ബധിരര്ക്കായുള്ള ആദ്യ ദിവ്യകാരുണ്യ കോണ്ഗ്രസ് മേരിലാന്ഡില്
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- March 22, 2025
മാഡ്രിഡ്(സ്പെയിൻ) : ‘ലാ സെര്വിയന്റ’ (ദി സെര്വന്റ്) എന്ന പേരിൽ വിശുദ്ധ വിസെന്റ മരിയ ലോപ്പസിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്മ്മിച്ച സിനിമ പെറുവിലും, മെക്സിക്കോയിലും ഇന്ന് പ്രദര്ശനത്തിനെത്തുന്നു. സ്പെയിനിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ജീവിതം സമര്പ്പിച്ച, 1847-1890 കാലയളവില് ജീവിച്ചിരുന്ന വിശുദ്ധ മരിയ ലോപ്പസ് തന്നെയാണ് റിലീജിയസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന് രൂപം നല്കിയത്. യുക്രൈനില് നിന്നും രക്ഷപ്പെട്ട ഒരു വീട്ടുജോലിക്കാരി മോഷണ കുറ്റത്തിന് അറസ്റ്റിലാവുകയും, ജയിലില്വെച്ച് അവര് കണ്ടുമുട്ടിയ ലൈംഗീകതൊഴിലാളികളായ ജൂലിയ, മിഖായേല
ന്യൂയോർക്ക്: ‘സുസ്ഥിരവികസന അജണ്ട 2030’ പ്രസ്താവനകളിൽ മാത്രം ഒതുങ്ങാതെ, സുസ്ഥിര ലോകത്തിനായി പ്രായോഗികമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ ആഹ്വാനം ചെയ്ത് വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. അമൂർത്തമായ പ്രസ്താവനകൾ മാത്രമാകാതെ ലോകത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് വിദേശരാജ്യങ്ങൾക്കും, അന്താരാഷ്ട്രസംഘടനകൾക്കുമായുള്ള വത്തിക്കാൻ കാര്യദർശികൂടിയായ ആർച്ച്ബിഷപ് ഗാല്ലഗർ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ,ന്യൂയോർക്കിൽ നടന്ന, സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ഉന്നതതലയോഗത്തിൽ സംസാരിക്കവെ ആവശ്യപ്പെട്ടു. 2015 സെപ്റ്റംബർ 25-ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേ, ‘സുസ്ഥിരമായ പുരോഗതിക്കായുള്ള
പേപ്പൽ പര്യടനം ശാലോം വേൾഡിൽ തത്സമയം വത്തിക്കാൻ സിറ്റി: അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഫ്രഞ്ച് നഗരമായ മാർസിലിയയിലെത്തുന്ന വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ സ്വീകരിക്കാൻ നാടും നഗരവും ഒരുങ്ങി. ഫ്രാൻസിസ് പാപ്പ ഫ്രാൻസിൽ പര്യടനത്തിന് എത്തുന്നത് ഇത് രണ്ടാം തവണയാണെങ്കിലും 1533 ൽ ക്ലെമെന്റ് ഏഴാമൻ പാപ്പയുടെ പര്യടനത്തിനുശേഷം ഇതാദ്യമായാണ് മർസിലിയ പേപ്പൽ പര്യടനത്തിന് വേദിയാകുന്നത്. സെപ്തംബർ 17മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ‘മെഡിറ്ററേനിയൻ സംഗമ’ത്തെ അഭിസംബോധന ചെയ്യാനാണ് 22, 23 തീയതികളിൽ പാപ്പ ഇവിടെ എത്തുക. മെഡിറ്ററേനിയൻ
നേപ്പിൾസ്: നൂറ്റാണ്ടുകൾക്ക് ഇപ്പുറവും ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത അത്ഭുത പ്രതിഭാസത്തിന് വീണ്ടും സാക്ഷ്യം വഹിച്ച് ഇറ്റലിയിലെ നേപ്പിൾസ് നഗരവും ലോകവും. ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയസിന്റെ രക്തം ഇത്തവണയും ഒഴുകി- അതേ ദിനത്തിൽ, അതേ സമയത്തുതന്നെ! വിശുദ്ധന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 19ന് രാവിലെ 10.00ന് തന്നെയാണ് നേപ്പിൾസിന്റെ മധ്യസ്ഥൻകൂടിയായ വിശുദ്ധ ജാനുയേരിയസിന്റെ രക്തം അലിയുന്ന അത്ഭുതം വീണ്ടും സംഭവിച്ചത്. നേപ്പിൾസ് ആർച്ച്ബിഷപ്പ് ഡൊമിനിക്കോ ബറ്റാഗ്ലിയയാണ് അത്ഭുതം സംഭവിച്ച വിവരം തിരുക്കർമമധ്യേ അറിയിച്ചത്. വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട
വത്തിക്കാൻ സിറ്റി: റഷ്യൻ ആക്രമണംമൂലം യുദ്ധക്കെടുതി രൂക്ഷമായ കിഴക്കൻ യുക്രൈനിലെ ജനതയ്ക്ക് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ സഹായം. കേടുകൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണവും ശീതകാല വസ്ത്രങ്ങളും ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ നിറച്ച ട്രക്ക് കഴിഞ്ഞ ദിവസമാണ് കിഴക്കൻ യുക്രൈനിൽ എത്തിച്ചത്. പാകം ചെയ്ത ഭക്ഷണം, ശീതകാല വസ്ത്രം എന്നിവയ്ക്കു പുറമെ ധാന്യമാവ്, കേടുകൂടാതെ സൂക്ഷിക്കാവുന്ന തക്കാളി, പാസ്ത, മധുരപലഹാരങ്ങൾ എന്നിവയും എത്തിച്ചിട്ടുണ്ട്. കൊറിയൻ ഫാക്ടറി വത്തിക്കാന് സംഭാവന ചെയ്ത മൂന്ന് ലക്ഷം ഭക്ഷണ കിറ്റുകളും മറ്റ് അവശ്യവസ്തുക്കളും പാപ്പ യുക്രൈനിലേക്ക്
വാഷിംഗ്ടൺ ഡി.സി: ജീവന്റെ സംസ്ക്കാരത്തിനുനേർക്കുള്ള ആക്രമണങ്ങൾ ശക്തിപ്പെടുമ്പോൾ, രാജ്യത്തെ വിശുദ്ധിയിലേക്ക് നയിക്കാൻ ‘റോസറി കോസ്റ്റ് ടു കോസ്റ്റ്’ ജപമാലയജ്ഞത്തിന് തയാറെടുത്ത് അമേരിക്കയിലെ വിശ്വാസീസമൂഹം. ജപമാല പ്രാർത്ഥനാ കൂട്ടായ്മയായ ‘ഹോളി ലീഗ് ഓഫ് നേഷൻസി’ന്റെ നേതൃത്വത്തിൽ ജപമാലരാജ്ഞിയുടെ തിരുനാളായ ഒക്ടോബർ ഏഴിന് സംഘടിപ്പിക്കുന്ന ‘റോസറി കോസ്റ്റ് ടു കോസ്റ്റി’ൽ ആയിരക്കണക്കിന് വിശ്വാസികൾ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗർഭത്തിൽ ഉരുവാകുന്നതുമുതൽ സ്വാഭാവിക മരണംവരെയുള്ള ജീവന്റെ സംരക്ഷണം, വിവാഹ- കുടുംബ സംവിധാനങ്ങളുടെ വിശുദ്ധീകരണം എന്നിവയാണ് പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങൾ. ഈസ്റ്റേൺ സമയം വൈകിട്ട്
വാഷിംഗ്ടൺ ഡി.സി: ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അണിചേരുന്ന ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 30ന്. പീഡിത ക്രൈസ്തവർക്കായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ ‘ഫോർ ദ മാർട്ടിയേഴ്സി’ന്റെ ആഭിമുഖ്യത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ൽ ആയിരങ്ങൾ അണിചേരും. ഇത് നാലാം വർഷമാണ് ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെടുന്നത്. തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ന് തുടർച്ചയായി മൂന്നാം തവണയും വേദിയാകുന്നു എന്നതും സവിശേഷതയാണ്.
തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു് ഇരുപതാഴ്ച ആയപ്പോഴായിരുന്നു മുപ്പതുകാരിയായ മിഷിഗണിലെ താഷ കാൻ അക്കാര്യം തിരിച്ചറിയുന്നത്; വളരെ ഗുരുതരവും അപൂർവ്വവുമായ അനാപ്ലാസ്റ്റിക് അസ്ട്രോസൈറ്റോമ എന്ന ബ്രെയിൻ കാൻസറിന്റെ മൂന്നാം സ്റ്റേജിലാണ് താനിപ്പോൾ. മെഡിക്കൽ റിപ്പോർട്ട് കണ്ട് അസ്തപ്രജ്ഞയായിരുന്നുപോയ അവളുടെ ചെവികളിൽ കേട്ട ഡോക്ടറിന്റെ ശബ്ദം മറ്റേതോ ഭൂഖണ്ഡത്തിൽ നിന്നാരോ സംസാരിക്കുന്നതായവൾക്ക് തോന്നി. ഡോക്ടർ പറഞ്ഞു ; നിനക്കിനി ജീവിക്കാവുന്നത് കേവലം ഒന്നര വർഷം മാത്രം. നിന്റെ ഉദരത്തിൽ ഒരു ശിശു വളരുന്നതിനാൽ ഇപ്പോൾ റേഡിയേഷനും കീമോതെറാപ്പിയുമുൾപ്പെടെയുള്ള
Don’t want to skip an update or a post?