തുന്നത് ഇത് രണ്ടാം തവണയാണെങ്കിലും 1533 ൽ ക്ലെമെന്റ് ഏഴാമൻ പാപ്പയുടെ പര്യടനത്തിനുശേഷം ഇതാദ്യമായാണ് മർസിലിയ പേപ്പൽ പര്യടനത്തിന് വേദിയാകുന്നത്. സെപ്തംബർ 17മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ‘മെഡിറ്ററേനിയൻ സംഗമ’ത്തെ അഭിസംബോധന ചെയ്യാനാണ് 22, 23 തീയതികളിൽ പാപ്പ ഇവിടെ എത്തുക. മെഡിറ്ററേനിയൻ
നേപ്പിൾസ്: നൂറ്റാണ്ടുകൾക്ക് ഇപ്പുറവും ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത അത്ഭുത പ്രതിഭാസത്തിന് വീണ്ടും സാക്ഷ്യം വഹിച്ച് ഇറ്റലിയിലെ നേപ്പിൾസ് നഗരവും ലോകവും. ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയസിന്റെ രക്തം ഇത്തവണയും ഒഴുകി- അതേ ദിനത്തിൽ, അതേ സമയത്തുതന്നെ! വിശുദ്ധന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 19ന് രാവിലെ 10.00ന് തന്നെയാണ് നേപ്പിൾസിന്റെ മധ്യസ്ഥൻകൂടിയായ വിശുദ്ധ ജാനുയേരിയസിന്റെ രക്തം അലിയുന്ന അത്ഭുതം വീണ്ടും സംഭവിച്ചത്. നേപ്പിൾസ് ആർച്ച്ബിഷപ്പ് ഡൊമിനിക്കോ ബറ്റാഗ്ലിയയാണ് അത്ഭുതം സംഭവിച്ച വിവരം തിരുക്കർമമധ്യേ അറിയിച്ചത്. വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട
വത്തിക്കാൻ സിറ്റി: റഷ്യൻ ആക്രമണംമൂലം യുദ്ധക്കെടുതി രൂക്ഷമായ കിഴക്കൻ യുക്രൈനിലെ ജനതയ്ക്ക് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ സഹായം. കേടുകൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണവും ശീതകാല വസ്ത്രങ്ങളും ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ നിറച്ച ട്രക്ക് കഴിഞ്ഞ ദിവസമാണ് കിഴക്കൻ യുക്രൈനിൽ എത്തിച്ചത്. പാകം ചെയ്ത ഭക്ഷണം, ശീതകാല വസ്ത്രം എന്നിവയ്ക്കു പുറമെ ധാന്യമാവ്, കേടുകൂടാതെ സൂക്ഷിക്കാവുന്ന തക്കാളി, പാസ്ത, മധുരപലഹാരങ്ങൾ എന്നിവയും എത്തിച്ചിട്ടുണ്ട്. കൊറിയൻ ഫാക്ടറി വത്തിക്കാന് സംഭാവന ചെയ്ത മൂന്ന് ലക്ഷം ഭക്ഷണ കിറ്റുകളും മറ്റ് അവശ്യവസ്തുക്കളും പാപ്പ യുക്രൈനിലേക്ക്
വാഷിംഗ്ടൺ ഡി.സി: ജീവന്റെ സംസ്‌ക്കാരത്തിനുനേർക്കുള്ള ആക്രമണങ്ങൾ ശക്തിപ്പെടുമ്പോൾ, രാജ്യത്തെ വിശുദ്ധിയിലേക്ക് നയിക്കാൻ ‘റോസറി കോസ്റ്റ് ടു കോസ്റ്റ്’ ജപമാലയജ്ഞത്തിന് തയാറെടുത്ത് അമേരിക്കയിലെ വിശ്വാസീസമൂഹം. ജപമാല പ്രാർത്ഥനാ കൂട്ടായ്മയായ ‘ഹോളി ലീഗ് ഓഫ് നേഷൻസി’ന്റെ നേതൃത്വത്തിൽ ജപമാലരാജ്ഞിയുടെ തിരുനാളായ ഒക്ടോബർ ഏഴിന് സംഘടിപ്പിക്കുന്ന ‘റോസറി കോസ്റ്റ് ടു കോസ്റ്റി’ൽ ആയിരക്കണക്കിന് വിശ്വാസികൾ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗർഭത്തിൽ ഉരുവാകുന്നതുമുതൽ സ്വാഭാവിക മരണംവരെയുള്ള ജീവന്റെ സംരക്ഷണം, വിവാഹ- കുടുംബ സംവിധാനങ്ങളുടെ വിശുദ്ധീകരണം എന്നിവയാണ് പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങൾ. ഈസ്റ്റേൺ സമയം വൈകിട്ട്
വാഷിംഗ്ടൺ ഡി.സി: ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അണിചേരുന്ന ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 30ന്. പീഡിത ക്രൈസ്തവർക്കായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ ‘ഫോർ ദ മാർട്ടിയേഴ്സി’ന്റെ ആഭിമുഖ്യത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ൽ ആയിരങ്ങൾ അണിചേരും. ഇത് നാലാം വർഷമാണ് ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെടുന്നത്. തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ന് തുടർച്ചയായി മൂന്നാം തവണയും വേദിയാകുന്നു എന്നതും സവിശേഷതയാണ്.
കാലിഫോർണിയ: ലോകമെമ്പാടുമുള്ള ഐ ഫോൺ പ്രേമികൾ, ഐ ഫോൺ 15 നു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ആപ്പിൾ കമ്പനിയുടെ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ജനനവുമായി ബന്ധപ്പെട്ടു പുറത്തുവന്ന ചില വിവരങ്ങൾ ശ്രദ്ധിക്കപ്പെടുന്നു. 1955 ഫെബ്രുവരി 24 നായിരുന്നു സിറിയൻ വംശജനായ അബ്ദുൾഫത്താഹ് ജൻഡാലിയുടെയും അമേരിക്കൻ പൗരയായ ജോവാൻ ഷീബിളിന്റെയും മകനായി സ്റ്റീവൻ പോൾ ജോബ്‌സ് ജനിച്ചത്. ഇരുവരുടെയും വിവാഹത്തിന് മുൻപ് അവർക്കുണ്ടായ തിനാൽ സ്റ്റീവിനെ ജനനത്തെ തുടർന്ന് അവർ ഉപേക്ഷിക്കുകയായിരുന്നു. അവരുടെ
സാവോ പോളോ(ബ്രസീൽ) :’ദി ഫിനോമിനൻ’എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ലോക ഫുട്ബോൾ ഇതിഹാസം റൊണാൾഡോ ലൂയിസ് നസാരിയോഡാലിമ തന്റെ നാൽപ്പത്താറാം വയസിൽ മാമോദീസ സ്വീകരിച്ച് കത്തോലിക്കാ സഭാംഗമായി. ബ്രസീലിലെ പ്രസിദ്ധ ഗായകൻ കൂടിയായ ഫാ. ഫാബിയോ ഡിമെല്ലോയാണ് സാവോപോളോയിലെ സാൻ ജോസ് ഡോജാർഡിം യൂറോപ്പ ദേവാലയത്തിൽ നടന്ന ശുശ്രൂഷാ മധ്യേ റൊണാൾഡോയ്ക്ക് മാമോദീസ നൽകി സഭയിലേക്ക് സ്വീകരിച്ചത്. ബ്രസീലിയൻ ടീമിനൊപ്പം രണ്ട് തവണ ലോക ചാമ്പ്യനായ റൊണാൾഡോ താൻ മാമോദീസാ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ച
Don’t want to skip an update or a post?