Follow Us On

29

May

2024

Wednesday

Latest News

 • മെത്രാഭിഷേക കമ്മിറ്റി രൂപീകരിച്ചു

  മെത്രാഭിഷേക കമ്മിറ്റി രൂപീകരിച്ചു0

  കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേക പരിപാടികളുടെ സംഘാടക സമിതി യോഗം വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ വച്ച് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്ക റെക്ടറും ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ പ്രഫസറുമായ ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം ജൂണ്‍ 30ന് (ഞായര്‍) വല്ലാര്‍പാടം ബസിലിക്കയിലെ റോസറി പാര്‍ക്കില്‍ വച്ച് വൈകുന്നേരം നാലിന് നടക്കും. മെത്രാഭിഷേക സംഘാടകസമിതി

 • പാപ്പയോടൊപ്പം ആദ്യ കുട്ടികളുടെ ദിനം ആഘോഷമാക്കി കുരുന്നുകള്‍

  പാപ്പയോടൊപ്പം ആദ്യ കുട്ടികളുടെ ദിനം ആഘോഷമാക്കി കുരുന്നുകള്‍0

  വത്തിക്കാന്‍ സിറ്റി: സാംസ്‌കാരിക കാര്യങ്ങള്‍ക്കും  വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രിയുടെ നേതൃത്വത്തില്‍  രണ്ട് ദിനങ്ങളിലായി നടന്ന ആദ്യ കുട്ടികളുടെ ദിനാചരണം ആഘോഷമാക്കി നൂറിലധികം രാജ്യങ്ങളില്‍ നിന്നായി റോമിലെത്തിയ കുട്ടിക്കൂട്ടം. റോമിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലും വത്തിക്കാന്‍ ചത്വരത്തിലുമായി നടന്ന ചടങ്ങുകളിലെ പാപ്പയുടെ സാന്നിധ്യം ആദ്യ ലോക കുട്ടികളുടെ ദിനാചരണം അവിസ്മരണീയമാക്കി. ഒരമ്മയെന്ന നിലയില്‍ ആര്‍ദ്രതയോടെയും പ്രത്യാശയോടെയും സഭ കുട്ടികളെ സ്വാഗതം ചെയ്യുകയും അനുധാവനം ചെയ്യുകയുമാണെന്ന് പാപ്പ പറഞ്ഞു. ഇറ്റാലിയന്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളും കുട്ടികളുമായി നടത്തിയ സൗഹൃദമത്സരം പാപ്പ സ്റ്റേഡിയത്തില്‍

 • സുവിശേഷവല്‍ക്കരണവും വിശ്വാസ പരിശീലനവും സഭയുടെ പ്രമുഖ ദൗത്യങ്ങള്‍: മാര്‍ ജോസ് പുളിക്കല്‍

  സുവിശേഷവല്‍ക്കരണവും വിശ്വാസ പരിശീലനവും സഭയുടെ പ്രമുഖ ദൗത്യങ്ങള്‍: മാര്‍ ജോസ് പുളിക്കല്‍0

  കാഞ്ഞിരപ്പള്ളി: സുവിശേഷവല്‍ക്കരണവും വിശ്വാസ ജീവിത പരിശീലനവും സഭയുടെ എക്കാലത്തെയും പ്രധാന ദൗത്യങ്ങളാണെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ പരിശീലനത്തിന്റെയും മിഷന്‍ലീഗിന്റെയും വാര്‍ഷിക സമ്മേളനം കാഞ്ഞിരപ്പള്ളി പാസ്റ്റല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂപതാ പ്രോട്ടോസിന്‍ചെല്ലൂസ്  ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷനായിരുന്നു. രൂപത ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍, മിഷന്‍ ലീഗ് ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍, കുമാരി തെരേസ സ്‌കറിയ കൊല്ലംപറമ്പില്‍, മിഷന്‍ ലീഗ് ഓര്‍ഗനൈസിംഗ് പ്രസിഡന്റ് അരുണ്‍ പോള്‍ കോട്ടക്കല്‍

 • കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ബിടെക് കോഴ്‌സുകള്‍ക്ക് രാജ്യാന്തര അംഗീകാരം

  കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ബിടെക് കോഴ്‌സുകള്‍ക്ക് രാജ്യാന്തര അംഗീകാരം0

  കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ബിടെക് കോഴ്‌സുകള്‍ക്ക്  രാജ്യാന്തര അംഗീകാരം. അമല്‍ജ്യോതിയില്‍ ബിടെക് പഠിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുവാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റി. അമല്‍ജ്യോതിയിലെ ബി ടെക് കോഴ്‌സുകളായ ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍, മെറ്റലര്‍ജി തുടങ്ങിയ കോഴ്‌സുകള്‍ക്ക് ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയില്‍ ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗില്‍ പഠനം തുടരുവാന്‍ സാധിക്കും. എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ട്യൂഷന്‍ ഫീസ് ഇളവുകളും ലഭ്യമാണ്. എഞ്ചിനീയറിംഗ്

 • പ്രഫ. ആന്റണി ഐസക് അനുസ്മരണം

  പ്രഫ. ആന്റണി ഐസക് അനുസ്മരണം0

  കൊച്ചി: കെഎല്‍സിഎ മുന്‍ സംസ്ഥാന പ്രസിഡന്റും ജിസിഡിഎ ചെയര്‍മാനും പിഎസ്‌സി മെമ്പറും ആയിരുന്ന പ്രഫ. ആന്റണി ഐസക് അനുസ്മരണം നടത്തി. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ  (കെഎല്‍സിഎ)  ആഭിമുഖ്യത്തില്‍  നടന്ന അനുസ്മരണ സമ്മേളനം വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യൂ ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെയും സമൂഹത്തിന്റെയും സര്‍വ്വോപരി പൊതുജനങ്ങളുടെയും അവകാശങ്ങള്‍ക്കു വേണ്ടി ഗബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു പ്രഫ. ആന്റണി ഐസക് എന്ന് അദ്ദേഹം പറഞ്ഞു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അദ്ധ്യക്ഷത

 • തഞ്ചാവൂര്‍ മുന്‍ ബിഷപ് ഡോ. ദേവദാസ് അംബ്രോസ് ദിവംഗതനായി

  തഞ്ചാവൂര്‍ മുന്‍ ബിഷപ് ഡോ. ദേവദാസ് അംബ്രോസ് ദിവംഗതനായി0

  തഞ്ചാവൂര്‍: തഞ്ചാവൂര്‍ ബിഷപ് എമിരറ്റസ് ഡോ. ദേവദാസ് അംബ്രോസ് മരിയദോസ് ദിവംഗതനായി. തഞ്ചാവൂരിലെ ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 76-കാരനായ അദ്ദേഹം അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. 1997 മുതല്‍ 2023 വരെ തഞ്ചാവൂര്‍ രൂപതയുടെ ബിഷപ്പായിരുന്നു ഡോ. ദേവദാസ് അംബ്രോസ്. 1946 ഒക്ടോബര്‍ ആറിന് അമ്മപ്പേട്ട് ഗ്രാമത്തില്‍ ജനിച്ച  ഡോ. അംബ്രോസ് ഉക്കടൈ അപ്പാവ് തേവര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും ശ്രീപുഷ്പം കോളേജില്‍ പ്രീ-ഡിഗ്രിയും പൂര്‍ത്തിയാക്കി. 1964 ല്‍

 • യൂഹനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സപ്തതി നിറവില്‍

  യൂഹനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സപ്തതി നിറവില്‍0

  തിരുവല്ല: നിരണം ഭദ്രാസനാധിപനും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സൂന്നഹദോസ് സെക്രട്ടറിയുമായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സപ്തതി നിറവില്‍. 1954 ജനുവരി ഏഴിന് കവിയൂര്‍ കോട്ടൂര്‍ മണ്ണില്‍ പുത്തന്‍പുരയില്‍ കെ.വി. യോഹന്നാന്‍-ഏലിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച വര്‍ഗീസ് (മാര്‍ ക്രിസോസ്റ്റമോസ്) സ്‌കൂള്‍ വിദ്യാഭ്യാസം കോട്ടൂരില്‍ നടത്തി. ചങ്ങനാശേരി എസ്ബി കോളജില്‍നിന്ന് ബിഎസ്‌സി പാസായി. തുടര്‍ന്ന് കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ പഠനമാരംഭിച്ചു. ജിഎസ്റ്റി, ബിഡി ബിരുദങ്ങള്‍ സെറാമ്പൂര്‍ സര്‍വകലാശാലയില്‍നിന്നും കരസ്ഥമാക്കി. ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍നിന്ന് എംറ്റിഎച്ചും

 • സര്‍ക്കാരിന്റെ വികലമായ മദ്യനയം തിരുത്തണം : കത്തോലിക്ക കോണ്‍ഗ്രസ്

  സര്‍ക്കാരിന്റെ വികലമായ മദ്യനയം തിരുത്തണം : കത്തോലിക്ക കോണ്‍ഗ്രസ്0

  പാലക്കാട് : കേരളത്തെ മദ്യ വിമുക്തമാക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന എല്‍ഡിഎഫ്  സര്‍ക്കാരിന്റെ വികലമായ മദ്യനയം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മദ്യ നയം തിരുത്തണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. റസ്റ്റോറന്റുകളിലൂടെ ബിയറും, ബാറുകളിലൂടെ കള്ളും വിതരണം ചെയ്യാനും, ഡ്രൈ ഡേയില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ഇതു വലിയ അഴിമതിക്ക് കളമൊരുക്കും. ടൂറിസത്തിന്റെ മറവില്‍ മദ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആശങ്ക ഉളവാക്കുന്നതാണ്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള

 • കണക്ക് ചരിതം

  കണക്ക് ചരിതം0

  ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS തോല്‍ക്കുമോ എന്നുള്ള ഭയം ആണ് പല അനിഷ്ടങ്ങളുടെയും കാരണമെന്നു തോന്നാറുണ്ട്. ജീവിതത്തില്‍ തോറ്റുപോകാന്‍ ഭയമാണ്. തോല്‍വിക്ക് കുറുകെ നില്‍ക്കുന്നവരോട് ഒക്കെ നമുക്ക് വെറുപ്പാണ്. കണക്ക് ഒരു ബാലികേറാമലയായിരുന്നു. കണക്ക് വെറുത്തതുപോലെ മറ്റൊന്നും അത്ര വെറുത്തിട്ടില്ല. നാലാം ക്ലാസില്‍ അന്നമ്മ ടീച്ചര്‍ ആണ് കണക്ക് പഠിപ്പിച്ചത്. നല്ല ഉയരമുള്ള ശോഭനയെ പോലെ ചിരിക്കുന്ന ടീച്ചര്‍. സ്‌കൂളിന് തൊട്ടു താഴെ തന്നെയാണ് ടീച്ചറിന്റെ വീടും. കണക്കിനെ വെറുത്തതിന്റെ കൂട്ടത്തില്‍ ടീച്ചറെയും ഇഷ്ടമല്ലായിരുന്നു. കണക്ക് പീരീഡ്

National


Vatican

 • പ്രഥമ ലോകശിശുദിനത്തിനായുള്ള ആഹ്ലാദത്തിന്റെ കുരിശ് തയാറായി…..
  • May 22, 2024

  വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന പ്രഥമ ലോക ശിശുദിനത്തിനായുള്ള ‘ആഹ്ലാദത്തിന്റെ കുരിശ്’ തയാറായി. മെയ് 25, 26 തീയതികളില്‍ നടക്കുന്ന ആഗോള ശിശുദിനാഘോഷത്തിന് ഇറ്റാലിയന്‍ ശില്പിയായ മിമ്മോ പാലദീനോയാണ് നാലു മീറ്ററിലധികം ഉയരമുള്ള കുരിശ് നിര്‍മ്മിച്ചു നല്‍കിയത്. ക്രൈസ്തവ സംസ്‌കാരത്തിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ആ കുരിശിന്  ‘ആഹ്ലാദത്തിന്റെ കുരിശ്’ എന്നപേരാണ് ശില്പിയായ മിമ്മോ നല്‍കിയിരിക്കുന്നത്.  25 ശനിയാഴ്ച, റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോക ശിശുദിനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ കുരിശ് പ്രകാശനം ചെയ്യും.  തുടര്‍ന്ന് മെയ് 26ന്

 • യുദ്ധത്തിന്റെ നടുവിലും പന്തക്കുസ്താ തിരുനാളിനെ വരവേറ്റ് ഗാസയിലെ ഹോളി ഫാമിലി ഇടവക
  • May 21, 2024

  ഗാസ: യുദ്ധവും പലായനവും സൃഷ്ടിച്ച കൊടിയ വേദനകള്‍ക്കു നടുവിലും പന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ച് സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദൈവാലയം. ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഗാസ ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി സഹകാര്‍മികനായിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം സൃഷ്ടിച്ച നാശത്തിനും കൊടിയ വേദനകള്‍ക്കും നടുവിലാണ് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഗാസയില്‍ എത്തിയത്. സംഘര്‍ഷം ആരംഭിച്ച് ഏഴ്

 • അത്ഭുതങ്ങള്‍, മരിയന്‍ ദര്‍ശനങ്ങള്‍; നയം വ്യക്തമാക്കി വത്തിക്കാന്‍
  • May 21, 2024

  വത്തിക്കാന്‍ സിറ്റി: അത്ഭുതങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു വ്യക്തമാക്കി വത്തിക്കാന്‍ പുതിയ പ്രമാണരേഖ പുറത്തിറക്കി. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്ഭുതസംഭവങ്ങളെ എങ്ങനെയാണ് കാണേണ്ടതെന്നാണ് രേഖ വ്യക്തമാക്കുന്നത്.    ‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങള്‍ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍’ എന്നപേരില്‍ തയാറാക്കിയ പുതിയ പ്രമാണരേഖ, വിശ്വാസകാര്യാലയ അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പ്രകാശനം ചെയ്തു.  ഒരു അത്ഭുതം നടന്നാല്‍ വിശ്വാസകാര്യാലയം ഔദ്യോ ഗികമായി സ്ഥിരീകരിക്കുന്നതുവരെ അത്ഭുതപ്രതിഭാസത്തിന്റെ ആധികാരികതയെക്കുറിച്ച് പൊതുപ്രഖ്യാപനം നടത്താന്‍ ബിഷപ്പുമാര്‍ക്കു അവകാശമില്ല. അത്ഭുതപ്രതിഭാസം ഒന്നിലധികം രൂപതകളുടെ ഭാഗമാകുന്നുണ്ടെങ്കില്‍

 • മാനസാന്തരത്തിന്റെ സ്വാഗത ഗാനവുമായി തടവുകാര്‍ മാര്‍പാപ്പയെ സ്വീകരിച്ചു
  • May 20, 2024

  റോം: തടവുകാരുടെ ഹൃദയങ്ങളില്‍ അനുതാപത്തിന്റെയും മാസാന്തരത്തിന്റെയും ഉറവകള്‍ രൂപപ്പെട്ട ആ പകല്‍ അവര്‍ക്കൊരിക്കലും ഇനി മറക്കാന്‍ കഴിയില്ല. ഇറ്റാലിയന്‍ നഗരമായ വെറോണ സന്ദര്‍ശനവേളയില്‍, മോണ്ടോറിയോ ജയിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനമാണ് അനേകം കഠിന മനസുകളെ അലിയിച്ചത്. ജയിലിന്റെ അങ്കണത്തില്‍ ഉണ്ടായിരുന്ന തടവുകാരുടെ അടുക്കലെത്തിയ പാപ്പ എല്ലാവരെയും കാണുകയും കുശലാന്വേഷണം നടത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ ചില അന്തേവാസികളുടെ കരങ്ങളില്‍ ഉണ്ടായിരുന്നു. ജയില്‍ ഗായകസംഘത്തിലെ അംഗങ്ങള്‍ സ്വാഗതഗാനം ആലപിച്ചതാണ് പാപ്പയെ എതിരേറ്റത്. ക്ഷമിക്കാനും പുതിയ

 • കോരിച്ചൊരിയുന്ന മഴയെ തോല്പിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു
  • May 20, 2024

  വാഷിംഗ്ടണ്‍ ഡി.സി:  കോരിച്ചൊരിയുന്ന മഴയത്ത് പൊതുനിരത്തില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ആരാധനയിലും പങ്കെടുത്തവരുടെ വിശ്വാസ സാക്ഷ്യം ശ്രദ്ധേയമാകുന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ദിവ്യകാരുണ്യ ഘോഷയാത്രയിലാണ് മഴയെ അവഗണിച്ച് വിശ്വാസികള്‍ പൊതുനിരത്തില്‍ അണിനിരന്നത്. വിശ്വാസികളോടൊപ്പം നിരവധി വൈദികരും കന്യാസ്ത്രീകളും ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു.  വിശ്വാസികളുടെ പങ്കാളിത്തവും വിശ്വാസദൃഢതയും ദിവ്യകാരുണ്യ പ്രദക്ഷിണത്തെ കൂടുതല്‍ ഭക്തിനിര്‍ ഭരമാക്കിയതായി സിഐസി ഡയറക്ടര്‍ ഫാ. ചാള്‍സ് ട്രൂലോള്‍സ് പറഞ്ഞു. സിഐസിയുടെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന യോടെയാണ് ചടങ്ങുകള്‍

 • വിവാഹമോചനത്തിന് അനുമതി; കുടുംബത്തകര്‍ച്ചക്ക് പ്രോത്സാഹനവുമായി സര്‍ക്കാര്‍
  • May 20, 2024

  മനില: വിവാഹ മോചന നിയമം ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം എന്നറിയപ്പെട്ടിരുന്ന ഫിലിപ്പിയന്‍സില്‍ വിവാഹ മോചനത്തിന് നിയമപരമായ അനുവാദം നല്‍കുന്ന ബില്‍ പാസാക്കി സര്‍ക്കാര്‍. കത്തോലിക്ക സഭയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് വിവാഹ മോചന ബില്ലുമായി ഫിലിപ്പിയന്‍സ് സര്‍ക്കാര്‍ മുമ്പോട്ടു പോകുന്നത്. കുടുംബത്തില്‍ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലം കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂക രിക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമത്തിന് പിന്നിലുള്ളത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. മാതാപിതാക്കളുടെ വേര്‍പിരിയലുകള്‍ കുട്ടികളില്‍ കൂടുതല്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്നും

Magazine

Feature

Movies

 • വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് മെയ് 30ന് കൊടിയേറും

  വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് മെയ് 30ന് കൊടിയേറും0

  മാള: വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് മെയ് 30ന് കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ-ധന്യന്‍ ഫാ. ജോസഫ് വിതയത്തില്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കൊടിയേറും. പ്രധാന തിരുനാള്‍ ജൂണ്‍ എട്ടിനും എട്ടാമിടം ജൂണ്‍ 15നും നടക്കും. മെയ് 30 മുതലുള്ള നവനാള്‍ദിനങ്ങളില്‍ ദിവസവും രാവിലെ 10.30നു ദിവ്യബലി, സന്ദേശം, നൊവേന, നേര്‍ച്ചഭക്ഷണം എന്നിവയും വൈകുന്നേരം ആറിനു ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, നേര്‍ച്ചഭക്ഷണം എന്നിവയും ഉണ്ടാകും. തിരുനാള്‍ കൊടിയേറ്റ് ദിനത്തില്‍ വിശുദ്ധയുടെ മാതൃഇടവ കയായ അങ്കമാലി തുറവൂര്‍

 • ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു

  ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു0

  ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ‘സന്തോഷത്തിന്റെ കാവല്‍ക്കാരന്‍’ എന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. ഒരു വൈദികന്റെ ജീവിത വഴികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ് കഥാപശ്ചാത്തലമെങ്കിലും ഏവരെയും സ്വാധീനിക്കുന്ന ചില വിശുദ്ധ വിചാരങ്ങള്‍കൂടി ‘സന്തോഷത്തിന്റെ കാവല്‍ക്കാരന്‍’ ജനമനസുകളിലേക്ക് കൊണ്ടുവരുന്നുണ്ട്. പരിയാരം ഇടവക വികാരി ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍ ഇതില്‍ മികച്ച ഒരു വേഷം ചെയ്തിട്ടുണ്ട്. ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തുവിലാണ് യഥാര്‍ത്ഥ സന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ഷോര്‍ട് ഫിലിമിന് ഇരങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആശംസകള്‍ നേര്‍ന്നു. ബിഷ്പ് ഹൗസില്‍

 • വിശ്വാസജീവിത പരിശീലന വര്‍ഷം ഉദ്ഘാടനം ചെയ്തു

  വിശ്വാസജീവിത പരിശീലന വര്‍ഷം ഉദ്ഘാടനം ചെയ്തു0

  കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ  വിശ്വാസ ജീവിത പരിശീലന വര്‍ഷം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍  ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കത്തീഡ്രല്‍ പള്ളിയില്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. അധ്യാപകര്‍ തിരിതെളിച്ച് പ്രതിജ്ഞ എടുത്തു. ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, രൂപതാ വിശ്വാസ ജീവിത പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. ജോര്‍ജ് കുഴിപ്പള്ളില്‍, ജോസഫ് മാത്യു പതിപ്പള്ളില്‍, ബ്രദര്‍

Latest

Videos

Books

 • ആത്മാവിന്റെ പ്രതിധ്വനികൾ

  ആത്മാവിന്റെ പ്രതിധ്വനികൾ0

  ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

 • പ്രലോഭനങ്ങളേ വിട

  പ്രലോഭനങ്ങളേ വിട0

  ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

 • വി. യൗസേപ്പിതാവിനോടുള്ള..

  വി. യൗസേപ്പിതാവിനോടുള്ള..0

  പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

 • യേശു ക്രിസ്തുവിന്റെ തിരുക്തം

  യേശു ക്രിസ്തുവിന്റെ തിരുക്തം0

  1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

 • കട്ടുപറിച്ച പൂവ്‌

  കട്ടുപറിച്ച പൂവ്‌0

    കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

 • പ്രകാശം പരത്തുന്ന പുസ്തകം

  പ്രകാശം പരത്തുന്ന പുസ്തകം0

    അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?