Follow Us On

18

August

2025

Monday

മസ്തിഷ്‌ക മരണം സംഭവിച്ച നേഴ്‌സ് നാല് മാസങ്ങള്‍ക്കുശേഷം കുഞ്ഞിന് ജന്മം നല്‍കി; പേരക്കുട്ടിക്കുവേണ്ടി ലോകത്തോട് പ്രാര്‍ത്ഥന ചോദിച്ച് മുത്തശ്ശി

മസ്തിഷ്‌ക മരണം സംഭവിച്ച നേഴ്‌സ് നാല് മാസങ്ങള്‍ക്കുശേഷം കുഞ്ഞിന് ജന്മം നല്‍കി; പേരക്കുട്ടിക്കുവേണ്ടി ലോകത്തോട് പ്രാര്‍ത്ഥന ചോദിച്ച് മുത്തശ്ശി
വാഷിംഗ്ടണ്‍ ഡി.സി: ഫെബ്രുവരിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട ജോര്‍ ജിയയിലെ 31-കാരിയായ നേഴ്‌സ് ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ നാല് മാസങ്ങള്‍ക്ക് ശേഷം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അറ്റ്‌ലാന്റ യില്‍ നേഴ്സായ അഡ്രിയാന സ്മിത്ത് ജൂണ്‍ 13 നാണ് ഒരു പൗണ്ടും 13 ഔണ്‍സ് ഭാരമുള്ള കുഞ്ഞിന് അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ജന്മം നല്‍കിയത്. അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് 29 ആഴ്ച പ്രായമുള്ള കുഞ്ഞിനെ പുറത്തെടുത്തത്. ചാന്‍സ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.
ഫെബ്രുവരിയില്‍  കഠിനമായ തലവേദനയെ തുടര്‍ന്ന് സ്മിത്ത് ആശുപത്രി പോയെങ്കിലും മരുന്ന് നല്‍കി വീട്ടിലേക്ക് അയക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ,  ശ്വാസം മുട്ടല്‍ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സിടി സ്‌കാനിനുശേഷം, അവളുടെ തലച്ചോറില്‍ ഒന്നിലധികം ഭാഗത്ത് രക്തം കട്ടപിടിക്കുന്നത് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഒടുവില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായി.   ഗര്‍ഭിണിയായിരുന്ന അഡ്രിയാന സ്മിത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിതീകരിച്ചു.
ഒരു പ്രാദേശിക ചാനലില്‍ വാര്‍ത്ത  വന്നതിനെതുടര്‍ന്ന് സ്മിത്തിന്റെ കേസ് ദേശീയ ശ്രദ്ധയിലേക്കു വരുകയായിരുന്നു. കുഞ്ഞിന്റെ ജനനം വരെ ലൈഫ് സപ്പോര്‍ട്ടില്‍  സ്മിത്തിന്റെ ജീവന്‍ നിലനിര്‍ത്തണമെന്നും, എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നുമൊക്കെയുള്ള വാദഗതികള്‍ ഉയര്‍ന്നു. ദേശീയതലത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന് മറുപടിയായി ജോര്‍ജിയ അറ്റോര്‍ണി ജനറല്‍ ഓഫീസ് പ്രസ്താവന ഇറക്കിയിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് കണ്ടെത്തിക്കഴിഞ്ഞാല്‍, സാധാരണയായി ഗര്‍ഭാവ സ്ഥയുടെ ആറാം ആഴ്ച മുതല്‍ ജോര്‍ജിയിലെ നിയമമനുസരിച്ച് ഗര്‍ഭഛിദ്രത്തിന് അനുമതിയില്ല. എന്നിരുന്നാലും, ഗര്‍ഭിണിയായ സ്ത്രീയില്‍ നിന്ന് ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യുന്നത് നേരിട്ടുള്ള ഗര്‍ഭഛിദ്രമല്ലെന്നായിരുന്നു പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
അതിനു മറുപടിയായി ജോര്‍ജിയയുടെ അഡ്വാന്‍സ് ഡയറക്റ്റീവ് ഫോര്‍ ഹെല്‍ത്ത് കെയര്‍ ആക്ടിലെ വകുപ്പുകള്‍ ചൂണ്ടിക്കാട്ടി ചില നിയമവിദഗ്ധര്‍ രംഗത്തെത്തി.  നിയമത്തിലെ സെക്ഷന്‍ 31-32-9 പ്രകാരം ഒരു സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍, ‘മാരകമായ അവസ്ഥയിലോ സ്ഥിരമായ അബോധാവസ്ഥയിലോ’ ആണെങ്കില്‍, ഗര്‍ഭസ്ഥശിശു സംരക്ഷിക്കാന്‍ കഴിയുമെങ്കില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയും ഉയര്‍ത്തിക്കാട്ടി.
അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സ്മിത്തിന്റെ കുഞ്ഞു ജനിക്കുന്നതുവരെ ലൈഫ് സപ്പോര്‍ട്ടില്‍ തുടരണമെന്ന് നിലപാട് സ്വീകകരിക്കുകയായിരുന്നു എന്ന് സ്മിത്തിന്റെ അമ്മ ന്യൂകിര്‍ക്ക് പറഞ്ഞു.  സ്മിത്തിന്റെ ലൈഫ് സപ്പോര്‍ട്ട് ഉടന്‍ പിന്‍വലിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.  സ്മിത്തിന് 7 വയസുള്ള മറ്റൊരു മകനുണ്ട്.
ബേബി ചാന്‍സ് നിലവില്‍ എന്‍ഐസിയുവിലാണ്.   ”അവന്‍ പോരാടുകയാണ്. ഞങ്ങള്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. നിങ്ങളും അവനുവേണ്ടി പ്രാര്‍ത്ഥിക്കണം. അഡ്രിയാന സ്മിത്തിന്റെ  അമ്മ ന്യൂകിര്‍ക്ക് തന്റെ പേരക്കുട്ടിക്കുവേണ്ടി ലോകത്തോട് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?