നിക്കാരാഗ്വന് ഗവണ്മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്വാരസിനെ സിനഡിലേക്ക് തിരഞ്ഞെടുത്തു
- AMERICA, EUROPE, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- September 18, 2024
കറുകുറ്റി: ‘ശാലോം വേൾഡ്’ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ മാതാവും പരേതനായ വർഗീസ് പാലാട്ടിയുടെ ഭാര്യയുമായ റോസി വർഗീസ് (77) നിര്യാതയായി. മൃതസംസ്ക്കാരം മേയ് ആറ് രാവിലെ 9.30ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദൈവാലയത്തിൽ. ഏപ്രിൽ നാലിന് അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. മാമ്പ്ര പറവൂക്കാരൻ കുടുംബാംഗമാണ്. മറ്റ് മക്കൾ: റെജി ജോയി, റിക്സി ജിനു. മരുമക്കൾ: എ. പി ജോയ് ആക്കൂന്നത്ത്, ജിനുമോൻ കെ. ജോൺസൺ കുത്തൂർ.
ലാഹോര്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില് മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക അഭിഭാഷകനായ ഖാലില് താഹിര് സിന്ധു നിയമിതനായി. പാക്കിസ്ഥാനില് ഏറ്റവുമധികം ക്രൈസ്തവര് വസിക്കുന്ന പ്രവിശ്യയാണ് രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ ഹൃദയഭൂമിയായ പഞ്ചാബ് പ്രവിശ്യ. സിഖ് മതത്തിന്റെ പ്രതിനിധിയായ സര്ദാര് രമേശ് സിംഗ് അറോറയാണ് പ്രവിശ്യയുടെ ന്യൂനപക്ഷവിഭാഗങ്ങള്ക്കായുള്ള മന്ത്രി. നേരത്തെ പഞ്ചാബ് പ്രവിശ്യയില് പാര്ലമെന്ററികാര്യ മന്ത്രിയായും, ആരോഗ്യമന്ത്രി യായും, ന്യൂനപക്ഷങ്ങള്ക്കായുള്ള മന്ത്രിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഫൈസലാബാദില് നിന്നുള്ള സിന്ധു, മതനിന്ദാ കേസുകള് ഉള്പ്പെടെയുള്ള കേസുകളില് ക്രൈസ്തവര്ക്ക് ശക്തമായ
ഇന്ന് ഏപ്രില് 23 പരിശുദ്ധ കത്തോലിക്കാ സഭ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ ( വിശുദ്ധ ജോര്ജ്ജ് ) തിരുനാള് ആഘോഷിക്കുന്ന പുണ്യ ദിനം…. ക്രിസ്തുവിനെ ഏറ്റു പറഞ്ഞു ജീവിക്കുന്നതിലൂടെ, വിശ്വാസം സംരക്ഷിക്കുന്നതിലൂടെ രക്തം ചിന്തുന്നവര് സ്വര്ഗ്ഗത്തില് മാത്രമല്ല ഈ ലോകത്തിലും ക്രിസ്തുവിന്റെ പ്രകാശം പരത്തുന്നു…. മെറ്റാഫ്രാസ്റ്റെസ് നല്കുന്ന വിവരണമനുസരിച്ച് മൂന്നാം നൂറ്റാണ്ടില് വിശുദ്ധ ഗീവര്ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്…. വിശുദ്ധന്റെ മാതാപിതാക്കള് കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു…. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന് തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി…. വിശുദ്ധന്റെ
ലെയോ പതിമൂന്നാമന് മാര്പാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗാല്ഗിനിയുടെ അധ്യാപകയുമായിരുന്ന വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ മധ്യസ്ഥതയിലുള്ള അത്ഭുതം ഫ്രാന്സിസ് മാര്പാപ്പ അംഗീകരിച്ചു. ബ്രെയിന് ഡെത്തിലേക്ക് വഴുതി വീഴുകയായിരുന്ന ബ്രസീലില് നിന്നുള്ള പൗലോ എന്ന വ്യക്തിയുടെ അത്ഭുതസൗഖ്യമാണ് പാപ്പ അംഗീകരിച്ചത്. മരത്തില് നിന്ന് വീണ് പൗലോ കോമയിലായിരുന്ന സമയത്ത് കരിസ്മാറ്റിക്ക് കൂട്ടായ്മയിലെ അംഗങ്ങള് വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്ത്ഥിക്കുകയും അത്ഭുതകരമായി സൗഖ്യമാക്കപ്പെട്ട പൗലോ ഒരു മാസത്തിനുള്ളില് തന്നെ ആശുപത്രി വിടുകയുമായിരുന്നു. ഈ അത്ഭുതം അംഗീകരിച്ചതോടെ
പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ. നികുതി പിരിക്കാനാണ് അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയതെന്നാണ് തഹസിൽദാർ നല്കിയ സര്ക്കുലറില് പറയുന്നത്. ക്രൈസ്തവര് ഏറെ പരിപാവനമായി ആചരിക്കുന്ന വിശുദ്ധവാരത്തിലെ അവധി ദിനങ്ങള് പ്രവര്ത്തി ദിനമാക്കുന്ന സര്ക്കാര് നിലപാടിനെതിരെ നേരത്തെ പ്രതിഷേധം ഉയര്ന്നിരിന്നു. പ്രതിഷേധത്തിന് പിന്നാലെ മാര്ച്ച് 31 ഈസ്റ്റര് ദിനത്തില് മൂല്യനിര്ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുവാന് അധ്യാപകര്ക്ക് നല്കിയ നിര്ദേശം പിന്വലിച്ചിരിന്നു. വ്യാജ പ്രചാരണം എന്നായിരിന്നു മന്ത്രി വി
സാത്താനിസ്റ്റുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനം എന്ന് വിശേഷിക്കപ്പെട്ട സാത്താന്കോണ് എന്ന സമ്മേളം 2023 ഏപ്രില് 28-30 വരെ ബോസ്റ്റണില് വച്ചാണ് അരങ്ങേറിയത്. ഇത്തരം ഒരു സമ്മേളനത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചാല് അനാവശ്യമായ ജനശ്രദ്ധ ഈ പരിപാടിക്ക് ലഭിക്കുമെന്നും അതല്ല പ്രതികരിച്ചില്ലെങ്കില് അത് വിശ്വാസതീക്ഷ്ണതയുടെ കുറവാണെന്നുമുള്ള രണ്ട് തരത്തിലുള്ള അഭിപ്രായം വിശ്വാസികളുടെ ഇടയില് തന്നെ അന്ന് ഉയിര്ന്നുവന്നു. എന്നാല് ഈ സമ്മേളനത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്ക്കും പരിഹാരപ്രാര്ത്ഥനകള്ക്കും ഫലമുണ്ടായിരിക്കുന്നു എന്നാണ് നിലവിലെ സംഭവവികാസങ്ങള് സൂചിപ്പിക്കുന്നത്. കാരണം, സംഘാടകര് തന്നെ ഈ
ഡബ്ലിന്: പരമ്പരാഗതമായ വിവാഹവും മാതൃത്വവുമായി ബന്ധപ്പെട്ട ഭാഗങ്ങള് ഭരണഘടനയില് നിന്ന് നീക്കം ചെയ്യാനുള്ള ഐറിഷ് ഗവണ്മെന്റ് നീക്കം പരാജയപ്പെട്ടു. അയര്ലണ്ടിലെ എല്ലാ പ്രധാന രാഷ്ട്രീയ പാര്ട്ടികളുടെയും പിന്തുണയോടെ ഭരണഘടന ഭേദഗതിക്കായി കൊണ്ടുവന്ന രണ്ട് ഹിതപരിശോധനകളിലാണ് ജനങ്ങള് വലിയ ഭൂരിപക്ഷത്തോടെ പരമ്പരാഗതമായ വിവാഹത്തിനും മാതൃത്വത്തിന്റെയും പ്രാധാന്യത്തിനുള്ള തങ്ങളുടെ പിന്തുണ വ്യക്തമാക്കിയത്. വിവാഹതിരായ കുടുംബങ്ങള്ക്കൊപ്പം ലിവിംഗ് റ്റുഗതര് പോലുള്ള ബന്ധങ്ങളില് ദീര്ഘനാള് കഴിയുന്നവരെയും കുടുംബത്തിന്റെ പരിധിയില് ഉള്പ്പെടുത്തുവാനുള്ള ഭരണഘടനാഭേദഗതിയായ ‘ഫാമിലി അമെന്റ്മെന്റി’നെതിരെ ജനഹിതപരിശോധനയില് പങ്കെടുത്ത 68 ശതമാനമാളുകളാണ് വോട്ടു ചെയ്തത്.
Don’t want to skip an update or a post?