Follow Us On

06

July

2025

Sunday

അമേരിക്കന്‍ ജനത ആഹ്‌ളാദത്തിമിര്‍പ്പില്‍… അമേരിക്കയില്‍ നിന്നുള്ള പ്രഥമ മാര്‍പ്പാപ്പയെ യു.എസ്. നേതാക്കള്‍ അഭിനന്ദിച്ചു

അമേരിക്കന്‍ ജനത ആഹ്‌ളാദത്തിമിര്‍പ്പില്‍… അമേരിക്കയില്‍ നിന്നുള്ള പ്രഥമ മാര്‍പ്പാപ്പയെ യു.എസ്. നേതാക്കള്‍ അഭിനന്ദിച്ചു

ആഗോള കത്തോലിക്കാ സഭയെ നയിക്കാനായി ലിയോ പതിനാലാമന്‍ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതില്‍ അമേരിക്കന്‍ ജനത മുഴുവന്‍ ആഹ്‌ളാദത്തിമിര്‍പ്പിലാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡന്‍, ബരാക് ഒബാമ, ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍, എന്നിവരും മറ്റ് പ്രമുഖ നേതാക്കളും പുതിയ പാപ്പയ്ക്ക് ആശംസകളറിയിച്ചു.

പ്രസിഡന്റ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പാപ്പയ്ക്ക് ആശംസ നേര്‍ന്നത്.’ഇപ്പോള്‍ പോപ്പ് ആയി നിയമിതനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് അഭിനന്ദനങ്ങള്‍, അദ്ദേഹം ആദ്യത്തെ അമേരിക്കന്‍ പോപ്പാണെന്നത് നമ്മുടെ രാജ്യത്തിന് വലിയ ബഹുമതിയാണ്, ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് വളരെ അര്‍ത്ഥവത്തായ ഒരു നിമിഷമായിരിക്കും!’ആവേശഭരിതമായ ആശംസയില്‍ ട്രംപ് കൂട്ടിചേര്‍ത്തു.

കത്തോലിക്കാ വിശ്വാസം സ്വീകരിച്ച വൈസ് പ്രസിഡന്റ് വാന്‍സ്, പുതിയ പോപ്പിനെ അഭിനന്ദിക്കുകയും അമേരിക്കന്‍ കത്തോലിക്കരും ക്രിസ്ത്യാനികളും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുമെന്നും ആശംസയില്‍ അറിയിച്ചു.  സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അദ്ദേഹത്തിന് ജ്ഞാനവും ധൈര്യവും ലഭിക്കട്ടെയെന്ന് ആശംസിച്ചു.

ബൈഡന്‍, ഭാര്യയോടൊപ്പം ‘ഹബെമൂസ് പാപ്പ’ എന്ന് പ്രഖ്യാപിച്ച് വിജയം ആശംസിച്ചു. തന്റെ  ജീവിതത്തിന്റെ ഭൂരിഭാഗവും ചിക്കാഗോയില്‍ ചെലവഴിച്ച മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, ചിക്കാഗോയില്‍ നിന്നുള്ള ആദ്യ പോപ്പിന്റെ നേതൃത്വത്തിന് പ്രാര്‍ത്ഥനയോടെ ആശംസകള്‍ നേര്‍ന്നു.
ചിക്കാഗോ ഗവര്‍ണര്‍ പ്രിറ്റ്‌സ്‌കറും മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണും പോപ്പിന്റെ ജന്മനാടിന്റെ അഭിമാനവും, സന്തോഷവും ആശംസകളോടെ  അറിയിച്ചു.

തന്റെ ആദ്യ പ്രസംഗത്തില്‍, പോപ്പ് ലിയോ പതിനാലാമന്‍ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനായി ജനങ്ങളോട് ആഹ്വാനം ചെയ്തു. അമേരിക്കയില്‍ നിന്നും വടക്കേ അമേരിക്കയില്‍ നിന്നുമുള്ള ആദ്യത്തെ മാര്‍പാപ്പയാണ് അദ്ദേഹം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?