യുഎസിലെ ഇന്ത്യാനപ്പോളീസ് അതിരൂപതയുടെ കീഴിലുള്ള ഇന്ത്യാനയിലെ സെന്റ് ആന്റണീസ് ദൈവാലയത്തില്‍ ദിവ്യകാരുണ്യത്തില്‍ നിന്ന് രക്തം വന്ന നിലയില്‍ കണ്ടെത്തി. വെള്ളത്തില്‍ അലിയിക്കാന്‍ സക്രാരിയില്‍ വച്ചിരുന്ന തിരുവോസ്തിയില്‍നിന്നാണ് രക്തം പൊടിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടത്. കണ്ടെത്തിയ ചുവന്ന ദ്രാവകം രക്തം തന്നെയാണോ തുടങ്ങിയുള്ള കാര്യങ്ങള്‍ ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ടെങ്കിലും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യം ബോധ്യപ്പെടുത്തിക്കൊണ്ട് ലോകത്ത് പലയിടങ്ങളിലും സംഭവിച്ചതുപോലെ നടന്ന ഒരു ദിവ്യകാരുണ്യ അത്ഭുതമായിട്ടാണ് വിശ്വാസികള്‍ ഈ പ്രതിഭാസത്തെ മനസിലാക്കുന്നത്. സമഗ്രമായ അന്വേഷണം പൂര്‍ത്തീകരിച്ചശേഷമാവും കത്തോലിക്ക സഭ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുക. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം ഇന്ത്യാനപ്പോളീസ്് അതിരൂപത ഈ സംഭവം റോമിലെ വിശ്വാസകാര്യങ്ങള്‍ക്കായായുള്ള ഡിക്കാസ്റ്ററിയിലേക്ക് റഫര്‍ ചെയ്‌തേക്കാം.
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍, അഞ്ച് ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ മാത്രമാണ് സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. ചരിത്രത്തിലുടനീളം, ദിവ്യകാരുണ്യത്തില്‍ നിന്ന് രക്തം വന്നതായി സ്ഥിരീകരിച്ച 30 അത്ഭുതങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എഡി 750-ല്‍ ഇറ്റലിയിലെ ലാന്‍സിയാനോയിലാണ് ഇത്തരത്തിലുള്ള ആദ്യ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. സെന്റ് ആന്റണീസ് ഓഫ് പാദുവ ദൈവാലയത്തിലെ ‘ദിവ്യകാരുണ്യ അത്ഭുതം’ പരിശോധിക്കാന്‍ ഒരു പ്രൊഫഷണല്‍ ലബോറട്ടറിയെ നിയമിക്കുമെന്ന് ഇന്ത്യാനപ്പോളീസ് അതിരൂപത പ്രസ്താവിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *