Follow Us On

22

January

2025

Wednesday

  • ഫ്രഞ്ച് നഗരമായ മാർസിലിയ ഒരുങ്ങി, പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം

    ഫ്രഞ്ച് നഗരമായ മാർസിലിയ ഒരുങ്ങി, പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം0

    പേപ്പൽ പര്യടനം ശാലോം വേൾഡിൽ തത്സമയം  വത്തിക്കാൻ സിറ്റി: അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഫ്രഞ്ച് നഗരമായ മാർസിലിയയിലെത്തുന്ന വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ സ്വീകരിക്കാൻ നാടും നഗരവും ഒരുങ്ങി. ഫ്രാൻസിസ് പാപ്പ ഫ്രാൻസിൽ പര്യടനത്തിന് എത്തുന്നത് ഇത് രണ്ടാം തവണയാണെങ്കിലും 1533 ൽ ക്ലെമെന്റ് ഏഴാമൻ പാപ്പയുടെ പര്യടനത്തിനുശേഷം ഇതാദ്യമായാണ് മർസിലിയ പേപ്പൽ പര്യടനത്തിന് വേദിയാകുന്നത്. സെപ്തംബർ 17മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ‘മെഡിറ്ററേനിയൻ സംഗമ’ത്തെ അഭിസംബോധന ചെയ്യാനാണ് 22, 23 തീയതികളിൽ പാപ്പ ഇവിടെ എത്തുക. മെഡിറ്ററേനിയൻ

  • ശാസ്ത്രത്തിന് വിശദീകരണമില്ല, നാലാം നൂറ്റാണ്ടിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയസിന്റെ രക്തം വീണ്ടും ഒഴുകി!0

    നേപ്പിൾസ്: നൂറ്റാണ്ടുകൾക്ക് ഇപ്പുറവും ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത അത്ഭുത പ്രതിഭാസത്തിന് വീണ്ടും സാക്ഷ്യം വഹിച്ച് ഇറ്റലിയിലെ നേപ്പിൾസ് നഗരവും ലോകവും. ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയസിന്റെ രക്തം ഇത്തവണയും ഒഴുകി- അതേ ദിനത്തിൽ, അതേ സമയത്തുതന്നെ! വിശുദ്ധന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 19ന് രാവിലെ 10.00ന് തന്നെയാണ് നേപ്പിൾസിന്റെ മധ്യസ്ഥൻകൂടിയായ വിശുദ്ധ ജാനുയേരിയസിന്റെ രക്തം അലിയുന്ന അത്ഭുതം വീണ്ടും സംഭവിച്ചത്. നേപ്പിൾസ് ആർച്ച്ബിഷപ്പ് ഡൊമിനിക്കോ ബറ്റാഗ്ലിയയാണ് അത്ഭുതം സംഭവിച്ച വിവരം തിരുക്കർമമധ്യേ അറിയിച്ചത്. വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട

  • യുദ്ധക്കെടുതിയിലായ കിഴക്കൻ യുക്രൈനിൽ വീണ്ടും ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ച് പാപ്പ

    യുദ്ധക്കെടുതിയിലായ കിഴക്കൻ യുക്രൈനിൽ വീണ്ടും ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ച് പാപ്പ0

    വത്തിക്കാൻ സിറ്റി: റഷ്യൻ ആക്രമണംമൂലം യുദ്ധക്കെടുതി രൂക്ഷമായ കിഴക്കൻ യുക്രൈനിലെ ജനതയ്ക്ക് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ സഹായം. കേടുകൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണവും ശീതകാല വസ്ത്രങ്ങളും ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ നിറച്ച ട്രക്ക് കഴിഞ്ഞ ദിവസമാണ് കിഴക്കൻ യുക്രൈനിൽ എത്തിച്ചത്. പാകം ചെയ്ത ഭക്ഷണം, ശീതകാല വസ്ത്രം എന്നിവയ്ക്കു പുറമെ ധാന്യമാവ്, കേടുകൂടാതെ സൂക്ഷിക്കാവുന്ന തക്കാളി, പാസ്ത, മധുരപലഹാരങ്ങൾ എന്നിവയും എത്തിച്ചിട്ടുണ്ട്. കൊറിയൻ ഫാക്ടറി വത്തിക്കാന് സംഭാവന ചെയ്ത മൂന്ന് ലക്ഷം ഭക്ഷണ കിറ്റുകളും മറ്റ് അവശ്യവസ്തുക്കളും പാപ്പ യുക്രൈനിലേക്ക്

  • രാജ്യത്തെ വിശുദ്ധിയിലേക്ക് നയിക്കാൻ ജപമാലയജ്ഞം പ്രഖ്യാപിച്ച് അമേരിക്ക; ‘റോസറി കോസ്റ്റ് ടു കോസ്റ്റ്’ ഒക്ടോ. 7ന്

    രാജ്യത്തെ വിശുദ്ധിയിലേക്ക് നയിക്കാൻ ജപമാലയജ്ഞം പ്രഖ്യാപിച്ച് അമേരിക്ക; ‘റോസറി കോസ്റ്റ് ടു കോസ്റ്റ്’ ഒക്ടോ. 7ന്0

    വാഷിംഗ്ടൺ ഡി.സി: ജീവന്റെ സംസ്‌ക്കാരത്തിനുനേർക്കുള്ള ആക്രമണങ്ങൾ ശക്തിപ്പെടുമ്പോൾ, രാജ്യത്തെ വിശുദ്ധിയിലേക്ക് നയിക്കാൻ ‘റോസറി കോസ്റ്റ് ടു കോസ്റ്റ്’ ജപമാലയജ്ഞത്തിന് തയാറെടുത്ത് അമേരിക്കയിലെ വിശ്വാസീസമൂഹം. ജപമാല പ്രാർത്ഥനാ കൂട്ടായ്മയായ ‘ഹോളി ലീഗ് ഓഫ് നേഷൻസി’ന്റെ നേതൃത്വത്തിൽ ജപമാലരാജ്ഞിയുടെ തിരുനാളായ ഒക്ടോബർ ഏഴിന്‌ സംഘടിപ്പിക്കുന്ന ‘റോസറി കോസ്റ്റ് ടു കോസ്റ്റി’ൽ ആയിരക്കണക്കിന് വിശ്വാസികൾ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗർഭത്തിൽ ഉരുവാകുന്നതുമുതൽ സ്വാഭാവിക മരണംവരെയുള്ള ജീവന്റെ സംരക്ഷണം, വിവാഹ- കുടുംബ സംവിധാനങ്ങളുടെ വിശുദ്ധീകരണം എന്നിവയാണ് പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങൾ. ഈസ്റ്റേൺ സമയം വൈകിട്ട്

  • ‘മാർച്ച് ഫോർ മാർട്ടിയേഴ്‌സ് ‘സെപ്തം.30ന് വാഷിംഗ്ടൺ ഡി.സിയിൽ;  പീഡിത ക്രൈസ്തവർക്കായി ശബ്ദിക്കാനും പ്രാർത്ഥിക്കാനും അണിചേരും ആയിരങ്ങൾ

    ‘മാർച്ച് ഫോർ മാർട്ടിയേഴ്‌സ് ‘സെപ്തം.30ന് വാഷിംഗ്ടൺ ഡി.സിയിൽ; പീഡിത ക്രൈസ്തവർക്കായി ശബ്ദിക്കാനും പ്രാർത്ഥിക്കാനും അണിചേരും ആയിരങ്ങൾ0

    വാഷിംഗ്ടൺ ഡി.സി: ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അണിചേരുന്ന ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 30ന്. പീഡിത ക്രൈസ്തവർക്കായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ ‘ഫോർ ദ മാർട്ടിയേഴ്സി’ന്റെ ആഭിമുഖ്യത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ൽ ആയിരങ്ങൾ അണിചേരും. ഇത് നാലാം വർഷമാണ് ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെടുന്നത്. തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ന് തുടർച്ചയായി മൂന്നാം തവണയും വേദിയാകുന്നു എന്നതും സവിശേഷതയാണ്.

  • ഇതൊരു അസാധാരണ അതിജീവനത്തിന്റെ കഥ; അടിയുറച്ച വിശ്വാസത്തിന്റെയും!

    ഇതൊരു അസാധാരണ അതിജീവനത്തിന്റെ കഥ; അടിയുറച്ച വിശ്വാസത്തിന്റെയും!0

    തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു് ഇരുപതാഴ്ച ആയപ്പോഴായിരുന്നു മുപ്പതുകാരിയായ മിഷിഗണിലെ താഷ കാൻ അക്കാര്യം തിരിച്ചറിയുന്നത്; വളരെ ഗുരുതരവും അപൂർവ്വവുമായ അനാപ്ലാസ്റ്റിക് അസ്ട്രോസൈറ്റോമ എന്ന ബ്രെയിൻ കാൻസറിന്റെ മൂന്നാം സ്റ്റേജിലാണ് താനിപ്പോൾ. മെഡിക്കൽ റിപ്പോർട്ട് കണ്ട് അസ്തപ്രജ്ഞയായിരുന്നുപോയ അവളുടെ ചെവികളിൽ കേട്ട ഡോക്ടറിന്റെ ശബ്‌ദം മറ്റേതോ ഭൂഖണ്ഡത്തിൽ നിന്നാരോ സംസാരിക്കുന്നതായവൾക്ക് തോന്നി. ഡോക്ടർ പറഞ്ഞു ; നിനക്കിനി ജീവിക്കാവുന്നത് കേവലം ഒന്നര വർഷം മാത്രം. നിന്റെ ഉദരത്തിൽ ഒരു ശിശു വളരുന്നതിനാൽ ഇപ്പോൾ റേഡിയേഷനും കീമോതെറാപ്പിയുമുൾപ്പെടെയുള്ള

  • ക്രിസ്ത്യൻ അത്‌ലറ്റിക് ക്ലബ്ബുകളെ സ്കൂളുകളിൽ നിരോധിക്കാൻ കഴിയില്ല: അമേരിക്കൻ കോടതി

    ക്രിസ്ത്യൻ അത്‌ലറ്റിക് ക്ലബ്ബുകളെ സ്കൂളുകളിൽ നിരോധിക്കാൻ കഴിയില്ല: അമേരിക്കൻ കോടതി0

    വാഷിംഗ്ടൺ ഡി.സി: ലൈംഗികതയെക്കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട് പാലിച്ചതിനെത്തുടർന്ന് ഒരു ക്രിസ്ത്യൻ അത്‌ലറ്റിക് ക്ലബ്ബിനെ നിരോധിച്ച നടപടി റദ്ദാക്കിയ വാഷിങ്ടണിലെ ഒൻപതാം സർക്യൂട് കോടതിയിലെ ജഡ്ജിമാരുടെ പാനൽ, ഉടൻ തന്നെ ക്ലബ്ബിന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ഉത്തരവിട്ടു. 2019-ൽ നടന്ന സംഭവത്തിൽ കാലിഫോർണിയയിലെ സാൻ ജോസ് യൂണിഫൈഡ് സ്കൂൾ ജില്ലയിൽ, ക്രിസ്ത്യൻ അത്‌ലറ്റുകളുടെ ഫെലോഷിപ്പുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന വിദ്യാർത്ഥി ഗ്രൂപ്പുകളുടെ അംഗീകാരം റദ്ദാക്കിയിരുന്നു . വിവാഹമെന്നുള്ളത്‌ പുരുഷനും സ്ത്രീക്കും ഇടയിൽ സംഭവിക്കേണ്ടതാണെന്നും അവർ തമ്മിലുള്ള ലൈംഗിക പ്രവർത്തനങ്ങൾ മാത്രമേ

  • കത്തോലിക്ക വിശ്വാസിയും മെക്സിക്കന്‍ അഭിനേതാവുമായ വെരാസ്റ്റെഗൂയി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സ

    കത്തോലിക്ക വിശ്വാസിയും മെക്സിക്കന്‍ അഭിനേതാവുമായ വെരാസ്റ്റെഗൂയി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സ0

    മെക്സിക്കോ സിറ്റി: സമൂഹ മാധ്യമങ്ങളിലൂടെ ജപമാല ചൊല്ലിയും ക്രിസ്തു വിശ്വാസം പരസ്യമായും പ്രഘോഷിച്ചും ഏറെ ശ്രദ്ധേയനും, ഈ വർഷത്തെ ഹോളിവുഡ് ബ്ലോക്ക്‌ബസ്റ്റർ സിനിമകളിലൊന്നായ ‘ദി സൗണ്ട് ഓഫ് ഫ്രീഡം ‘ഉൾപ്പടെയുള്ള നിരവധി സിനിമകളുടെ നിർമാതാവും മെക്സിക്കോയിലെ പ്രമുഖ അഭിനേതാവുമായ എഡ്യൂറാഡോ വെരാസ്റ്റെഗൂയി അടുത്തവർഷം നടക്കുന്ന മെക്സിക്കോയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിർദ്ദേശപത്രിക നൽകി. മെക്സിക്കോയിലെ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് 120 ദിവസങ്ങള്‍ക്കുള്ളില്‍ വെരാസ്റ്റെഗൂയിക്ക് മൊത്തം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വോട്ടുകളുടെ ഒരു ശതമാനത്തോളം,അതായത്

Latest Posts

Don’t want to skip an update or a post?