Follow Us On

04

July

2025

Friday

വാഷിംഗ്ടണില്‍ മാത്രം 78 പേര്‍ സൈഥര്യലേപനം കൂദാശ സ്വീകരിച്ചു

വാഷിംഗ്ടണില്‍ മാത്രം  78 പേര്‍ സൈഥര്യലേപനം കൂദാശ സ്വീകരിച്ചു

വാഷിംഗ്ടണ്‍ ഡിസി:  മുതിര്‍ന്നവരും കൗമാരക്കാരും ഉള്‍പ്പെടെ 78 പേര്‍ക്ക് വാഷിംഗ്ടണ്‍ കര്‍ദിനാള്‍ സൈഥര്യലേപനം കൂദാശ നല്‍കി. അപ്പസ്‌തോലനായ മത്തായിയുടെ കത്തീഡ്രലില്‍ നടന്ന പന്തക്കുസ്താ ദിവ്യബലിയിലാണ് കര്‍ദിനാള്‍ റോബര്‍ട്ട് ഡബ്ല്യു മക്എല്‍റോയ്  സൈഥര്യലേപനം കൂദാശ നല്‍കിയത്. സുവിശേഷം ഏറ്റെടുക്കാനും അത് സത്യസന്ധതയോടെ ജീവിക്കാനുമുള്ള പ്രതിബദ്ധത എപ്പോഴും  തുടരണമെന്ന് കര്‍ദിനാള്‍ പറഞ്ഞു.

ലോകത്തില്‍ കണ്ടുമുട്ടുന്ന മറ്റ് മനുഷ്യര്‍ എല്ലാവരും നമ്മളോടൊപ്പം തുല്യരാണെന്ന വസ്തുത ഒരിക്കലും മറക്കരുതെന്നും നമ്മെയെല്ലാം തുല്യമായി സ്‌നേഹിക്കുന്ന ദൈവത്തിന്റെ  കുട്ടിയാണ് അപരനെന്ന കാര്യം വിസ്മരിക്കരുതെന്നും  കര്‍ദിനാള്‍ മക്എല്‍റോയ് കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 11-ന് വാഷിംഗ്ടണിലെ പുതിയ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം കര്‍ദിനാളിന്റെ ആദ്യ പന്തക്കുസ്താ ആഘോഷമായിരുന്നു ഇത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?