Follow Us On

05

December

2023

Tuesday

  • മോഷണം, കുമ്പസാരം, മാനസാന്തരം; വിശുദ്ധ വസ്തുക്കൾ തിരികെ നൽകി

    മോഷണം, കുമ്പസാരം, മാനസാന്തരം; വിശുദ്ധ വസ്തുക്കൾ തിരികെ നൽകി0

    ടൊറെവീജ(സ്പെയിൻ): ടൊറെവീജയിലെ ഒരു ചാപ്പലിൽ നിന്നും മോഷ്ടിച്ച വിവിധ വിശുദ്ധ വസ്തുക്കൾ തിരികെ നൽകി മോഷ്ടാക്കൾ. ഒറിഹുവേല രൂപതയിൽ സ്ഥിതി ചെയ്യുന്ന ചാപ്പലിൽ നിന്നും മോഷ്ടിച്ച വിശുദ്ധ വസ്തുക്കൾ കുമ്പസാരത്തെത്തുടർന്നാണ് മോഷ്ടാക്കൾ തിരിച്ചു കൊടുത്തതെന്ന് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് മുന്നില്ലാണ് വെളിപ്പെടുത്തിയത്. നവംബർ 5 ഞായറാഴ്ച പുലർച്ചെയാണ് ടൊറെവീജയിലെ ക്വിറോൺ ഹോസ്പിറ്റലിലെ ചാപ്പലില്‍ അതിക്രമിച്ചു കയറിയ മോഷ്ട്ടാക്കള്‍ വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്ന കുസ്തോതിയും, അൾത്താരയിലെ കുരിശും, പ്രാർത്ഥനാ പുസ്തകങ്ങളും അടക്കം നിരവധി വിശുദ്ധ വസ്തുക്കള്‍ അവിടെ നിന്ന്

  • മിസിസാഗ സീറോ മലബാർ രൂപതയ്ക്ക് പിറന്നാൾ സമ്മാനം; ഡീക്കൻ ഫ്രാൻസിസ് സാമുവേൽ പൗരോഹിത്യ ശുശ്രൂഷയിലേക്ക്

    മിസിസാഗ സീറോ മലബാർ രൂപതയ്ക്ക് പിറന്നാൾ സമ്മാനം; ഡീക്കൻ ഫ്രാൻസിസ് സാമുവേൽ പൗരോഹിത്യ ശുശ്രൂഷയിലേക്ക്0

    മിസിസാഗ: കാനഡയിലെ സീറോ മലബാർ സമൂഹത്തിനിത് ആഹ്ലാദത്തിന്റെ ദിനങ്ങൾ. രാജ്യത്തെ പ്രഥമ സീറോ മലബാർ രൂപതയായ മിസിസാഗ രൂപത അതിന്റെ ഒൻപതാം സ്ഥാപന വാർഷികം ആഘോഷിക്കുമ്പോൾ കാനഡയിൽ നിന്നുള്ള ആദ്യത്തെ സീറോ മലബാർ വൈദികനായി ഡീക്കൻ ഫ്രാൻസിസ് സാമുവേൽ അക്കരപ്പറ്റിയാക്കൽ അഭിഷിക്തനാകുന്നു. നവംബർ 18 കനേഡിയൻ സമയം രാവിലെ 9.30ന് (2.30 PM GMT/ 8.00 PM IST/ NOV. 19- 1.30 AM AEDT) ടൊറോന്റോയിലെ സ്‌കാർബറോ സെന്റ് തോമസ് ഫൊറോനോ ദേവാലയത്തിൽ രൂപതാ ബിഷപ്പ്

  • മയക്കുമരുന്നിനെതിരെ പ്രത്യേക നിയോഗവുമായി മെക്സിക്കൻ രൂപതാ മെത്രാൻ ഗ്വാഡലൂപ്പയില്‍

    മയക്കുമരുന്നിനെതിരെ പ്രത്യേക നിയോഗവുമായി മെക്സിക്കൻ രൂപതാ മെത്രാൻ ഗ്വാഡലൂപ്പയില്‍0

    മെക്സിക്കോ സിറ്റി: മയക്കുമരുന്ന് കടത്തുമൂലം ക്രമസമാധാനം തകർന്ന തന്റെ രൂപതയ്ക്കുവേണ്ടി പ്രത്യേക പ്രാർത്ഥന നിയോഗവുമായി മെക്സിക്കന്‍ രൂപതാ മെത്രാൻ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഗ്വാഡലൂപ്പയില്‍. അപ്പാറ്റ്സിൻഗാൻ രൂപതയുടെ മെത്രാൻ ബിഷപ്പ് ക്രിസ്റ്റോബാൽബാൾ ഗാർസിയയാണ് ഗ്വാഡലൂപ്പ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിലെത്തി സമാധാനത്തിനു വേണ്ടി പ്രാർത്ഥിച്ചത്. ‘സമാധാനത്തിനുവേണ്ടി നിലവിളിക്കുന്ന തീർത്ഥാടകർ’ എന്ന ആപ്തവാക്യവും പേറി അറുനൂറോളം വരുന്ന തീർത്ഥാടകരും ബിഷപ്പിനെ അനുഗമിച്ചിരുന്നു. മയക്കുമരുന്നിന്റെ പ്രശ്നങ്ങൾ രൂക്ഷമായി ബാധിച്ച മിചോക്കൻ സംസ്ഥാനത്താണ് അപ്പാറ്റ്സിൻഗാൻ. ലോകത്തെ ഏറ്റവും പ്രശ്ന ബാധിതമായ നഗരങ്ങളുടെ

  • ‘റെഡ് വെനസ്‌ഡേ’: പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവം.22ന് ദൈവാലയങ്ങൾ ചുവപ്പ് അണിയും!

    ‘റെഡ് വെനസ്‌ഡേ’: പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവം.22ന് ദൈവാലയങ്ങൾ ചുവപ്പ് അണിയും!0

    യു.കെ: വിശ്വാസത്തെപ്രതി ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കുന്ന ‘റെഡ് വെനസ്ഡേ’ (ചുവപ്പ് ബുധൻ) ആചരണം നവംബർ 22ന്. രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ചുവപ്പ് നിറത്തിൽ ദൈവാലയങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നിർമിതികൾ വർണാഭമാക്കുന്നതാണ് അന്നേ ദിനത്തിന്റെ പ്രധാന സവിശേഷത. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉദ്യമത്തിൽ ഈ വർഷം നിരവധി ദൈവാലയങ്ങളും സ്മാരകങ്ങളും പൊതുമന്ദിരങ്ങളും അണിചേരുമെന്ന്

  • വളർച്ചയുടെ പുതിയ പടവിലേക്ക് കാനഡയിലെ സീറോ മലബാർ സഭ; പ്രഥമ എപ്പാർക്കിയൽ അസംബ്ലിക്ക് ഒരുങ്ങി മിസിസാഗ രൂപത

    വളർച്ചയുടെ പുതിയ പടവിലേക്ക് കാനഡയിലെ സീറോ മലബാർ സഭ; പ്രഥമ എപ്പാർക്കിയൽ അസംബ്ലിക്ക് ഒരുങ്ങി മിസിസാഗ രൂപത0

    മിസിസാഗ: കാനഡയിലെ സീറോ മലബാർ സമൂഹത്തിന്റെ ഏകോപനവും തനത് വിശ്വാസപരിപോഷണവും സാധ്യമാക്കുന്ന മിസിസാഗ സീറോ മലബാർ രൂപതയിൽ പ്രഥമ എപ്പിസോപ്പൽ അസംബ്ലി. ബാലാരിഷ്ടതകൾ അതിജീവിച്ച് മിസിസാഗ രൂപത ഒൻപതാം പിറന്നാളിലേക്ക് പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ എപ്പാർക്കിയൽ അസംബ്ലി രൂപതയുടെ വളർച്ചാ നാൾവഴിയിൽ സുപ്രധാനമാകും. രൂപതാധ്യക്ഷന്റെ അധ്യക്ഷതയിലുള്ള സമഗ്രമായ കൂടിയാലോചനാ സംവിധാനമാണ് എപ്പാർക്കിയൽ അസംബ്ലി. നവംബർ ഒൻപതു മുതൽ 12വരെ ഒന്റാരിയോയിലെ ഓറഞ്ച് വിൽ ‘വാലി ഓഫ് മദർ ഓഫ് ഗോഡ് സെന്ററാ’ണ് അസംബ്ലിക്ക് വേദിയാകുക. രൂപതയുടെ

  • ഡിസംബറില്‍ വീണ്ടും ദുബായ് സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ

    ഡിസംബറില്‍ വീണ്ടും ദുബായ് സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പ വീണ്ടും യു എ ഇ സന്ദർശിക്കുമെന്ന് സൂചന.അടുത്ത മാസം ഒന്ന് മുതൽ മൂന്നു വരെ നടക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള COP28 കോൺഫറൻസിൽ പകെടുക്കുന്നതിന് താൻ ദുബായിലേക്ക് പോകുമെന്ന് ഫ്രാൻസിസ് പാപ്പ ഇന്നലെ സൂചിപ്പിച്ചിരുന്നു. ഇറ്റാലിയൻ ടെലിവിഷൻ നെറ്റ്‌വർക്കായ ‘RAI’ക്കു നൽകിയ അഭിമുഖത്തിനിടെയാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. സന്ദർശനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് 2019 ലായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രത്തിലിടം നേടിയ പ്രഥമ യു‌എ‌ഇ സന്ദര്‍ശനം. ജോർദാൻ

  • തനിക്കു വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ച്‌ ഫ്രാന്‍സിസ് പാപ്പ

    തനിക്കു വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ച്‌ ഫ്രാന്‍സിസ് പാപ്പ0

    വത്തിക്കാന്‍ സിറ്റി: സഭാതനയരെ വിശ്വാസത്തിൽ നയിക്കുന്നതിനുള്ള ശക്തിലഭിക്കുന്നതിന് തനിക്കായി പ്രാർത്ഥിക്കാൻ ആഗോള വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. നവംബര്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് പാപ്പയുടെ അഭ്യർത്ഥന. ഇന്നലെ പ്രസിദ്ധീകരിച്ച സ്പാനിഷ് ഭാഷയിലുള്ള പാപ്പയുടെ വീഡിയോ സന്ദേശത്തിൽ വിശ്വാസികളുടെ പ്രാർത്ഥന തനിക്ക് ശക്തി പ്രദാനം ചെയ്യുകയും പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ട് കാര്യങ്ങൾ വിവേചിച്ചറിയാനും സഭയെ അനുയാത്ര ചെയ്യാന്‍ തന്നെ സഹായിക്കുമെന്നും പറഞ്ഞു. ഒരാൾ പാപ്പയായി എന്നതുകൊണ്ട് അയാൾക്ക് മനുഷ്യത്വം നഷ്ടപ്പെടില്ല. പ്രത്യുത, ദൈവത്തിൻറെ വിശുദ്ധരും

  • ഹോളിവീൻ ആഘോഷങ്ങളുമായി പാശ്ചാത്യ സഭ

    ഹോളിവീൻ ആഘോഷങ്ങളുമായി പാശ്ചാത്യ സഭ0

    വത്തിക്കാന്‍ സിറ്റി: പൈശാചിക ആഘോഷമായി മാറിയിട്ടുള്ള ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം ‘ഹോളിവീൻ’ ആഘോഷങ്ങളുമായി വിവിധ പാശ്ചാത്യ സഭകൾ. യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയും വിവിധ രൂപത – ഇടവകാ കേന്ദ്രങ്ങളിൽ ഇന്നലെ നടന്ന ആഘോഷങ്ങളിൽ വിശുദ്ധരുടെ ജീവിതം മനസ്സിലാക്കാൻ കഴിയും വിധം വസ്ത്രവിധാനങ്ങള്‍ അണിഞ്ഞും അവരുടെ മാതൃക പിന്തുടർന്നുംആയിരക്കണക്കിന് കുഞ്ഞുങ്ങൾ ഹോളിവീൻ ആഘോഷങ്ങളിൽ പങ്കെടുത്തത് ശ്രദ്ധേയമായി. 2002ൽ പാരീസിലാണ് ഹോളിവീൻ ആഘോഷങ്ങൾക്ക് തുടക്കമായത്. സകല വിശുദ്ധരുടെ തിരുനാള്‍ തലേന്ന് പൈശാചികമായ രീതിയിലാണ് ഹാലോവീന്‍ ആഘോഷങ്ങള്‍ യൂറോപ്യൻ രാജ്യങ്ങളില്‍ നടക്കുന്നത്.

Latest Posts

Don’t want to skip an update or a post?